Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അര്‍ജന്റീനയ്ക്ക് മുന്നറിയിപ്പുമായി നൈജീരിയയുടെ മൂസ; 'ആ റെക്കോര്‍ഡ് തനിക്കൊപ്പം'

മോസ്‌കോ: ലോകകപ്പ് ഗ്രൂപ്പ് ഡിയില്‍ നൈജീരിയയെ നേരിടാന്‍ ഒരുങ്ങുന്ന അര്‍ജന്റീനയ്ക്ക് നൈജീരിയന്‍ താരം അഹമ്മദ് മൂസയുടെ മുന്നറിയിപ്പ്. അര്‍ജന്റീനയെ ഭയക്കില്ലെന്നും ജയമാണ് ലക്ഷ്യമെന്നും മൂസ പറഞ്ഞു. ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തില്‍ ചൊവ്വാഴ്ചയാണ് നൈജീരിയ, അര്‍ജന്റീന പോരാട്ടം. ജയിച്ചാല്‍ നൈജീരിയ പ്രീക്വാര്‍ട്ടറിലെത്തുമെങ്കിലും അര്‍ജന്റീനയാണ് ജയിക്കുന്നതെങ്കില്‍ അവര്‍ക്ക് നേരിയ സാധ്യത മാത്രമാണുള്ളത്.

moosa

നൈജീരിയ ഐസ്‌ലാന്‍ഡിനെ തോല്‍പ്പിച്ചപ്പോള്‍ രണ്ടു ഗോളുകളും മൂസയാണ് നേടിയത്. ഇതോടെ മൂസ അര്‍ജന്റീനയുടെ ഹീറോയെന്ന തരത്തില്‍ പ്രചരണവുമുണ്ടായി. എന്നാല്‍, താന്‍ അര്‍ജന്റീനയുടെ ഹീറോയല്ലെന്ന് മൂസ പറഞ്ഞു. മാത്രമല്ല, മെസ്സിയുടെ ടീമിനെതിരെ തനിക്കുള്ള റെക്കോര്‍ഡും താരം വെളിപ്പെടുത്തി.

മെസ്സി കളിക്കുന്ന ടീമിനെതിരെ കളിച്ചപ്പോഴെല്ലാം താന്‍ ഗോള്‍ സ്‌കോര്‍ ചെയ്തിരുന്നതായി മൂസ പറയുന്നു. കഴിഞ്ഞ ലോകകപ്പില്‍ അര്‍ജന്റീനയ്‌ക്കെതിരെ ഗോള്‍ നേടിയിരുന്നു. പിന്നീട് ലീസ്റ്റര്‍സിറ്റിക്കുവേണ്ടി കളിക്കുമ്പോള്‍ ബാഴ്‌സയ്‌ക്കെതിരെയും ഗോള്‍ നേടി. അതുകൊണ്ട് അടുത്തമത്സരത്തില്‍ എന്താണ് സംഭവിക്കുകയെന്ന് തനിക്ക് പറയാനാകില്ലെന്നും മൂസ പറഞ്ഞു.

ഇരുപത്തിയഞ്ചുകാരനായ മൂസ രണ്ടു ലോകകപ്പുകളില്‍ ഗോള്‍ നേടിയ ഏക നൈജീരിയന്‍ താരമാണ്. മാത്രമല്ല, 4 ഗോളുകള്‍ നേടി ലോകകപ്പില്‍ കൂടുതല്‍ ഗോള്‍ നേടുന്ന നൈജീരിയന്‍ താരമെന്ന ബഹുമതിയും കഴിഞ്ഞദിവസം സ്വന്തമാക്കി. സഹകളിക്കാരുടെയും പരിശീലകന്റെയും പിന്തുണയാണ് തനിക്കത് സാധ്യമാക്കിയതെന്ന് മൂസ പറഞ്ഞു.


Story first published: Sunday, June 24, 2018, 8:42 [IST]
Other articles published on Jun 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+