Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആരോസിന്റെ മുനയൊടിച്ച് ബഗാന്‍... കിരീടപ്രതീക്ഷ നിലനിര്‍ത്തി

മഡ്ഗാവ്: ഐ ലീഗ് ഫുട്‌ബോളില്‍ കൊല്‍ക്കത്തയിലെ വമ്പന്‍മാരായ മോഹന്‍ ബഗാന്‍ ജയത്തോടെ കിരീട പ്രതീക്ഷ നിലനിര്‍ത്തി. ഇന്ത്യന്‍ ആരോസിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബഗാന്‍ കെട്ടുകെട്ടിച്ചത്. ഒന്നാംപകുതിയില്‍ തന്നെ രണ്ടു തവണ ആരോസിന്റെ വലയില്‍ പന്തെത്തിച്ച് ബഗാന്‍ വിജയമുറപ്പിച്ചിരുന്നു. 26ാം മിനിറ്റില്‍ ദിപാന്ത ഡിക്കയിലൂടെയാണ് ബഗാന്‍ അക്കൗണ്ട് തുറന്നത്. ഒന്നാംപകുതി തീരാന്‍ നാലു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ അക്രം മൊഗ്രാബി ബഗാന്റെ രണ്ടാം ഗോളും കണ്ടെത്തി.

1

സീസണില്‍ ഇനി രണ്ടു മല്‍സരങ്ങള്‍ മാത്രം ശേഷിക്കെ 27 പോയിന്റോടെ ബഗാന്‍ പോയിന്റ് പട്ടികയില് നാലാംസ്ഥാനത്തു തുടരുകയാണ്. അഞ്ചു പോയിന്റിന്റെ ലീഡുള്ള മിനര്‍വ പഞ്ചാബ് എഫ്‌സിയാണ് ലീഗില്‍ തലപ്പത്തുള്ളത്. എന്നാല്‍ ആരോസിന്റെ സീസണിലെ അവസാന മല്‍സരമാണ് ബഗാനെതിരേ നടന്നത്. ഇതിലും തോറ്റതോടെ പോയിന്റ് പട്ടികയില്‍ അവര്‍ അവസാനസ്ഥാനത്തു ഫിനിഷ് ചെയ്തു. 18 മല്‍സരങ്ങളില്‍ വെറും നാലെണ്ണത്തില്‍ മാത്രമാണ് ആരോസിനു വിജയിക്കാനായത്.

ചാംപ്യന്‍മാരായ ഐസ്വാളിനോട് പരാജയപ്പെട്ട തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ തോറ്റ ടീമില്‍ അഞ്ചു മാറ്റങ്ങളുമായാണ് കോച്ച് ലൂയിസ് നോര്‍ട്ടന്‍ ഡി മാറ്റോസ് ബഗാനെതിരേ ആരോസിനെ ഇറക്കിയത്. മലയാളി ഡിഫന്‍ഡര്‍ കെപി രാഹുല്‍, ജിതേന്ദ്ര സിങ്, അമര്‍ജിത്ത് സിങ്, റഹീം അലി എന്നിവരെല്ലാം പ്ലെയിങ് ഇലവനിലെത്തി.

Story first published: Wednesday, February 28, 2018, 7:20 [IST]
Other articles published on Feb 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+