Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്ത് വിധിയിത്, വല്ലാത്ത ചതിയിത്! നെയ്മറിന് വീണ്ടും പരിക്കേറ്റു; എത്രനാള്‍ ഇടവേള വേണം?

ആധുനിക ഫുട്‌ബോളില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കും ലയണല്‍ മെസിക്കുമൊപ്പം ചേര്‍ത്തുവെക്കുന്ന പേരാണ് നെയ്മറിന്റേത്. സാംബാ താളം മുഴങ്ങുന്ന ബ്രസീലില്‍ നിന്ന് ട്രിബ്ലിങ് മനോഹാരിതകൊണ്ട് ആരാധകരുടെ പ്രിയങ്കരനായി മാറാന്‍ നെയ്മര്‍ക്കായി. വലിയ കരിയര്‍ നെയ്മര്‍ക്ക് ഉണ്ടെന്ന് ഫുട്‌ബോള്‍ ലോകത്തെ എല്ലാവരും വിലയിരുത്തിയിരുന്നു. എന്നാല്‍ ഈ സമയത്താണ് തുടര്‍ പരിക്കുകള്‍ അദ്ദേഹത്തെ വേട്ടയാടുന്നത്.

ഒരു വര്‍ഷത്തോളം നീണ്ട ഇടവേളക്ക് ശേഷം നെയ്മര്‍ ഇന്നലെ കളിക്കാന്‍ കളത്തിലിറങ്ങിയിരുന്നു. ഇപ്പോഴിതാ വീണ്ടും അദ്ദേഹം പരിക്കിന്റെ പിടിയിലായിരിക്കുകയാണ്. ഇപ്പോഴത്തെ പരിക്കിലൂടെ നെയ്മറിന്റെ കരിയര്‍ അവസാനിക്കുമോയെന്ന ആശങ്കയാണ് ആരാധകര്‍ക്കുള്ളത്. ഇനിയൊരു മടങ്ങിവരവ് നെയ്മര്‍ക്കുണ്ടാവുമോയെന്ന് പോലും ഇപ്പോള്‍ സംശയിക്കേണ്ടിയിരിക്കുന്നു. തന്റെ പരിക്കിനെക്കുറിച്ച് നെയ്മര്‍ തന്നെ ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.

ഇത് പ്രതീക്ഷിച്ച പരിക്ക്

നിലവിലെ പരിക്ക് പ്രതീക്ഷിച്ചിരുന്നുവെന്നും ഗുരുതരമല്ലെന്നുമാണ് നെയ്മര്‍ വ്യക്തമാക്കിയിരിക്കുന്നത്. വൈകാതെ തന്നെ കളത്തിലേക്ക് തിരിച്ചെത്താന്‍ സാധിക്കുമെന്നും നെയ്മര്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. 'ഗുരുതരമായ പരിക്കായി മാറിയില്ലെന്ന് തന്നെ പ്രതീക്ഷിക്കുന്നു. ഒരു വര്‍ഷത്തോളം ഇടവേളയെടുത്ത ശേഷം കളിക്കുമ്പോള്‍ ഇത്തരത്തിലൊരു പരിക്ക് പ്രതീക്ഷിച്ചിരുന്നു. ഡോക്ടര്‍മാര്‍ക്ക് ഇക്കാര്യം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ ജാഗ്രതയോടെയാണ് കളിച്ചത്' എന്ന് നെയ്മര്‍ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരോട് പങ്കുവെച്ചു.

ഇന്നലെ നടന്ന അല്‍ ഹിലാലിന്റെ എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ സബ്സ്റ്റിറ്റിയൂട്ടായാണ് നെയ്മര്‍ കളത്തിലെത്തിയത്. വലിയ ഇടവേളക്ക് ശേഷം നെയ്മര്‍ പന്ത് തട്ടുന്നത് കാണാന്‍ കാത്തിരുന്ന ആരാധകരെ നിരാശപ്പെടുത്തി 87ാം മിനുട്ടില്‍ നെയ്മര്‍ കളം വിട്ടു. ഇതോടെ നെയ്മര്‍ വീണ്ടും ഇടവേളയിലേക്ക് പോകുമോയെന്ന ആശങ്കയായിരുന്നു ആരാധകര്‍ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ നെയ്മര്‍ പരിക്ക് ഗുരുതരമല്ലെന്ന് വ്യക്തമാക്കി നെയ്മര്‍ തന്നെ രംഗത്തെത്തിയത് വലിയ ആശ്വസമാവുന്നു.

neymar

നെയ്മര്‍ എപ്പോള്‍ തിരിച്ചെത്തും

ഇടവേളക്ക് ശേഷം കളിച്ചപ്പോഴുണ്ടായ സ്വാഭാവികമായ പരിക്ക് മാത്രമാണ് നെയ്മറിനുള്ളത്. അതുകൊണ്ടുതന്നെ വൈകാതെ കളത്തിലേക്ക് തിരിച്ചെത്താന്‍ നെയ്മറിന് സാധിച്ചേക്കും. നവംബര്‍ 25ന് നടക്കുന്ന അല്‍ ഹിലാലിന്റെ മത്സരത്തില്‍ നെയ്മര്‍ കളിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും നെയ്മറിന് വീണ്ടും പരിക്കേറ്റത് ആരാധകരേയും ടീമിനേയും ഒരുപോലെ ഞെട്ടിച്ചിരുന്നു. എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്ന റിപ്പോര്‍ട്ട് വന്നതോടെയാണ് എല്ലാവര്‍ക്കും ആശ്വസമായത്.

ഇനിയൊരു ഗുരുത പരിക്കേറ്റാല്‍ നെയ്മര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. കരിയറിന് തന്നെ അവസാനമിടേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ പോകും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നെയ്മര്‍ തുടര്‍ച്ചയായി പരിക്കിന്റെ പിടിയിലാവുന്നുണ്ട്. കാലിന് വീണ്ടും വീണ്ടും പരിക്കേല്‍ക്കുന്നതും ശസ്ത്രക്രിയ നടത്തുന്നതും താരത്തിന്റെ പ്രകടനത്തെ പിന്നോട്ടടിക്കുന്നുണ്ട്. പഴയ മികവോട് തിരിച്ചെത്താന്‍ നെയ്മര്‍ക്ക് സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Tuesday, November 5, 2024, 15:39 [IST]
Other articles published on Nov 5, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+