Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മഞ്ഞപ്പട തുടങ്ങി, ക്രൊയേഷ്യ 3-1ന് വീണു

സാവോപോളോ: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ബ്രസീലിന് ക്രൊയേഷ്യക്കെതിരേ 3-1ന്റെ ആധികാരിക വിജയം. ഒരു ഗോളിന് പിന്നിട്ട് നില്‍ക്കുകയായിരുന്ന ടീം സൂപ്പര്‍ താരം നെയ്മറുടെ ഇരട്ട ഗോളുകളുടെ കരുത്തില്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു.

മഞ്ഞപ്പടയുടെ തുടക്കം നിരാശയോടെയായിരുന്നു. 11ാം മിനിറ്റില്‍ ഐവികാ ഓലിക്കിന്റെ ക്രോസ് ക്ലിയര്‍ ചെയ്യാനുള്ള ബ്രസീല്‍ പ്രതിരോധഭടന്‍ മാഴ്‌സലോയുടെ ശ്രമം സ്വന്തം പോസ്റ്റിലാണ് അവസാനിച്ചത്. എന്നാല്‍ രാജ്യം തന്നില്‍ അര്‍പ്പിച്ച പ്രതീക്ഷയ്‌ക്കൊപ്പം ഉയരാന്‍ നെയ്മറിനു സാധിച്ചു.

Brazil Players

29ാം മിനിറ്റില്‍ ബ്രസീല്‍ പത്താം നമ്പറില്‍ നിന്നും സൂപ്പര്‍ ഗോള്‍ പിറന്നു. ക്രൊയേഷ്യന്‍ പ്രതിരോധ നിരയില്‍ നിന്നും കൈക്കലാക്കിയ പന്തുമായി മുന്നേറിയ നെയ്മര്‍ 25 അടി അകലെ നിന്നും തൊടുത്തുവിട്ട ഇടങ്കാലന്‍ ഷോട്ട് പോസ്റ്റില്‍ തട്ടി വലയിലെത്തി, അളന്നു മുറിച്ചുള്ള ഷോട്ടിന്റെ ഫിനിഷിങ് നോക്കി നില്‍ക്കാന്‍ മാത്രമേ എതിര്‍ ഗോളിക്ക് സാധിച്ചുള്ളൂ. എന്തുകൊണ്ട് നെയ്മര്‍ എന്ന 22കാരന്‍, എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയായിരുന്നു ആ ഗോള്‍.

71ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ നെയ്മര്‍ ടീമിനെ മുന്നിലെത്തിച്ചു. മുന്നേറ്റ നിരയിലെ ഫ്രെഡിനെ പെനല്‍റ്റി ബോക്‌സില്‍ വീഴ്ത്തിയിട്ടതിനെ തുടര്‍ന്നായിരുന്നു പെനല്‍റ്റി. ഇഞ്ചുറി ടൈമിലായിരുന്നു ബ്രസീലിന്റെ മൂന്നാമത്തെ ഗോള്‍. പോസ്റ്റിന് തൊട്ടടുത്തു നിന്നും ഓസ്‌കാര്‍ വല കുലുക്കി. സ്‌കോര്‍: 3-1..

Story first published: Friday, June 13, 2014, 4:33 [IST]
Other articles published on Jun 13, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+