Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പിലെ ആദ്യ മത്സരത്തില്‍ വിസിലൂതുന്നത് അര്‍ജന്റീനക്കാരന്‍ റഫറി നെസ്റ്റര്‍ പിറ്റാന

മോസ്‌കോ: 2018 ലോകകപ്പില്‍ റഷ്യ സൗദി മത്സരം നിയന്ത്രിക്കുന്നത് അര്‍ജന്റീനക്കാരന്‍ റഫറി നെസ്റ്റര്‍ പിറ്റാന. വ്യാഴാഴ്ച വൈകിട്ട് ഇന്ത്യന്‍ സമയം 8.30ന് റഷ്യയിലെ ലുഷ്‌നിക്കി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. നെസ്റ്ററിനെ കൂടാതെ യുവാന്‍ പാബ്ലോ ബെലാറ്റി, ഹെര്‍നന്‍ മെയ്ദാന എന്നിവരാണ് അസിസ്റ്റന്റ് റഫറിമാര്‍.

ലോകകപ്പില്‍ ഇതാദ്യമായി അവതരിപ്പിക്കുന്ന വീഡിയോ പരിശോധന ഇറ്റലിയുടെ മാസ്സിമിലിയാനോ ഇറാറ്റിയാണ് നടത്തുക. ഇദ്ദേഹത്തെ സഹായിക്കാനായി മൗറോ വിജിലിയാനോ(അര്‍ജന്റീന), കാര്‍ലോസ് അസ്‌ട്രോസ(ചിലി), ഡാനിയേലെ ഒസ്റ്റാറോ(ഇറ്റലി) എന്നീ റഫറിമാരുമുണ്ടാകും.

fifa

രണ്ട് ലോകകപ്പില്‍ പങ്കെടുക്കുന്ന രണ്ടാമത്തെ അര്‍ജന്റീനക്കാരനാണ് നെസ്റ്റര്‍ പിറ്റാന. 1970, 78 ലോകകപ്പില്‍ പങ്കെടുത്ത നൊര്‍ബെര്‍ട്ടോ കൊയിറെസയാണ് ഇതിന് മുന്‍പ് രണ്ട് ലോകകപ്പില്‍ പങ്കെടുത്ത അര്‍ജന്റീനന്‍ റഫറി. അര്‍ജന്റീനന്‍ ലീഗിലൂടെ 2007ലാണ് നെസ്റ്റര്‍ പ്രൊഫഷണല്‍ രംഗത്തേക്ക് കടക്കുന്നത്. 2010ല്‍ ആദ്യമായി അന്താരാഷ്ട്ര മത്സരം നിയന്ത്രിക്കാനെത്തി. 2014ലാണ് ലോകകപ്പില്‍ തുടക്കമിടുന്നത്.

Story first published: Thursday, June 14, 2018, 11:55 [IST]
Other articles published on Jun 14, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+