Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്ത് ലോകകപ്പ്? എന്ത് വീ ആര്‍ വണ്‍? വെറുതേ പറയല്ലേ

സാവോപോളോ: ഒരു വശത്ത് ലോകകപ്പിന്റെ ഉദ്ഘാടന ആഘോഷത്തിമിര്‍പ്പ്, മറുവശത്ത് ലോകകപ്പിന് ഗോ ബാക്ക് വിളിച്ച് പ്രതിഷേധിക്കുന്നവരെ തല്ലുന്ന പോലീസ്, ഇതിനിടയില്‍ സ്വന്തം കാണികളുടെ മുന്നില്‍ ബ്രസീലിന്റെ ക്ലിനിക്കല്‍ വിജയം. ഇത്രയും സംഭവങ്ങള്‍ അംബുജാക്ഷന്റെ കല്യാണം പാലുകാച്ചല്‍, പാലുകാച്ചല്‍ കല്യാണം എന്നത് പോലെ കാണിച്ചാലേ ബ്രസീല്‍ ലോകകപ്പിന്റെ ആദ്യ ദിനമാകൂ.

വുവുസേലയും ഡയബോളിക്കയും വിളിച്ച് ആരാധകര്‍ ഉദ്ഘാടനച്ചടങ്ങിനെ ആവേശക്കടലാക്കി. ജെന്നിഫര്‍ ലോപ്പസും പിറ്റ് ബുള്ളറ്റും ക്ലോഡിയ ലെയ്റ്റും ചടങ്ങുകള്‍ക്ക് നിറം പകര്‍ന്നു. കളി മാത്രമല്ല ബ്രസീലിന് കലയും വഴങ്ങുമെന്ന് വിളിച്ചുപറഞ്ഞു സമ്പന്നമായ ഈ രാത്രി. പതിനൊന്നരയോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്.

ഇന്ത്യന്‍ സമയം 12. 30 ഓടെ യഥാര്‍ഥ കളി തുടങ്ങി. തുടക്കത്തില്‍ ഒന്ന് പതറിയ ബ്രസീല്‍ അത്ഭുതബാലന്‍ നെയ്മറിന്റെ ഇരട്ട ഗോളിലൂടെ വിജയക്കുതിപ്പിന് തുടക്കമിട്ടു. അട്ടിമറി പ്രതീക്ഷിച്ചെത്തിയ ക്രൊയേഷ്യന്‍ ആരാധകര്‍ നിശബ്ദരായി. മായക്കാഴ്ചകളിലേക്ക്.

വീ ആര്‍ വണ്‍

വീ ആര്‍ വണ്‍

ലോകകപ്പിന് മുന്നോടിയായുള്ള ആഘോഷങ്ങളില്‍ പാടിത്തിമിര്‍ക്കുന്ന അമേരിക്കന്‍ ഗായിക ജെന്നിഫര്‍ ലോപ്പസ്

ഗോ ബാക്ക്

ഗോ ബാക്ക്

ഫിഫ പോലീസിനെയും കളിക്കാരെയും പ്രതിഷേധിച്ചുകൊണ്ട് ലോകകപ്പ് സ്റ്റേഡിയത്തിന് പുറത്ത് പ്രകടനക്കാര്‍

വീ ആര്‍ നോട്ട് വണ്‍

വീ ആര്‍ നോട്ട് വണ്‍

ലോകകപ്പിനെതിരായ പ്രതിഷേധം റിയോ ഡീ ജെനീറോയില്‍. പ്രസിഡണ്ട് ദില്‍മ റുസേഫിന്റെ മുഖംമൂടിയും മുദ്രാവാക്യങ്ങളുമായാണ് പ്രതിഷേധക്കാര്‍ ഇറങ്ങിയത്.

പ്ലേമേക്കര്‍ ഓസ്‌കര്‍

പ്ലേമേക്കര്‍ ഓസ്‌കര്‍

ബ്രസീലിന്റെ ആദ്യഗോള്‍ നേടിയ ഓസ്‌കര്‍. ഓസ്‌കറാണ് ആദ്യകളിയില്‍ ബ്രസീലിന് പ്ലേമേക്കറായത്.

നെയ്മര്‍ വരുന്നു

നെയ്മര്‍ വരുന്നു

ഇരട്ടഗോളുകളോടെ ആതിഥേയരുടെ വിജയം ഉറപ്പിച്ച് സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍.

അങ്ങനങ്ങ് പോയാലോ

അങ്ങനങ്ങ് പോയാലോ

ബ്രസീലിനെ പിടിച്ചുകെട്ടാന്‍ ക്രൊയേഷ്യ ആദ്യപകുതിയില്‍ കിണഞ്ഞു ശ്രമിച്ചു

താരനിര

താരനിര

ജെന്നിഫര്‍ ലോപ്പസും പിറ്റ് ബുള്ളറ്റും ക്ലോഡിയ ലെയ്റ്റും ഉദ്ഘാടനച്ചടങ്ങിനെ സമ്പന്നമാക്കി.

ഇത് സ്റ്റൈല്‍

ഇത് സ്റ്റൈല്‍

ജെന്നിഫര്‍ ലോപ്പസും പിറ്റ് ബുള്ളറ്റും ക്ലോഡിയ ലെയ്റ്റും നടത്തിയ പ്രകടനത്തില്‍ നിന്നും

ഇത് മഞ്ഞപ്പട

ഇത് മഞ്ഞപ്പട

ആറാം ലോകകപ്പ് ലക്ഷ്യമിട്ടിറങ്ങിയ ബ്രസീല്‍ ടീം ആഹ്ലാദപ്രകടനത്തില്‍

Story first published: Friday, June 13, 2014, 14:59 [IST]
Other articles published on Jun 13, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+