നട്ടെല്ലിന് പൊട്ടല്‍, നെയ്മര്‍ സെമി കളിക്കില്ല
സാവോ പോളോ: ക്വാര്‍ട്ടറില്‍ അയല്‍രാജ്യമായ കൊളംബിയയെ തോല്‍പിച്ച് സെമി ഫൈനലിലെത്തിയെങ്കിലും ബ്രസീല്‍ ക്യാമ്പില്‍ ഇപ്പോള്‍ ദു;ഖം മാത്രമാണ്. ഐക്കണ്‍ താരമായ നെയ്മറിനേറ്റ ഗുരുതര പരുക്കാണ് കാനറികളെ ദു:ഖത്തിലാഴ്ത്തുന്നത്. നട്ടെല്ലിന് പൊട്ടലുണ്ട് നെയ്മറിന്. അതുകൊണ്ട് ശേഷിക്കുന്ന മത്സരങ്ങളില്‍ നെയ്മര്‍ ഉണ്ടാകില്ല.
കളിയുടെ 88-ാം മിനിട്ടിലാണ് ആരാധകരുടെ കണ്ണ് നനയിച്ച കൊടും ഫൗള്‍ അരങ്ങേറിയത്. കൊളംബിയുടെ സുനിഗ കാല്‍ മുട്ടുകൊണ്ട് നെയ്മറെ കൂത്തി വീഴ്ത്തി. കടുത്ത വേദനയില്‍ താരം ഗ്രൗണ്ടില്‍ കിടന്ന് നിലവിളിച്ചു. ഫ്രീ കിക്കിന് വേണ്ടിയുള്ള സ്ഥിരം അഭിനയമെന്ന് ആദ്യം ധരിച്ചെങ്കിലും റഫറിക്ക് ഉടന്‍ തന്നെ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി.
പിന്നീട് നെയ്മറെ സ്‌ട്രച്ചറില്‍ എടുത്ത് കൊണ്ടുപോവുകയായിരുന്നു. അപ്പോഴും വേദനയില്‍ പുളഞ്ഞുകൊണ്ടിരിക്കുകയായിരുന്നു മഞ്ഞപ്പടയുടെ കുന്തമുന. ആറ് ആഴ്ചയോളം വിശ്രമമാണ് ടീം ഡോക്ടർ നെയ്മറിന് ഉപദേശിച്ചിട്ടുള്ളത്.
ബ്രസീലിന്റെ ഫൈനല്‍ പ്രതീക്ഷകല്‍ക്ക് മങ്ങലേല്‍പിച്ചുകൊണ്ട് മറ്റൊരു വെല്ലുവിളികൂടി ഉണ്ട്. ക്യാപ്റ്റനും പ്രതിരോധത്തിന്റെ അമരക്കാരനും ആയ തിയാഗോ സില്‍വക്ക് കിട്ടിയ മഞ്ഞക്കാര്‍ഡ്. സെമിയില്‍ സില്‍വക്കിറങ്ങാനാവില്ല.

നെയ്മറുണ്ടാവില്ല
ക്വാര്‍ട്ടര്‍ ഫൈനലില്‍ കൊളംബിയ ലക്ഷ്യമിട്ടത് നെയ്മറെ മാത്രമായിരുന്നു. അനങ്ങാനാകാതെ നെയ്മര്‍ കുടുങ്ങി. ഒടുവില്‍ ക്രൂരമായ ടാക്ലിങില്‍ കടുത്ത പരിക്ക്.

പിന്തുടരുന്ന പരിക്ക്
പ്രീ ക്വാര്‍ട്ടറില്‍ ചിലിക്കെതിരെ നടന്ന മത്സരത്തിലും നെയ്മറായിരുന്നു ഫൗളുകളുടെ ഇര. അന്ന് കാലിന് പരിക്കേറ്റെങ്കിലും ക്വാര്‍ട്ടറില്‍ നെയ്മര്‍ ടീമിന് ബേണ്ടി ബൂട്ടണിഞ്ഞു.

ഫൗളുകളുടെ കളി
ലാറ്റിനമേരിക്കന്‍ സൗന്ദര്യത്തിനപ്പുറത്ത് ഇരു ടീമുകളും പുറത്തെടുത്തത് ഫൗളുകളുടെ പരുക്കന്‍ കളിയായിരുന്നു. 54 ഫൗളുകളാണ് കളിയുടെ നിറം കെടുത്തിയത്.

സില്‍വക്കും പണികിട്ടി
ബ്രസീലിന്റെ ആദ്യ ഗോള്‍ ക്യപ്റ്റന്‍ തിയാഗോ സില്‍വയുടെ ബൂട്ടില്‍ നിന്നായിരുന്നു. എന്നാല്‍ ഫൗളിന് മഞ്ഞക്കാര്‍ഡ് കിട്ടിയതിനാല്‍ ജര്‍മനിക്കെതിരെ സെമി ഫൈനലില്‍ സില്‍വക്ക് പുറത്തിരിക്കേണ്ടി വരും.

ഈ ചിരി മായുമോ...?
പ്രതിരോധത്തില്‍ തിയാഗോ സില്‍വയും മുന്നേറ്റത്തില്‍ നെയ്മറും... ഇതായിരുന്നു ബ്രസീലിന്റെ ഊര്‍ജ്ജം. നെയ്മറും സില്‍വയും ഇല്ലാതെ ജര്‍മന്‍ കരുത്തിനെ സെമിയില്‍ മറികടക്കാന്‍ കാനറികള്‍ക്കാകുമോ എന്നാണ് ആരാധകരെ കുഴപ്പിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications