Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൂപ്പര്‍ കപ്പ്: ഐ ലീഗിനോട് കണക്കുതീര്‍ത്ത് ഐഎസ്എല്‍... എടിക്കെ, മുംബൈ പ്രീക്വാര്‍ട്ടറില്‍

ഭുവനേശ്വര്‍: പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ യോഗ്യതാ മല്‍സരങ്ങള്‍ പൂര്‍ത്തിയായി. യോഗ്യതാ റൗണ്ടിന്റെ ആദ്യദിനം ഐ ലീഗ് ക്ലബ്ബുകളുടെ ആധിപത്യമാണ് കണ്ടതെങ്കില്‍ രണ്ടാംദിനം ഐഎസ്എല്‍ ടീമുകളുടെ ഊഴമായിരുന്നു. ആദ്യദിനം ഐ ലീഗ് ടീമുകളോടേറ്റ തോല്‍വിയുടെ ക്ഷീണം ഐഎസ്എല്‍ ക്ലബ്ബുകള്‍ തീര്‍ത്തു. ചെന്നൈ സിറ്റിയെ 4-1ന് മുക്കി മുന്‍ ഐഎസ്എല്‍ ചാംപര്യന്‍മാരായ എടിക്കെയും ഇന്ത്യന്‍ ആരോസിനെ 2-1ന് മറികടന്ന് മുംബൈ സിറ്റിയും സൂപ്പര്‍ കപ്പിനു ടിക്കറ്റെടുത്തു. ആദ്യദിനം ഗോകുലം കേരള എഫ്‌സി, ചര്‍ച്ചില്‍ ബ്രദേഴ്‌സ് ടീമുകള്‍ നോക്കൗട്ട്‌റൗണ്ടിലേക്കു മുന്നേറിയിരുന്നു.

1

ഇത്തവത്തെ ഐഎസ്എല്ലില്‍ നിരാശപ്പെടുത്തിയ എടിക്കെ മിന്നുന്ന പ്രകടനമാണ് ചെന്നൈക്കെതിരായ യോഗ്യതാ മല്‍സരത്തില്‍ കാഴ്ചവച്ചത്. ഹിതേഷ് ശര്‍മ (37ാം മിനിറ്റ്), സെക്ക്വീഞ്ഞ (58), അശുതോഷ് മെഹ്ത (76), റോബി കീന്‍ (83) എന്നിവരാണ് എടിക്കെയുടെ സ്‌കോറര്‍മാര്‍. ചെന്നൈയുടെ ആശ്വാസഗോള്‍ ഒന്നാംപകുതിയുടെ ഇഞ്ചുറിടൈമില്‍ ജോക്വിമിന്റെ വകയായിരുന്നു.

അതേസമയം, ഇന്ത്യന്‍ ആരോസിനെതിരേ നാടകീയ വിജയമാണ് മുംബൈ സ്വന്തമാക്കിയത്. 77ാം മിനിറ്റില്‍ മലയാളി ഡിഫന്‍ഡര്‍ കെ പി രാഹുല്‍ നേടിയ സൂപ്പര്‍ ഗോളില്‍ ഇന്ത്യന്‍ യുവനിരയടങ്ങിയ ആരോസ് ടീം 90ാം മിനിറ്റ് വരെ വരെ വിജയമുറപ്പിച്ചതായിരുന്നു. ചരിത്രവിജയത്തിന് ആരോസ് തൊട്ടരികില്‍ നില്‍ക്കവെയാണ് ഇഞ്ചുറിടൈമില്‍ ലഭിച്ച പെനല്‍റ്റിയിലൂടെ മുംബൈ സമനില പിടിച്ചുവാങ്ങിയത്. എമാനയുടെ വകയായിരുന്നു ഗോള്‍. ഇതോടെ മല്‍സരം അധികസമയത്തേക്കു നീണ്ടു. 104ാം മിനിറ്റില്‍ എവര്‍ട്ടന്‍ സാന്റോസ് നേടിയ മുംബൈ ത്രസിപ്പിക്കുന്ന വിജയവും പ്രീക്വാര്‍ട്ടര്‍ ടിക്കറ്റും സ്വന്തകമാക്കുകയായിരുന്നു.

2

മാര്‍ച്ച് 31നാണ് സൂപ്പര്‍ കപ്പിന്റെ പ്രീക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ നടക്കുന്നത്. ചെന്നൈയ്ന്‍ എഫ്‌സിയും ഐസ്വാള്‍ എഫ്‌സിയും തമ്മിലാണ് ആദ്യ പോരാട്ടം. തൊട്ടടുത്ത ദിവസം ഗോകുലം എഫ്‌സി കരുത്തരായ ബെംഗളൂരു എഫ്‌സിയുമായി പോരടിക്കും. ഏപ്രില്‍ ആറിന് നെറോക്ക എഫ്‌സിക്കെതിരേയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മല്‍സരം.

Story first published: Saturday, March 17, 2018, 10:22 [IST]
Other articles published on Mar 17, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+