Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാംപ്യന്‍മാരെ കീഴടക്കി മുംബൈ പ്രതീക്ഷ കാത്തു... ചെന്നൈയുടെ രക്ഷകനായി റാഫി

കൊല്‍ക്കത്ത/ ചെന്നൈ: നിലവിലെ ചാംപ്യന്‍മാരായ എടിക്കെയെ തോല്‍പ്പിച്ച് മുംബൈ സിറ്റി ഐഎസ്എല്‍ പ്ലേഓഫ് സാധ്യത കാത്തുസൂക്ഷിച്ചു. എടിക്കെയെ അവരുടെ മൈതാനത്ത് മുംബൈ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു തോല്‍പ്പിക്കുകയായിരുന്നു. മറ്റൊരു കളിയില്‍ മുന്‍ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സിയെ ജംഷഡ്പൂര്‍ എഫ്‌സി 1-1നു സമനിലയില്‍ കുരുക്കി.

1

ഇതിനകം ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിക്കഴിഞ്ഞ എടിക്കെയ്‌ക്കെതിരേ മാര്‍സിയോ റൊസാരിയോ (32ാം മിനിറ്റ്), റാഫ നോര്‍ഡ (53) എന്നിവരാണ് മുംബൈക്കു വേണ്ടി ലക്ഷ്യം കണ്ടത്. 47ാ മിനിറ്റില്‍ ബിപിന്‍ സിങ് എടിക്കെയുടെ ഗോള്‍ മടക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ എട്ടാമത്തെ കളിയിലാണ് എടിക്കെയ്ക്ക് ജയം നേടാനാവാതെ വരുന്നത്. രണ്ടു തവണ ഐഎസ്എല്‍ ജേതാക്കളായ എടിക്കെയുടെ ഏറ്റവും മോശം സീസണ്‍ കൂടിയാണിത്. ഈ വിജയത്തോടെ 20 പോയിന്റുമായി മുംബൈ ആറാംസ്ഥാനക്കാരായ എഫ്‌സി ഗോവയ്‌ക്കൊപ്പമെത്തി. ഗോവയ്ക്ക് നാലും മുംബൈക്ക് മൂന്നു മല്‍സരങ്ങളില്‍ ഇനി ശേഷിക്കുന്നുണ്ട്.

2

അതേസമയം, പോയിന്റ് പട്ടികയിലെ മൂന്നും നാലും സ്ഥാനക്കാരായ ചെന്നൈയും ജംഷഡ്പൂരും തമ്മിലുള്ള മല്‍സരത്തില്‍ ആദ്യം ലീഡ് നേടിയത് സ്റ്റീവ് കോപ്പലിന്റെ ജംഷഡ്പൂരാണ്. ചെന്നൈയെ ഞെട്ടിച്ചുകൊണ്ട് 32ാം മിനിറ്റില്‍ വെല്ലിങ്ടണിലൂടെയാണ് ജംഷഡ്പൂര്‍ അക്കൗണ്ട് തുറന്നത്. കളിയില്‍ ചെന്നൈ 0-1ന്റെ തോല്‍വിയിലേക്കു നീങ്ങവെ മലയാളി സ്‌ട്രൈക്കര്‍ മുഹമ്മദ് റാഫി ചെന്നൈയുടെ രക്ഷകനായി. ഫൈനല്‍ വിസിലിന് രണ്ടു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ റാഫി നേടിയ ഗോളില്‍ ചെന്നൈ പോയിന്റ് പിടിച്ചുവാങ്ങുകയായിരുന്നു.

Story first published: Monday, February 19, 2018, 8:10 [IST]
Other articles published on Feb 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+