Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: ഒഡീഷയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്, കന്നി വിജയം... മുംബൈ മുങ്ങി (2-4)

1
2026436

മുംബൈ: ഐഎസ്എല്ലില്‍ ഈ സീസണിലെ അരങ്ങേറ്റക്കാരായ ഒഡീഷ എഫ്‌സി അക്കൗണ്ട്് തുറന്നു. ആദ്യ രണ്ടു മല്‍സരങ്ങളിലും പരാജയം നേരിട്ട ഒഡീഷ ഇത്തവണ മുംബൈ സിറ്റിയെ അവരുടെ മൈതാനത്ത് മുക്കുകയായിരുന്നു. രണ്ടിനെതിരേ നാലു ഗോളുകളുടെ ആധികാരിക വിജയമാണ് ഒഡീഷ ആഘോഷിച്ചത്. ആദ്യപകുതിയില്‍ തന്നെ മൂന്നു ഗോളുകള്‍ അടിച്ചു കൂട്ടി ഒഡീഷ വിജയമുറപ്പാക്കിയിരുന്നു.

odisha

ഇരുപകുതികളുമായി ഇരട്ടഗോളുകള്‍ നേടിയ അരിടാനെ ജീസസ് സന്റാനയാണ് ഒഡീഷയുടെ വിജയശില്‍പ്പി. 21, 72 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. സിസ്‌കോ (21), ജെറി മൗവിങ്താംഗ (40) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. 51ാം മിനിറ്റില്‍ മുഹമ്മദ് ലാര്‍ബിയുടെ പെനല്‍റ്റി ഗോളും ഇഞ്ചുറി ടൈമില്‍ ഗോളി ഫ്രാന്‍സിസ്‌കോ ഡൊറോന്‍സോറോയുടെ സെല്‍ഫ് ഗോളും മുംബൈയുടെ നാണക്കേട് കുറയ്ക്കുകയായിരുന്നു.
ആദ്യപകുതിയില്‍ മുംബൈയെ നിഷ്പ്രഭരാക്കുന്ന കളിയാണ് ഒഡീഷ കാഴ്ചവച്ചത്. രണ്ടാംപകുതിയില്‍ കൂടുതല്‍ ഒത്തിണക്കത്തോടെ കളിച്ച മുംബൈ തിരിച്ചുവരവിനായി കഠിനാധ്വാനം ചെയ്‌തെങ്കിലും ഒഡീഷയുടെ നാലാം ഗോളും വീണതോടെ അവരുടെ വിധി കുറിക്കപ്പെടുകയായിരുന്നു.

സിസ്‌കോയിലൂടെ ഒഡീഷ മുന്നില്‍
കളി തുടങ്ങി ആറാം മിനിറ്റില്‍ തന്നെ ആതിഥേയരായ മുംബൈയെ സ്തബ്ധരാക്കി ഒഡീഷ അക്കൗണ്ട് തുറക്കുകയായിരുന്നു. സിസ്‌കോയാണ് മുംബൈയ്ക്കു ലീഡ് സമ്മാനിച്ചത്. തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലാണ് താരം വലകുലുക്കിയത്. ജീസസ് സന്റാന ഹെഡ്ഡറിലൂടെ മറിച്ചു നല്‍കിയ പന്തുമായി വലതു വിങിലൂടെ പറന്നെത്തിയ സിസ്‌കോ ബോക്‌സിനുള്ളില്‍ വച്ച് പ്രതീക് ചൗധരയെ വെട്ടിയൊഴിഞ്ഞ ശേഷം തൊടുത്ത ഇടംകാല്‍ ഷോട്ട് മുംബൈ ഗോളി അമരീന്ദറിനു തൊടാന്‍ പോലും അവസരം വലയില്‍ തുളഞ്ഞു കയറുകയായിരുന്നു.

ലീഡുയര്‍ത്തി ഒഡീഷ

മുംബൈുടെ തിരിച്ചുവരവ് സാധ്യതകള്‍ കൂടുതല്‍ ദുഷ്‌കരമാക്കി 21ാം മിനിറ്റില്‍ അരിടാനെ
ജീസസ് സന്റാനയിലൂടെ ഒഡീഷ ലീഡുയര്‍ത്തി. ജെറി മാവിങ്താംഗയാണ് ഈ ഗോളിനു വഴിയൊരുക്കിയത്. സാരംഗി വലതു വിങിലൂടെ നല്‍കിയ ത്രൂബോള്‍ പിടിച്ചെടുത്ത ജെറി ബോക്‌സിനുള്ളില്‍ വച്ച് സന്റാനയ്ക്കു പാസ് ചെയ്തു. ബോക്‌സിന് തൊട്ടരികില്‍ വച്ച് സന്റാനയുടെ വലം കാല്‍ ഷോട്ട് മുംബൈ ഗോളി അമരീന്ദറിനെ നിസ്സഹായനാക്കി വലയില്‍ കയറുകയായിരുന്നു.

