Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

I League: ഇന്ത്യന്‍‍ ഫുട്‌ബോളില്‍ വീണ്ടും ബഗാന്‍ കാലം... കിരീടം കൊല്‍ക്കത്തയിലേക്ക്

1

കല്ല്യാണി: ഇന്ത്യന്‍ ഫുട്‌ബോളിലെ അതികായന്‍മാരായ മോഹന്‍ ബഗാന്‍ പുതിയ ഐ ലീഗ് ചാംപ്യന്‍മാര്‍. കല്ല്യാണി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ മുന്‍ ജേതാക്കളായ ഐസ്വാള്‍ എഫ്‌സിയെ 1-0ന് മറികടന്നതോടെയാണ് ബഗാന്‍ ഇന്ത്യന്‍ ഫുട്‌ബോളിലെ സിംഹാസനം തിരിച്ചുപിടിച്ചത്. ഇതു രണ്ടാം തവണയാണ് ഐ ലീഗ് ട്രോഫി ബഗാനെ തേടിയെത്തിയത്. നിശ്ചിത സമയം അവസാനിക്കാന്‍ 10 മിനിറ്റ് ബാക്കിയുള്ളപ്പോള്‍ പാപ്പ ദിയാവാര നേടിയ ഗോള്‍ ബഗാന് ജയത്തോടൊപ്പം കിരീടവും സമ്മാനിക്കുകയായിരുന്നു.

സീസണില്‍ ഇനി നാലു മല്‍സരങ്ങള്‍ കളിക്കാന്‍ ബാക്കിനില്‍ക്കെയാണ് ബഗാന്‍ ഒന്നാംസ്ഥാനമുറപ്പിച്ചത്. ബദ്ധവൈരികളും ലീഗിലെ രണ്ടാംസ്ഥാനക്കാരുമായ ഈസ്റ്റ് ബംഗാളുമായി 16 പോയിന്റിന്റെ വ്യത്യാസം ഇപ്പോള്‍ ബഗാനുണ്ട്. ബഗാന് 39ഉം ബംഗാളിനു 23ഉം പോയിന്റുണ്ട്. 16 മല്‍സരങ്ങളില്‍ 12ലും ജയിച്ച ബഗാന്‍ മൂന്നെണ്ണത്തില്‍ സമനില വഴങ്ങിയപ്പോള്‍ ഒന്നില്‍ മാത്രമാണ് തോല്‍വിയേറ്റു വാങ്ങിയത്. കഴിഞ്ഞ സീസണിലെ സര്‍പ്രൈസ് ചാംപ്യന്മാരായ ചെന്നൈ സിറ്റി ലീഗില്‍ ഏഴാംസ്ഥാനത്താണ്.

2

തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ ചെന്നൈയുമായി 1-1ന്റെ സമനില വഴങ്ങിയ കളിയിലെ ടീമില്‍ മൂന്നു മാറ്റങ്ങളുമായാണ് ബഗാന്‍ ഐസ്വാളിനെതിരേ ഇറങ്ങിയത്. ഒരു മല്‍സരത്തിലെ വിലക്ക് കഴിഞ്ഞ് കൊംറോണ്‍ ടര്‍സനോവ് ബഗാന്റെ പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തി. ഗുര്‍ജീന്ദര്‍ കുമാറിനു പകരം ലെഫ്റ്റ് ബാക്ക് പൊസിഷനില്‍ ധനചന്ദ്ര സിങും സസ്‌പെന്‍ഷന്‍ നേരിട്ട സൈറസ് മൊറാന്റെയ്ക്കു പകരം ഡാനിയേല്‍ സൈറസും കളിച്ചു. മറുഭാഗത്ത് ഐസ്വാള്‍ ടീമില്‍ ഒരു മാറ്റമാണുണ്ടായിരുന്നത്.

3

ആദ്യപകുതിയില്‍ ബഗാനും ഐസ്വാളും മികച്ച ഗോളവസരങ്ങള്‍ സൃഷ്ടിക്കാന്‍ പാടുപെട്ടു. ആദ്യ പകുതിയില്‍ ഓണ്‍ ഗാര്‍ജറ്റിലേക്ക് ഒരു ഷോട്ട് പോലും ബഗാന്റെ ഭാഗത്തു നിന്നുണ്ടായില്ല. ആദ്യ പകുതിയില്‍ ഐസ്വാളായിരുന്നു കൂടുതല്‍ മികച്ച ടീം. രണ്ടാംപകുതിയില്‍ ബഗാന്‍ കളിയിലേക്കു തിരിച്ചുവന്നു. ഗോള്‍ നേടാനുറച്ച് അവര്‍ ഐസ്വാള്‍ ഗോള്‍മുഖത്ത് റെയ്ഡുകള്‍ നടത്തിക്കൊണ്ടിരുന്നു. 80ാം മിനിറ്റില്‍ ഇതിന് ബഗാന്‍ ലക്ഷ്യം കാണുകയും ചെയ്തു. വണ്‍ ടച്ച് പാസ് കളിച്ച് മുന്നേറിയ നൊങ്ഡാംബയു നവോറെമും ബെയ്റ്റിയയും ഐസ്വാള്‍ പ്രതിരോധത്തെ ഭേദിച്ചു നല്‍കിയ പാസ് താഴ്ന്ന ഷോട്ടിലൂടെ ദിയാവാര വലയ്ക്കുള്ളിലേക്ക് പായിക്കുകയായിരുന്നു. സീസണില്‍ അദ്ദേഹത്തിന്റെ 10ാം ഗോള്‍ കൂടിയാണിത്.

Story first published: Tuesday, March 10, 2020, 21:30 [IST]
Other articles published on Mar 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+