പരിക്ക് ഭേദമായില്ല; നെയ്മര്‍ പരിശീലനത്തില്‍നിന്നും പുറത്ത്; ആരാധകര്‍ ആശങ്കയില്‍
റിയോ ഡി ജനീറോ: റഷ്യ ലോകകപ്പില്‍ കിരീട പ്രതീക്ഷയുമായി എത്തുന്ന ബ്രസീല്‍ ടീമില്‍ ആശങ്ക വിതച്ച് സൂപ്പര്‍താരം നെയ്മറുടെ പരിക്ക്. കാല്‍പ്പാദത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേനായിരുന്ന നെയ്മര്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് ദേശീയ ടീമിനൊപ്പം പരിശീലനം ആരംഭിച്ചത്. എന്നാല്‍, താരത്തിന് പഴയ വേഗതയിലേക്ക് തിരിച്ചുവരാന്‍ കഴിയാത്തതോടെ വീണ്ടും വിശ്രമം അനുവദിച്ചിരിക്കുകയാണ്.
പരിക്ക് പൂര്‍ണമായും ഭേദമായില്ലെന്ന് നെയ്മര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പരിക്കിനേക്കാള്‍ നെയ്മറെ അലട്ടുന്നത് വീണ്ടും പരിക്കേല്‍ക്കമോ എന്ന ഭയമാണ്. അതുകൊണ്ടുതന്നെ കാല്‍പ്പാദം ഉപയോഗിച്ച് എല്ലാ രീതിയിലുമുള്ള ചലനങ്ങള്‍ നെയ്മര്‍ക്ക് സാധ്യമാകുന്നില്ല. രണ്ടുദിവസത്തോളം പരിശീലനം നടത്തിയ നെയ്മര്‍ വീണ്ടും വിശ്രമിത്തിലായത് ആരാധകര്‍ക്ക് ചങ്കിടിപ്പേറ്റുകയാണ്.

ഇതോടെ ക്രൊയേഷ്യയ്‌ക്കെതിരായ സൗഹൃദ മത്സരത്തില്‍ നെയ്മര്‍ കളിക്കാനുള്ള സാധ്യതയും ഇല്ലാതായി. ഫിബ്രുവരി മുതല്‍ കളത്തിന് പുറത്തിരിക്കുന്ന നെയ്മര്‍ക്ക് നേരിട്ട് ലോകകപ്പില്‍ പങ്കെടുക്കേണ്ട അവസ്ഥയാണിപ്പോള്‍. നെയ്മറില്‍ പൂര്‍ണവിശ്വാസം അര്‍പ്പിക്കാന്‍ കഴിയാത്ത പരിശീലകന്‍ മറ്റു താരങ്ങളെ ഉപയോഗിച്ച് തന്ത്രങ്ങളില്‍ മാറ്റം വരുത്തും.
നെയ്മര്‍ ഫോമിലേക്കുയര്‍ന്നില്ലെങ്കിലും ബ്രസീലിന് ലോകകപ്പ് ഉയര്‍ത്താന്‍ അത് തടസമാകില്ലെന്നാണ് വിലയിരുത്തല്‍. ബ്രസീല്‍ താരങ്ങളെല്ലാം ഇപ്പോള്‍ ഉജ്വല ഫോമില്‍ അതത് ക്ലബ്ബുകള്‍ക്കുവേണ്ടി കളിക്കുന്നവരാണ്. കളിമികവ് അവര്‍ക്ക് ലോകകപ്പിലും തുടരാനായാല്‍ ഇക്കുറി ബ്രസീല്‍ ലോകകപ്പില്‍ മുത്തമിടുമെന്നാണ് ആരാധകരുടെയും പ്രതീക്ഷ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications