For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

നെയ്മര്‍... സോറി നെയ്മീന്‍, മെസ്സി.. അല്ല പിസ്സ

By Soorya Chandran

കോഴിക്കോട്: എല്ലായിടത്തും ഫുട്‌ബോള്‍ ആവേശമാണ്. കേരളത്തില്‍ കോഴിക്കോട്ടെ കാര്യം പ്രത്യേകം പറയേണ്ടതില്ല. ഓരോരുത്തരും ഓരോ ടീമിന്റെ പിറകിലാണ്. അപ്പോള്‍ പിന്നെ ഫുഡിന്റെ കാര്യത്തിലും ഒരു പരീക്ഷണം ആയിക്കൂടെ...

ഫേസ്ബുക്കിലൊക്കെ സമാനമായ പല തമാശകളും ഓടിക്കൊണ്ടിരിക്കുന്നുണ്ട്. കടുത്ത അര്‍ജന്റീന ആരാധകര്‍ നെയ്മറെ നെയ്മീനെന്ന് വിളിക്കും. കടുത്ത ബ്രസീല്‍ ആരാധകര്‍ മെസ്സിയെ പിസ്സയെന്നും. സ്വന്തം ടീമിനോടുള്ള ആരാധനയേക്കാള്‍ ഇവര്‍ക്ക് എതിര്‍ ടീമിനോടുള്ള വിരോധമാണല്ലോ കൂടുതല്‍.

Neymeen Pizza

എന്തായാലും ഈ സംഭവം പരീക്ഷിച്ചിരിക്കുകയാണ് കോഴിക്കോട്ടെ താജ് ഗേറ്റ് വേ ഹോട്ടല്‍. ഫുട്‌ബോള്‍ പ്രേമികള്‍ ഏറെയുള്ള കോഴിക്കോട് ഭക്ഷണത്തില്‍ ഇതില്‍പരം എന്ത് പരീക്ഷണം നടത്താന്‍... അല്ലേ?

നെയ്മര്‍ ഫിഷ് ഫ്രൈ, മെസ്സി പിസ്സ, ടോര്‍ണാഡോ റൊണാള്‍ഡോ, ഫജീറ്റ റെയ്‌സ്, ഗ്രീന്‍ പെപ്പര്‍ ക്രസ്റ്റഡ് ഫോര്‍വേഡ് ഫിംഗേഴ്‌സ്... വിഭവങ്ങള്‍ നിരവധിയാണ്. കോഴിക്കോട്ടുകാരല്ലേ... ഈ ഫുട്‌ബോള്‍ പേരുള്ള വിഭവങ്ങള്‍ കഴിക്കാന്‍ നിരവധി പേരാണത്രെ ദിവസവും എത്തുന്നത്.

വിപണി ഇങ്ങനെയൊക്കെ തന്നെയാണ് എന്നും. ഒരു പുതിയ സിനിമ ഇറങ്ങിയാല്‍ പിന്നെ അതിലെ നായിക ഉപയോഗിച്ച വളയും, കമ്മലും, മാലയും കുപ്പായവും എല്ലാം ആ സിനിമയുടെ പേരിലായിരിക്കും പിന്നെ പുത്യ മോഡലായി വില്‍പനക്കെത്തുക. ഇതിപ്പോള്‍ ഫുട്‌ബോളല്ലേ, അതില്‍ ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ ആളുകളെ ആകര്‍ഷിക്കണമെങ്കില്‍ ഭക്ഷണത്തില്‍ തന്നെ ഫുട്‌ബോള്‍ ചേര്‍ക്കാതെ നിവൃത്തിയില്ല.

പാവം നെയ്മറും മെസ്സിയും റൊണാള്‍ഡോയും ഒക്കെ ഇതുവല്ലതും അറിയുന്നുണ്ടോ ആവോ...?

Story first published: Friday, June 20, 2014, 17:32 [IST]
Other articles published on Jun 20, 2014
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+