Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: 'ഡൈനാമോ'സ് ഫ്യൂസ് തന്നെ... മുംബൈക്കു തകര്‍പ്പന്‍ ജയം (4-2)

ദില്ലി: ഐഎസ്എല്ലിന്റെ ഈ സീസണില്‍ ഒരു മല്‍സരം ജയിക്കാത്ത ഏക ടീമെന്ന നാണക്കേട് മായ്ക്കാനാവാതെ ഡല്‍ഹി ഡൈനാമോസ് തോല്‍വിയില്‍ നിന്നും തോല്‍വിയിലേക്കു കൂപ്പുകുത്തുകയാണ്. ഹോംഗ്രൗണ്ടില്‍ ഗോള്‍മഴ കണ്ട മല്‍സരത്തില്‍ മുംബൈ സിറ്റി 4-2ന് ഡൈനാമോസിന്റെ കഥ കഴിക്കുകയായിരുന്നു. ഈ വിജയത്തോടെ 17 പോയിന്റോടെ മുംബൈ ലീഗില്‍ നാലാംസ്ഥാനത്തേക്കു കയറി. എന്നാല്‍ കളിച്ച 10 മല്‍സരങ്ങളിലും ജയിക്കാന്‍ സാധിക്കാച്ച ഡല്‍ഹി നാലു പോയിന്റോടെ അവസാന സ്ഥാനത്തു തുടരുകയാണ്.

ISL

ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് രണ്ടാംപകുതിയില്‍ നാലു ഗോളുകള്‍ തിരിച്ചടിച്ച് മുംബൈ ഡല്‍ഹിയെ നിഷ്പ്രഭരാക്കിയത്. റാഫേല്‍ ബാസ്റ്റോസ് (49ാം മിനിറ്റ്), റെയ്‌നിയര്‍ ഫെര്‍ണാണ്ടസ് (69), പൗലോ മക്കാഡോ (80) എന്നിവരുടെ ഗോളുകള്‍ക്കൊപ്പം ക്രെസ്പിയുടെ (61) സെല്‍ഫ് ഗോളും മുംബൈയുടെ വിജയമാര്‍ജിന്‍ ഉയര്‍ത്തി. മറുഭാഗത്ത് സൗവിക് ചക്രവര്‍ത്തിയുടെ സെല്‍ഫ് ഗോളും (മൂന്നാം മിനിറ്റ്) ജിയാനി സ്യുവെര്‍ലൂനിന്റെ (64) ഹഗോളുമാണ് ഡല്‍ഹിയെ വന്‍ നാണക്കേടില്‍ നിന്നും രക്ഷിച്ചത്.

കളി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെയാണ് മുംബൈയെ സ്തബ്ധരാക്കി ഡല്‍ഹി അക്കൗണ്ട് തുറക്കുന്നത്. ബോക്‌സിനുള്ളില്‍ വച്ച് ചാങ്‌തെയുടെ ഷോട്ട് സൗവിക്കിന്റെ കാലില്‍ തട്ടി ദിശ മാറി വലയില്‍ പതിക്കുകയായിരുന്നു. ഒന്നാംപകുതിയില്‍ 1-0ന്റെ ലീഡുമായാണ് ഡല്‍ഹി കളം വിട്ടത്. രണ്ടാംപകുതി തുടങ്ങി നാലു മിനിറ്റിനുള്ളില്‍ മുംബൈ ഒപ്പമെത്തി. ബോക്‌സിനുള്ളില്‍ വച്ച് പ്രീത് കോട്ടാല്‍ പന്ത് കൈകൊണ്ട് തടുത്തതിനെ തുടര്‍ന്നു ലഭിച്ച പെനല്‍റ്റി ബാസ്റ്റോസ് വലയ്ക്കുള്ളിലാക്കി. 61ാം മിനിറ്റില്‍ ക്രെസ്പിയുടെ സെല്‍ഫ് ഗോള്‍ മുംബൈയെ 2-1ന് മുന്നിലെത്തിച്ചു. മുംബൈയുടെ ഷോട്ട് ഹെഡ്ഡറിലൂടെ ക്ലിയര്‍ ചെയ്യാനുള്ള ക്രെസ്പിയുടെ ശ്രമം ഗോളലില്‍ കലാശിക്കുകയായിരുന്നു. മൂന്നു മിനിറ്റിനുള്ളില്‍ ഡല്‍ഹി ഗോള്‍ മടക്കി (2-2). റെനെ മിഹെലിച്ചിന്റെ ക്രോസ് കരുത്തുറ്റ ഹെഡ്ഡറിലൂടെ സ്യുവെര്‍ലൂന്‍ വലയിലേക്കു തൊടുക്കുകയായിരുന്നു.

അഞ്ചു മിനിറ്റിനുള്ളില്‍ മുംബൈ കളിയില്‍ വീണ്ടും മുന്നിലെത്തി (3-2). പൗലോ മക്കാഡോ ബോക്‌സിന്റെ ഇടതുമൂലയില്‍ നിന്നും നല്‍കിയ ക്രോസ് ക്ലോസ് റേഞ്ച് ഷോട്ടിലൂടെ റെയ്‌നിയര്‍ വലയിലേക്ക് പായിച്ചു. 80ാം മിനിറ്റില്‍ മുംബൈയുടെ വിജയമുറപ്പിച്ച് മക്കാഡോ നാലാം ഗോളും കണ്ടെത്തി. ആര്‍നോള്‍ഡ് ഇസ്സോക്കോ വലതുമൂലയില്‍ നിന്നും ബോക്‌സിനു കുറുകെ നല്‍കിയ ക്രോസ് വലയിലേക്ക് തട്ടിയിടേണ്ട ചുമതല മാത്രമേ മക്കാഡോയ്ക്ക് ഉണ്ടായിരുന്നുള്ളൂ.

Story first published: Monday, December 3, 2018, 22:10 [IST]
Other articles published on Dec 3, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+