Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: ചാംപ്യന്‍മാര്‍ ഞെട്ടി, ത്രില്ലറില്‍ ബെംഗളൂരുവിനെ വീഴ്ത്തി മുംബൈ

1
2026464

ബെംഗളൂരു: ഐഎസ്എല്ലില്‍ നിലവിലെ ജേതാക്കളായ ബെംഗളൂരു എഫ്‌സിക്കു അട്ടിമറിത്തോല്‍വി. ഹോംഗ്രൗണ്ടില്‍ നടന്ന ത്രില്ലറില്‍ മുംബൈ സിറ്റിയാണ് രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കു ബെംഗളൂരുവിനെ ഞെട്ടിച്ചത്. ഈ സീസണില്‍ ബെംഗളൂരുവിന് നേരിട്ട ആദ്യ പരാജയം കൂടിയാണിത്. പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറാനുള്ള അവസരമാണ് ബെംഗളൂരുവിന് ഇതോടെ നഷ്ടമായത്.

isl

88ാം മിനിറ്റ് വരെ 1-2ന് പിന്നിലായിരുന്ന ബെംഗളൂരു 89ാം മിനിറ്റില്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ സുനില്‍ ഛേത്രിയുടെ ഗോളില്‍ സമനിലയുറപ്പിച്ചതായിരുന്നു. എന്നാല്‍ ഇഞ്ചുറിടൈമിന്റെ നാലാം മിനിറ്റില്‍ ബെംഗളൂരുവിന് സ്തബ്ധരാക്കി റൗളിന്‍ ബോര്‍ജസിലൂടെ മുംബൈ വിജയഗോള്‍ കണ്ടെത്തി. സുഭാശിഷ് ബോസ് (12), ഡിയേഗോ കാര്‍ലോസ് (77) എന്നിവരാണ് മുംബൈയുടെ മറ്റു സ്‌കോറര്‍മാര്‍.

ബെംഗളൂരുവിന്റെ ആദ്യഗോള്‍ മുംബൈ താരം മാറ്റോ ഗ്രിയിക്കിന്റെ വകയായിരുന്നു. രണ്ടാം പകുതി തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ ലഭിച്ച പെനല്‍റ്റി ഗോളാക്കിയിരുന്നെങ്കില്‍ ഇതിനേക്കാള്‍ മികച്ച മാര്‍ജിനില്‍ മുംബൈ ജയിക്കുമായിരുന്നു. മുഹമ്മദ് ലാര്‍ബിയുടെ പെനല്‍റ്റി കിക്ക് ബെംഗളൂരു ഗോളി ഗുര്‍പ്രീത് സിങ് സന്ധു തകര്‍പ്പന്‍ സേവിലൂടെ രക്ഷപ്പെടുത്തുകയായിരുന്നു.

അറ്റാക്കിങ് ഫുട്‌ബോള്‍ തുടക്കം മുതല്‍ കാഴ്ചവച്ച മുംബൈ അര്‍ഹിച്ച ജയം കൂടിയായിരുന്നു ഇത്. 12ാം മിനിറ്റില്‍ തകര്‍പ്പനൊരു ഹെഡ്ഡറില്‍ നിന്നായിരുന്നു മുംബൈക്കു വേണ്ടി സുഭാശിഷ് അക്കൗണ്ട് തുറന്നത്. ലാര്‍ബിയുടെ മികച്ചൊരു ക്രോസ് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന സുഭാശിഷ് ഹെഡ്ഡറിലൂടെ വലയ്ക്കുള്ളിലാക്കുകയായിരുന്നു.
ആദ്യപകുതിയില്‍ 1-0ന്റെ ലീഡുമായാണ് മുംബൈ കളം വിട്ടത്. 59ാം മിനിറ്റില്‍ ബെംഗളൂരു താരം ഡിമാസിന്റെ കോര്‍ണര്‍ കിക്ക് ക്ലിയര്‍ ചെയ്യാനുള്ള ഗ്രിയിക്കിന്റെ ശ്രമം സെല്‍ഫ് ഗോളിലാണ് കലാശിച്ചത്. 77ാം മിനിറ്റില്‍ ഡിയേഗോ കാര്‍ലോസിലൂടെ മുംബൈ ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു.

Story first published: Sunday, December 15, 2019, 21:54 [IST]
Other articles published on Dec 15, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+