Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: ബല്‍വന്തിന്റെ രണ്ടടിയില്‍ നോര്‍ത്ത് ഈസ്റ്റ് തീര്‍ന്നു... മുംബൈ ടോപ്പ് ഫോറില്‍

ഗുവാഹത്തി: ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനു സീസണിലെ നാലാം തോല്‍വി. ഹോംഗ്രൗണ്ടില്‍ നടന്ന ആറാം റൗണ്ട് മല്‍സരത്തില്‍ മുംബൈ സിറ്റിക്കു മുന്നിലാണ് ഹൈലാന്‍ഡേഴ്‌സ് മുട്ടുമടക്കിയത്. ഇരുപകുതികളിലുമായി ഇന്ത്യന്‍ താരം ബല്‍വന്ത് സിങ് നേടിയ ഗോളാണ് മുബൈക്ക് 2-0ന്റെ മിന്നുന്ന വിജയം സമ്മാനിച്ചത്. 34, 68 മിനിറ്റുകളിലായിരുന്നു ബല്‍വന്തിന്റെ ഗോളുകള്‍. ഈ സീസണിലെ ടൂര്‍ണമെന്റില്‍ മുംബൈയുടെ ആദ്യ എവേ വിജയം കൂടിയാണിത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ ആദ്യ നാലു സ്ഥാനങ്ങളിലെത്താനും മുംബൈക്കു സാധിച്ചു. ഏഴു മല്‍സരങ്ങളില്‍ നിന്നു മൂന്നു വീതം ജയവും തോല്‍വിയും ഒരു സമനിലയുമടക്കം 10 പോയിന്റാണ് മുംബൈക്കുള്ളത്.

1

കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരേ കൊച്ചിയില്‍ നടന്ന കളിയില്‍ ചുവപ്പ് കാര്‍ഡ് വാങ്ങിയ മലയാളി ഗോള്‍കീപ്പര്‍ ടി പി രഹനേഷിനു പകരം രവി കുമാറിനെ ഉള്‍പ്പെടുത്തിയാണ് നോര്‍ത്ത് ഈസ്റ്റ് ഇറങ്ങിയത്. മുന്നേറ്റനിരയില്‍ ലൂയിസ് അല്‍ഫോന്‍സോ പെയ്‌സിനു പകരം ഡാനിലോയെത്തുകയും ചെയിതു. നോര്‍ത്ത് ഈസ്റ്റിനാണ് കളിയില്‍ ഗോള്‍ നേടാനുള്ള ആദ്യത്തെ അവസരം ലഭിച്ചത്. എന്നാല്‍ ബോക്‌സിന് തൊട്ടരികില്‍ നിന്നു പെയ്‌സ് കൈമാറിയ പന്തില്‍ മാര്‍സിഞ്ഞോയുടെ ഗോളെന്നുറച്ച ഷോട്ട് ക്രോസ് ബാറില്‍ തട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്നും നോര്‍ത്ത് ഈസ്റ്റിനു തന്നെയായിരുന്നു കളിയില്‍ മുന്‍തൂക്കം. എന്നാല്‍ ഫിനിഷിങിലെ പിഴവുകള്‍ അവരെ ഗോള്‍ നേടുന്നതില്‍ നിന്നും തടഞ്ഞുനിര്‍ത്തി. 26ാം മിനിറ്റില്‍ മാര്‍സിഞ്ഞോയുടെ പാസില്‍ ഗോള്‍ നേടാനുള്ള മികച്ചൊരു അവസരം നോര്‍ത്ത് ഈസ്റ്റ് താരം ഡങ്കെല്‍ പാഴാക്കുകയായിരുന്നു.

2

എന്നാല്‍ കളിയുടെ ഗതിക്കു വിപരീതമായാണ് 34ാം മിനിറ്റില്‍ ബല്‍വന്തിലൂടെ മുംബൈ അക്കൗണ്ട് തുറക്കുന്നത്. കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ എമാന നല്‍കിയ ത്രൂബോള്‍ മുന്നോട്ട് കയറിവന്ന നോര്‍ത്ത് ഈസ്റ്റ് ഗോളിയെ വെട്ടിയൊഴിഞ്ഞ് ബല്‍വന്ത് വലയിലേക്ക് തൊടുക്കുകയായിരുന്നു. ഗോള്‍ മടക്കാന്‍ നോര്‍ത്ത് ഈസ്റ്റ് കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ 65ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന്റെ വിജയമുറപ്പിച്ച് ബല്‍വന്ത് രണ്ടാം ഗോളും നേടി. എമാനയുടെ മറ്റൊരു പാസില്‍ നിന്നാണ് ബല്‍വന്ത് വീണ്ടും വലകുലുക്കിയത്.

Story first published: Thursday, December 21, 2017, 9:27 [IST]
Other articles published on Dec 21, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+