For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

Nations League: ഇറ്റലിക്കു മുന്നില്‍ ഹോളണ്ടിനു പിഴച്ചു, പോളണ്ടിനു ആദ്യ വിജയം

എതിരില്ലാത്ത ഒരു ഗോളിനാണ് ഇറ്റലി ജയിച്ചത്

1

ആംസ്റ്റര്‍ഡാം: യുവേഫ നാഷന്‍സ് ലീഗ് ഫുട്‌ബോളില്‍ നിലവിലെ റണ്ണറപ്പായ നെതര്‍ലാന്‍ഡ്‌സിനു രണ്ടാം റൗണ്ടില്‍ അടിതെറ്റി. ഗ്രൂപ്പ് എയിലെ രണ്ടാമത്തെ മല്‍സരത്തില്‍ കരുത്തരായ ഇറ്റലിയാണ് ഡച്ച് ടീമിനെ വീഴ്ത്തിയത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അസൂറികളുടെ വിജയം. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ പോളണ്ട് 2-1ന് ബോസ്‌നിയ ഹെര്‍സെഗോവിനയെ പരാജയപ്പെടുത്തി.

ഗ്രൂപ്പ് ബിയില്‍ റുമാനിയ 3-2ന് ഓ്ട്രിയെയും സ്‌കോട്ട്‌ലാന്‍ഡ് 2-1ന് ചെക്ക് റിപബ്ലിക്കിനെയും നോര്‍വെ 5-1ന് വടക്കന്‍ അയര്‍ലാന്‍ഡിനെയും പരാജയപ്പെടുത്തി. സ്ലൊവാക്യ- ഇസ്രായേല്‍ മല്‍സരം 1-1നു സമനിലയില്‍ പിരിഞ്ഞു. ഗ്രൂപ്പ് സിയില്‍ ബെലാറസ് 2-1ന് കസാക്ക്‌സ്താനെയും ലിത്വാനിയ 1-ന് അല്‍ബേനിയയെയും മറികടന്നു.

ആദ്യ മല്‍സരത്തില്‍ പോളണ്ടിനെ തോല്‍പ്പിച്ചു കൊണ്ട് തുടങ്ങിയ ഓറഞ്ച് പടയ്ക്കു പക്ഷെ അസൂറികള്‍ക്കെതിരേ പ്രകടനമാവര്‍ത്തിക്കാനായില്ല. 45ാം മിനിറ്റില്‍ നിക്കോളോ ബറേല നേടിയ ഗോളായിരുന്നു മല്‍സരത്തില്‍ ഇരുടീമുകളെയും വേര്‍തിരിച്ച് നിര്‍ത്തിയത്. ഒന്നാംപകുതിയുടെ ഇഞ്ചുറിടൈമില്‍ ഒരു തകര്‍പ്പന്‍ ഹെഡ്ഡറിലൂടെയായിരുന്നു ബറേലയുടെ വിജയഗോള്‍. ടൂര്‍ണമെന്റില്‍ ഇറ്റലിയുടെ ആദ്യ വിജയം കൂടിയാണിത്. കഴിഞ്ഞ മല്‍സരത്തില്‍ ബോസ്‌നിയയുമായി അവര്‍ 1-1ന്റെ സമനില സമ്മതിച്ചിരുന്നു.

2

ആംസ്റ്റര്‍ഡാമിലെ യൊഹാന്‍ ക്രൈഫ് അരീനയില്‍ നടന്ന മല്‍സരത്തില്‍ നെതര്‍ലാന്‍ഡ്‌സിനെതിരേ അര്‍ഹിച്ച ജയം കൂടിയാണ് ഇറ്റലി സ്വന്തമാക്കിയത്. കളിയിലാകെ മൂന്നു ഷോട്ടുകള്‍ മാത്രമാണ് ഡച്ച് ടീമിനു ഗോളിലേക്കു പരീക്ഷിക്കാനായത്. മുന്‍ മല്‍സരങ്ങളിലെല്ലാം ടീമിനായി മിന്നുന്ന പ്രകടനം നടത്തിയിട്ടുള്ള മെംഫിസ് ഡിപേയെ കയറൂരി വിടാന്‍ ഇറ്റലി അനുവദിച്ചില്ല. ഇതോടെ ഡച്ച് ടീമിന്റെ മുനയൊടിയുകയും ചെയ്തു.

27ാം മിനിറ്റില്‍ ബറേലയ്ക്കു ഇറ്റലിയെ മുന്നിലെത്തിക്കാന്‍ മികച്ചൊരു അവസരം ലഭിച്ചിരുന്നു. എന്നാല്‍ താരത്തിന്റെ മികച്ചൊരു ഗോള്‍ശ്രമം ഡച്ച് ഗോളി ജാസ്പര്‍ സില്ലെസണ്‍ തകര്‍പ്പന്‍ സേവിലൂടെ രക്ഷപ്പെടുത്തി. ഒന്നാം പകുതി അവസാനിക്കുന്നതിനു തൊട്ടുമുമ്പായിരുന്നു ബറേലയുടെ വിജയഗോള്‍ പിറന്നത്. സിറോ ഇമ്മോബൈല്‍ അളന്നുമുറിച്ചു നല്‍കിയ ക്രോസില്‍ ബറേലയുടെ ഹെഡ്ഡര്‍ ഗോളിയെ നിസ്സഹായനാക്കി വലയില്‍ തുളഞ്ഞു കയറുകയായിരുന്നു.

3

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഡോണി വാന്‍ ഡി ബീക്കിന് ഡച്ച് ടീമിനെ ഒപ്പമെത്തിക്കാന്‍ അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് ഗോളി ഡൊണാറുമ ക്രോസ് ബാറിനു മുകളിലൂടെ കുത്തിയകറ്റി. ഇതു മാറ്റി നിര്‍ത്തിയാല്‍ ഇറ്റലിക്കു ഭീഷണിയുയര്‍ത്തുന്ന ഗോള്‍ ശ്രമങ്ങളൊന്നും നെതര്‍ലാന്‍ഡ്‌സിന്റെ ഭാഗത്തുനിന്നുണ്ടായില്ല.

Story first published: Tuesday, September 8, 2020, 9:19 [IST]
Other articles published on Sep 8, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+