Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റോണോയ്ക്ക് തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ തോല്‍വി, കരിയറില്‍ ഇതാദ്യം, നാപ്പോളി ചാംപ്യന്‍മാര്‍

റോം: ഇറ്റലിയില്‍ നടന് കോപ്പ ഇറ്റാലിയ (ഇറ്റാലിയന്‍ കപ്പ്) ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കിരീട ഫേവറിറ്റുകളായിരുന്ന യുവന്റസിന് തോല്‍വി. പെനല്‍റ്റി ഷൂട്ടൗട്ടിലേക്കു നീണ്ട അത്യധികം ആവേശകരമായ മല്‍സരത്തില്‍ നാപ്പോളി 4-2ന് യുവന്റസിനെ ഞെട്ടിക്കുകയായിരുന്നു. നിശ്ചിത സമയത്ത് ഇരുടീമുകള്‍ക്കും ഗോള്‍വല ചലിപ്പിക്കാന്‍ സാധിക്കാതിരുന്നതോടെയാണ് വിജയികളെ തീരുമാനിക്കാന്‍ ഷൂട്ടൗട്ട് വേണ്ടി വന്നത്. കോച്ചെന്ന നിലയില്‍ തന്‍റെ ആദ്യ കിരീടമാണ് നാപ്പോളി കോച്ച് ജെന്നറോ ഗട്ടൂസോ സ്വന്തമാക്കിയത്.

1

യുവന്റസിന്റെ പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ കരിയറില്‍ മറക്കാനാഗ്രഹിക്കുന്ന മറ്റൊരു ഫൈനലായി ഇതു മാറി. തുടര്‍ച്ചയായി രണ്ടാം തവണയാണ് റോണോയ്ക്കു ഫൈനലില്‍ അടിതെറ്റിയത്. കഴിഞ്ഞ വര്‍ഷമവസാനം യുവന്റസിനൊപ്പം സൂപ്പര്‍ കോപ്പ ഇറ്റാലിയാന ഫൈനലില്‍ ലാസിയോക്കെതിരേയും യുവന്റസിനൊപ്പം റോണോയ്ക്കു തോല്‍വി നേരിട്ടിരുന്നു. കരിയറില്‍ ആദ്യമായാണ് ഇത്തരമൊരു തിരിച്ചടി അദ്ദേഹത്തിന് നേരിട്ടത്.

നാപ്പോളിക്കെതിരേ ഷൂട്ടൗട്ടില്‍ പെനല്‍റ്റിയെടുക്കാനും റോണോയ്ക്കു ഭാഗ്യമുണ്ടായില്ല. അദ്ദേഹം കിക്കെടുക്കുന്നതിന് മുമ്പ് തന്നെ നാപ്പോളി ജേതാക്കളായിരുന്നു. ഷൂട്ടൗട്ടില്‍ സൂപ്പര്‍ താരം പൗലോ ഡിബാലയും ഡാനിലോയുമാണ് യുവന്റസിന്റെ പെനല്‍റ്റികള്‍ പാഴാക്കിയത്. കഴിഞ്ഞ 11 വര്‍ഷത്തിനിടെ ഇതാദ്യമായാണ് കോപ്പ ഇറ്റാലിയയുടെ ഫൈനലില്‍ പെനല്‍റ്റി ഷൂട്ടൗട്ട് വേണ്ടി വന്നത്. നാപ്പോൡയുടെ ആറാമത്തെ കോപ്പ ഇറ്റാലിയ നേട്ടമാണ് ഇത്തവണത്തേത്.

2

അതേസമയം, സ്‌പെയിനിലെ ലാ ലിഗയില്‍ മൂന്നു മല്‍സരങ്ങള്‍ കഴിഞ്ഞ ദിവസം നടന്നു. തുടര്‍ച്ചയായ സമനിലകള്‍ക്കു ശേഷം അത്‌ലറ്റികോ മാഡ്രിഡ് തകര്‍പ്പന്‍ ജയവുമായി വിജയവഴിയില്‍ തിരിച്ചെത്തി. ഒസാസുനയെയാണ് അത്‌ലറ്റികോ 5-0ന് മുക്കിയത്. ഇരട്ടഗോളുകള്‍ നേടിയ പോര്‍ച്ചുഗീസ് സെന്‍സേഷന്‍ ജോ ഫെലിക്‌സാണ് ടീമിന്റെ ഹീറോ. ജയത്തോടെ അത്‌ലറ്റികോ ലീഗില്‍ നാലാംസ്ഥാനത്തേക്കു കയറി. ഐബര്‍- അത്‌ലറ്റിക് ബില്‍ബാവോ (2-2), സെല്‍റ്റാവിഗോ- വല്ലഡോലിഡ് (0-0) മല്‍സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു.

ജര്‍മനിയലെ ബുണ്ടസ്‌ലിഗയില്‍ പോയിന്റ് പട്ടികയിലെ രണ്ടാംസ്ഥാനക്കാരായ ബൊറൂസ്യ ഡോട്മുണ്ടിന് ഞെട്ടിക്കുന്ന തോല്‍വിയാണ് കഴിഞ്ഞ ദിവസം നേരിട്ടത്. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കു മെയ്ന്‍സ് ഡോട്മുണ്ടിനെ അട്ടിമറിക്കുകയായിരുന്നു. ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ഹോഫെന്‍ഹെയിം 3-1ന് ഓഗ്‌സ്ബര്‍ഗിനെയും ബയേര്‍ ലെവര്‍ക്യുസന്‍ ഇതേ സ്‌കോറിന് കൊളോണിനെയും ഐന്ത്രാക്ട് ഫ്രാങ്ക്ഫര്‍ട്ട് 2-1ന് ഷാല്‍ക്കെയെയും തോല്‍പ്പിച്ചു.

Story first published: Thursday, June 18, 2020, 9:35 [IST]
Other articles published on Jun 18, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+