For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

Nations league: ഹോളണ്ടിനു ജയത്തോടെ തുടക്കം, ഇറ്റലിക്കു ബ്രേക്കിട്ട് ബോസ്‌നിയ

1-0ന് പോളണ്ടിനെയാണ് ഡച്ച് ടീം തോല്‍പ്പിച്ചത്

ആംസ്റ്റര്‍ഡാം: യുവേഫ നാഷന്‍സ് ലീഗ് ഫുട്‌ബോളില്‍ നിലവിലെ റണ്ണറപ്പുകളായ നെതര്‍ലാന്‍ഡ്‌സ് വിജയത്തോടെ തുടങ്ങി. യൊഹാന്‍ ക്രൈഫ് അരീനയില്‍ നടന്ന ഗ്രൂപ്പ് എ മല്‍സരത്തില്‍ പോളണ്ടിനെയാണ് എതിരില്ലാത്ത ഒരു ഗോളിനു ഡച്ച് ടീം കീഴടക്കിയത്. ഇതേ ഗ്രൂപ്പില്‍ മറ്റൊരു യൂറോപ്യന്‍ വമ്പന്മാരായ ഇറ്റലി സമനിലയില്‍ കുരുങ്ങി. ബോസ്‌നിയ ഹെര്‍സെഗോവിനയുമായാണ് അസൂറികള്‍ 1-1ന്റെ സമനില സമ്മതിച്ചത്.

1

ഗ്രൂപ്പ് ബിയില്‍ ചെക്ക് റിപ്പബ്ലിക്ക് 3-1ന് സ്ലൊവാക്യയെയും ഓസ്‌ട്രേലിയ 2-1ന് നോര്‍വെയെയും തോല്‍പ്പിച്ചു. റുമാനിയ- വടക്കന്‍ അയര്‍ലാന്‍ഡ്, സ്‌കോട്ട്‌ലാന്‍ഡ്- ഇസ്രായേല്‍ മല്‍സരങ്ങള്‍ 1-1നു സമനിലയില്‍ പിരിയുകയായിരുന്നു. ഗ്രൂപ്പ് സിയില്‍ കസാക്കിസ്താന്‍ 2-0ന് ലിത്വാനിയയെയും അല്‍ബേനിയ ഇതേ സ്‌കോറിനു ബെലാറസിനെയും പരാജയപ്പെടുത്തി.

61ാം മിനിറ്റില്‍ ടോട്ടനം ഹോട്‌സ്പര്‍ താരം സ്റ്റീവന്‍ ബെര്‍ഗ്വിന്‍ നേടിയ ഗോളിനാണ് ഓറഞ്ചു പട പോളണ്ടിനെ കീഴടക്കിയത്. ദേശീയ ടീമിനു വേണ്ടി താരത്തിന്റെ കന്നി ഗോള്‍ കൂടിയായിരുന്നു ഇത്. ഫ്രാങ്ക്് ഡിയോങിന്റെ ക്രോസ് ഹാന്‍സ് ഹെറ്റ്‌ബൊയെര്‍ ഹെഡ്ഡറിലൂടെ മറിച്ചു നല്‍കിയപ്പോള്‍ നാലു വാര അകലെ നിന്ന് ബെര്‍ഗ്വിന്‍ പന്ത് ലക്ഷ്യത്തിലേക്കു പായിക്കുകയായിരുന്നു.

കോച്ച് റൊണാള്‍ഡ് കോമാന്‍ ബാഴ്‌സലോണയിലേക്കു മാറിയ ശേഷം ഡച്ച് ടീം ആദ്യമായി കളത്തിലിറങ്ങിയ മല്‍സരമായിരുന്നു ഇത്. കോമാന്റെ അസിസ്റ്റന്റായിരുന്ന ഡൈ്വറ്റ് ലോഡെവെഗസാണ് ഇപ്പോള്‍ നെതര്‍ലാന്‍ഡ്‌സിന്റെ താല്‍ക്കാലിക പരിശീലകന്‍. പോളണ്ടിനെതിരേ കളിയിലുടനീളം ഡച്ച് ടീമിനു തന്നെയായിരുന്നു ആധിപത്യം. പക്ഷെ ഇവ ഗോളുകളാക്കി മാറ്റുന്നതില്‍ അവര്‍ പരാജയപ്പെട്ടു. എങ്കിലും ജയത്തോടെ വിലപ്പെട്ട മൂന്നു പോയിന്റ് നേടാനായത് ഹോളണ്ടിന് ആഹ്ലാദം നല്‍കുന്നു.

2

ഫ്രഞ്ച് ടീം ലിയോണിന്റെ താരമായ മെംഫിസ് ഡിപേയായിരുന്നു ഡച്ച് ടീമില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയത്. താരത്തിന്റെ ഡ്രിബ്ലിങും ചടുലമായ നീക്കങ്ങളുമെല്ലാം പോളണ്ടിനു നിരന്തരം തലവേദനകള്‍ സൃഷ്ടിച്ചു. മറുഭാഗത്ത് സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയില്ലാതെയാണ് പോളണ്ട് ഇറങ്ങിയത്.

അതേസമയം, ബോസ്‌നിയക്കെതിരേ പിന്നിട്ടുനിന്ന ശേഷമായിരുന്നു ഇറ്റലിയുടെ സമനില ഗോള്‍. 57ാം മിനിറ്റില്‍ പ്രമുഖ സ്‌ട്രൈക്കര്‍ എഡിന്‍ സെക്കോയിലൂടെയാണ് ബോസ്‌നിയ അക്കൗണ്ട് തുറന്നത്. ഈ ലീഡിന് 10 മിനിറ്റ് ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 67ാം മിനിറ്റില്‍ സ്‌റ്റെഫാനോ സെന്‍സിയുടെ ഗോളില്‍ അസൂറികള്‍ സമനില കൈക്കലാക്കി. തുടര്‍ച്ചയായ 11 വിജയങ്ങള്‍ക്കു ശേഷമാണ് ഇറ്റലിക്കു സമനില വഴങ്ങേണ്ടി വന്നത്.

Story first published: Saturday, September 5, 2020, 10:15 [IST]
Other articles published on Sep 5, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+