മകന്റെ ഹീറോ മെസ്സിയും റോണോയുമല്ല!! തന്റെ ടീമംഗം.... വെളിപ്പെടുത്തി സൂപ്പര്‍ താരം നെയ്മര്‍
പാരീസ്: ഇതിഹാസങ്ങളായ ലയണല്‍ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ശേഷം ലോക ഫുട്‌ബോളിലെ അടുത്ത ഇതിഹാസമാവുമെന്ന് വിശേഷിപ്പിക്കുന്ന താരമാണ് ബ്രസീലിന്‍ സ്റ്റാര്‍ സ്‌ട്രൈക്കറും ക്യാപ്റ്റനുമായ നെയ്മര്‍. റഷ്യന്‍ ലോകകപ്പില്‍ കളിക്കളത്തിലെ അമിതാഭിനയത്തിന്റെ പേരില്‍ പരിഹാസപാത്രമായി മാറിയെങ്കിലും അദ്ദേഹം ഈ സീസണില്‍ തന്റെ ക്ലബ്ബായ പിഎസ്ജിക്കു വേണ്ടി മിന്നുന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. റഷ്യന്‍ ലോകകപ്പിലൂടെ ഫുട്‌ബോള്‍ പ്രേമികളുടെ മനംകവര്‍ന്ന ഫ്രഞ്ച് യുവ സെന്‍സേഷന്‍ കിലിയന്‍ എംബാപ്പെ പിഎസ്ജിയില്‍ നെയ്മറുടെ സഹതാരമാണ്. തന്റെ മകന്‍ ഡേവി ലൂക്കാ ഡാസില്‍വ സാന്റോസ് എംബാപ്പെയുടെ കടുത്ത ആരാധകനാണെന്നു നെയ്മര്‍ വെളിപ്പെടുത്തി.

മകന് എംബാപ്പെയെ വലിയ ഇഷ്ടമാണ്. പരിശീലനത്തിനായി പോവുമ്പോള്‍ മകനെ പലപ്പോഴും ഒപ്പം കൂട്ടാറുണ്ട്. അധികസമയത്തും അവന്റെ സംസാരം എംബാപ്പെയെ കുറിച്ചായിരിരിക്കും. എംബാപ്പെയ്‌ക്കൊപ്പം നിന്ന് ഒരു ഫോട്ടോയെടുക്കണമെന്നും അത് സ്‌കൂളിലെ കൂട്ടുകാര്‍ക്ക് കാണിക്കണമെന്നും അവന്‍ അതിയായി ആഗ്രഹിച്ചിരുന്നു. ഒരു ദിവസം എംബാപ്പെയ്‌ക്കൊപ്പം ഫോട്ടോയെടുത്തപ്പോള്‍ അവന്‍ ഏറെ ആഹ്ലാദവാനായിരുന്നുവെന്നും നെയ്മര്‍ പറയുന്നു.
എംബാപ്പെയെക്കുറിച്ച് തികഞ്ഞ മതിപ്പാണ് നെയ്മര്‍ക്കുള്ളത്. ടീമിന് എത്രത്തോളം തന്നെ ആവശ്യമുണ്ടെന്ന് അറിയാം. തന്റെ ഉത്തരവാദിത്വങ്ങളും അറിയാം. എന്നാല്‍ തന്നെക്കൂടാതെ നിരവധി പ്രതിഭാശാലികളായ കളികാര്‍ ടീമിലുണ്ട്. ഇവരിലൊരാളാണ് എംബാപ്പെ. അദ്ദേഹത്തോട് വളരെയേറെ ബഹുമാനമാണുള്ളത്. പ്രായം കൊണ്ട് താനടക്കമുള്ളവരേക്കാള്‍ ചെറുപ്പമാണെങ്കിലും എംബാപ്പെ പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും ശ്രമിക്കാറുണ്ടെന്നും നെയ്മര്‍ വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications