Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: മുംബൈയെ മുട്ടുകുത്തിച്ച് ഉരുക്കുമനുഷ്യര്‍... ജംഷഡ്പൂരിന് തകര്‍പ്പന്‍ ജയം (2-0)

ISL 2018 : ജംഷഡ്പൂര്‍ എഫ്‌സിക്കു ത്രസിപ്പിക്കുന്ന ജയം | Oneindia Malayalam

മുംബൈ: ഐഎസ്എല്ലിന്റെ അഞ്ചാം സീസണിലെ നാലാമത്ത മല്‍സരത്തില്‍ മുംബൈ സിറ്റിക്കെതിരേ ജംഷഡ്പൂര്‍ എഫ്‌സിക്കു ത്രസിപ്പിക്കുന്ന ജയം. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് മുംബൈയെ സ്വന്തം മൈതാനത്തു ജംഷഡ്പൂര്‍ തകര്‍ത്തുവിട്ടത്. ആദ്യപകുതിയുടെ 28ാം മിനിറ്റില്‍ സ്പാനിഷ് താരം മാരിയോ ആര്‍ക്വസും പകരക്കാരനായി ഇറങ്ങിയ പാബ്ലോ മോര്‍ഗാഡോ ഇഞ്ചുറിടൈമില്‍ നേടിയ ഗോളുകളുമാണ് ജംഷഡ്പൂരിന് തിളക്കമാര്‍ന്ന ജയം നേടിക്കൊടുത്തത്.

1

ഇരുടീമും ഇഞ്ചോടിഞ്ച് പോരാട്ടമാണ് മല്‍സരത്തില്‍ കാഴ്ചവച്ചത്. ആദ്യപകുതിയില്‍ ജംഷഡ്പൂരിന്റെ ആധിപത്യമാണ് കണ്ടതെങ്കില്‍ രണ്ടാംപകുതിയില്‍ സമനിലയ്ക്കായി മുംബൈ കൈയ്‌മെയ് മറന്നു പോരാടി. രണ്ടു തവണ അവര്‍ ജംഷഡ്പൂരിന്റെ വലയില്‍ പന്തെക്കിക്കുകയും ചെയ്‌തെങ്കിലും ഓഫ്‌സൈഡ് കുരുക്കില്‍ പെടുകയായിരുന്നു. ഒന്നാംപകുതിയില്‍ ആധിപത്യം പുലര്‍ത്തിയ ജംഷഡ്പൂര്‍ അര്‍ഹിച്ച ലീഡ് കൂടിയാണ് 28ാം മിനിറ്റില്‍ നേടിയത്. ഇടതു മൂലയില്‍ നിന്നും കാര്‍ലോസ് കാല്‍വോ നല്‍കിയ മനോഹരമായ ക്രോസ് വലതുമൂലയില്‍ നിന്നും ദുഷ്‌കരമായ ആംഗിളില്‍ നിന്നും കണ്ണഞ്ചിപ്പിക്കുന്ന ഹെഡ്ഡറിലൂടെ വലയുടെ ഇടതുമൂലയിലേക്ക് പായിച്ചപ്പോള്‍ ഗോളിക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.

ഈ സീസണില്‍ ടീമിലെത്തിയ ഓസ്‌ട്രേലിയയുടെ ഇതിഹാസ സ്‌ട്രൈക്കര്‍ ടിം കാഹില്‍ ഇല്ലാതെയാണ് ജംഷഡ്പൂര്‍ ഇറങ്ങിയത്. സസ്‌പെന്‍ഷനെ തുടര്‍ന്നു താരത്തിന് പുറത്തിരിക്കേണ്ടി വരികയായിരുന്നു. പന്തടക്കത്തിലും മുന്നേറ്റങ്ങളിലുമെല്ലാം മുംബൈക്കു മേല്‍ ജംഷഡ്പൂരിന് വ്യക്തമായ മുന്‍തൂക്കമുണ്ടായിരുന്നു. 61 ശതമാനവും പന്ത് കൈവശം വച്ചത് ജംഷഡ്പൂരാണ്.

രണ്ടാംപകുതിയില്‍ മുംബൈ കളിയിലേക്കു ശക്തമായി തിരിച്ചുവന്നു. 77, 84 മിനിറ്റുകളില്‍ മുംബൈ ജംഷഡ്പൂരിന്റെ വല കുലുക്കുകയും ചെയ്‌തെങ്കിലും റഫറി ഓഫ്‌സൈഡ് വിധിക്കുകയായിരുന്നു. ഗോള്‍ മടക്കാനുള്ള മുംബൈയുടെ ശ്രമങ്ങള്‍ക്കിടെയാണ് ഇഞ്ചുറിടൈമില്‍ രണ്ടാം ഗോളും നേടി ജംഷഡ്പൂര്‍ വിജയമുറപ്പിച്ചത്. വലതു മൂലയിലൂടെയുള്ള മികച്ചൊരു നീക്കത്തിനൊടുവില്‍ പാബ്ലോ പായിച്ച വലം കാല്‍ ഷോട്ട് ഗോളിയെ നിസ്സഹായനാക്കി വലയിലേക്ക് പായിക്കുകയായിരുന്നു.

Story first published: Tuesday, October 2, 2018, 21:34 [IST]
Other articles published on Oct 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+