വീണ്ടും ഒഡീഷ
ആക്രമണോത്സുക ഫുട്‌ബോള്‍ തുടര്‍ന്ന ഒഡീഷ 41ാം മിനിറ്റില്‍ തങ്ങളുടെ മൂന്നാം ഗോളും നിക്ഷേപിച്ചു. ജെറി മൗവിങ്താംഗയുടെ വകയായിരുന്നു സൂപ്പര്‍ ഗോള്‍. ബോക്‌സിന് തൊട്ടരികില്‍ വച്ച് നന്ദകുമാര്‍ തൊടുത്ത വെടിയുണ്ട കണക്കെയുള്ള വലം കാല്‍ ഷോട്ട് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചു. ഗോളി അമരീന്ദര്‍ അമ്പരന്നു നില്‍ക്കവെ റീബൗണ്ട് ചെയ്ത പന്ത് പിടിച്ചെടുത്ത ജെറി അമരീന്ദറിനെ നോക്കുകുത്തിയാക്കി ക്ലോസ് റേഞ്ച് ഷോട്ടിലൂടെ വലയ്ക്കുള്ളിലേക്കു അടിച്ചു കയറ്റി.

ആദ്യ ഗോള്‍ മടക്കി മുംബൈ
51ാം മിനിറ്റില്‍ മുഹമ്മദ് ലാര്‍ബിയാണ് പെനല്‍റ്റിയിലൂടെ മുംബൈയ്ക്കായി ലക്ഷ്യം കണ്ടത്. ബോക്‌സിനുള്ളില്‍ വച്ച് മുംബൈ താരം സെര്‍ജി കെവിനെ ഒഡീഷയുടെ മക്കാഡോ പിറകില്‍ നിന്നു പിടിച്ചു വലിച്ചിടുകയായിരുന്നു. തുടര്‍ന്നു ലഭിച്ച പെനല്‍റ്റി ഗോളിയെ കബൡപ്പിച്ച് ലാര്‍ബി അനായാസം വല ചലിപ്പിക്കുകയായിരുന്നു.

സന്റാനയുടെ രണ്ടാം ഗോള്‍
ആദ്യ ഗോള്‍ മടക്കിയതിന്റെ ആവേശത്തില്‍ രണ്ടാം ഗോളിനായി മുംബൈ നിരന്തര മുന്നേറ്റങ്ങള്‍ നടത്തവെയാണ് ഒഡീഷയുടെ നാലാം ഗോള്‍ പിറന്നത്. 72ാം മിനിറ്റിലായിരുന്നു മുംബൈയെ സ്തബ്ധരാക്കിയ ഈ ഗോള്‍. വലതു വിങിലൂടെ പറന്നെത്തി ജെറി ബോക്‌സിനു കുറുകെ അളന്നു മുറിച്ചു നല്‍കിയ ക്രോസ് തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ സന്റാന വലയിലേക്കു വഴി തിരിച്ചുവിട്ടു.

ഇഞ്ചുറിടൈമില്‍ മുംബൈയുടെ രണ്ടാം ഗോള്‍
കളിയുടെ ഇഞ്ചുറിടൈമില്‍ മുംബൈ രണ്ടാം ഗോള്‍ മടക്കി. സെല്‍ഫ് ഗോളാണ് മുംബൈയുടെ പരാജയത്തിന്റെ ഭാരം കുറച്ചത്. ഗോള്‍കീപ്പര്‍ ഫ്രാന്‍സിസ്‌കോ ഡോറന്‍സോറോയാണ് സെല്‍ഫ് ഗോള്‍ വഴങ്ങിയത്. ഇടതു വിങിലൂടെ കുതിച്ചെത്തി ബിപിന്‍ തൊടുത്ത ക്രോസ് പിടിയിലൊതുക്കുന്നതില്‍ ഡൊറോന്‍സോറോയ്ക്കു പിഴച്ചു. പന്ത് അദ്ദേഹത്തിന്റെ കൈകള്‍ക്കിടയിലൂടെ വലയിലേക്ക് ഉരുണ്ട് കയറുകയായിരുന്നു.

Story first published: Thursday, October 31, 2019, 21:46 [IST]
Other articles published on Oct 31, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+