Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പില്‍ പരിക്കഭിനയിച്ച് വീണുകിടന്ന് നെയ്മര്‍ നഷ്ടപ്പെടുത്തിയത് ആകെ 14 മിനിറ്റ്

മോസ്‌കോ: റഷ്യ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഫൗളിനിരയാക്കപ്പെട്ട ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ പരിക്കഭിനയിച്ച് നാലു കളികളിലായി നഷ്ടപ്പെടുത്തിയത് 14 മിനിറ്റെന്ന് റിപ്പോര്‍ട്ട്. ഒരു സ്വിസ് മാധ്യമമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മെക്‌സിക്കോയ്‌ക്കെതിരെ 72-ാം മിനിറ്റില്‍ മാത്രം നെയ്മര്‍ 5 മിനിറ്റും 29 സെക്കന്റും നഷ്ടപ്പെടുത്തി.

ലോകകപ്പിലെ ആദ്യ മത്സരം മുതല്‍ നെയ്മറുടെ അമിതമായ പരിക്കഭിനയം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇതുസംബന്ധിച്ച ട്രോളുകളും പതിവാണ്. ഇതിനിടയിലാണ് നെയ്മര്‍ നഷ്ടപ്പെടുത്തിയ സമയത്തിന്റെ കണക്കും പുറത്തുവന്നത്. അതേസമം, നെയ്മറെ പൂര്‍ണമായും പിന്തുണച്ചാണ് പരിശീലകന്‍ ടിറ്റെ പിന്നീട് പ്രതികരിച്ചത്.

neymar

മെക്‌സിക്കോയുടെ മിഗ്വല്‍ ചവിട്ടി എന്നാരോപിച്ചാണ് നെയ്മര്‍ 5 മിനിറ്റിലധികം നഷ്ടപ്പെടുത്തിയത്. നേരത്തെ പരിക്കേറ്റിരുന്ന അതേ സ്ഥലത്ത് മിഗ്വല്‍ ചവിട്ടുന്നത് ടിവി റീപ്ലേയില്‍ വ്യക്തമാണ്. എന്നാല്‍, മിഗ്വല്‍ കാല്‍കൊണ്ട് ഒന്ന് സ്പര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നാണ് വിശദീകരിച്ചത്. താരത്തിന് റഫറിയില്‍നിന്നും കാര്യമായ ശിക്ഷ ലഭിച്ചതുമില്ല.

മൂന്നുമാസത്തോളം പരിക്കേറ്റ് വിശ്രമത്തിലായിരുന്ന നെയ്മര്‍ മികച്ച പ്രകടനമാണ് ടൂര്‍ണമെന്റിലുടനീളം പുറത്തെടുത്തത്. അതേസമയം, വീണ്ടും അതേ കാലിന് പരിക്കേല്‍ക്കുമോ എന്ന ഭയവും താരത്തിനുണ്ട്. ബ്രസീലിന്റെ പ്രതീക്ഷയെല്ലാം നെയ്മറിനെ ആശ്രയിച്ചായതിനാല്‍ വീണ്ടും പരിക്കേറ്റാല്‍ അത് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് പരിക്കഭിനയം എന്നാണ് സൂചന.


Story first published: Friday, July 6, 2018, 14:08 [IST]
Other articles published on Jul 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+