Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രൊയേഷ്യക്കെതിരെ നെയ്മര്‍ കളിക്കില്ലേ...?

സാവോ പോളൊ: ബ്രസീലിന്റെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയ്മറിന് പരിശീലത്തിനിടെ പരിക്ക്. ജൂണ്‍ 13 ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ക്രൊയേഷ്യക്കെതിരെ ബൂട്ടണിയാന്‍ നെയ്മറിന് കഴിയില്ലേ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

റിയോ ഡി ജനീറോയിലെ സ്‌റ്റേഡിയത്തില്‍ തിങ്കളാഴ്ച പരിശീലന മത്സരത്തിനിടെയാണ് നെയ്മറിന് പരിക്കേറ്റത്. സ്റ്റേഡിയത്തിലെ കളിക്കാരും കോച്ചും ആരാധകരും ഉടന്‍ തന്നെ നെയ്മറിന് ചുറ്റും കൂടി.

Neymar

കണങ്കാലിനാണ് പരിക്ക്. അത്രവലിയ പ്രശ്‌നമൊന്നും ഇല്ലെന്നാണ് ടീം അധികൃതര്‍ പറയുന്നതെങ്കിലും ആരാധകരുടെ ചങ്കിടിപ്പിന് ഒരു കുറവും ഇല്ല. നെയ്മറില്ലാതെ എന്ത് ബ്രസീല്‍, എന്ത് ബ്രസൂക്ക എന്നാണ് അവരുടെ ചോദ്യം.

ബ്രസീല്‍ പരിശീലകന്‍ സ്‌കൊളാരിക്ക് തന്റെ ടീമിനെക്കുറിച്ച് നല്ല ആത്മവിശ്വാസമുണ്ട്. റിസര്‍വ് ടീമിനേയും പ്ലേയിങ് ഇലവനേയും രണ്ട് ടീമുകളാക്കിയാണ് അവസാനവട്ട പരിശീലനം നടക്കുന്നത്. പരിശീലന മത്സരത്തില്‍ നെയ്മര്‍ നയിച്ച പ്ലേയിങ് ഇലവന്‍ തന്നെയാണത്രെ പതിവായി ജയിക്കുന്നത്.

ആദ്യ മത്സരത്തില്‍ ക്രൊയേഷ്യാണ് ബ്രസീലിന്റെ എതിരാളികള്‍. അത്രമോശം ടീമല്ല ക്രൊയേഷ്യ. അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. പരിക്കിന്റെ പിടിയില്‍ നിന്ന് നെയ്മര്‍ മുക്തനായില്ലെങ്കില്‍ സ്‌കൊളാരി കളിക്കാനിറക്കില്ലെന്ന് ഉറപ്പാണ്. മാരക്കാന ബ്രസീലിന് ലോകകപ്പില്‍ സമ്മാനിച്ചിട്ടുള്ളത് ദുരന്തം മാത്രമാണ്. ആ ഭീതി ഇപ്പോഴും ഓരോ ബ്രസീല്‍ ആരാധകര്‍ക്കുണ്ട്.

Story first published: Wednesday, June 11, 2014, 13:10 [IST]
Other articles published on Jun 11, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+