Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സലാഹ് ലിവര്‍പൂള്‍ വിടുന്നു, പുതിയ കൂടുമാറ്റം പിഎസ്ജിയിലേക്ക്! മെസി സിറ്റിയിലേക്കെത്തില്ല

ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോ ഓപ്പണാവാനിരിക്കെ ഫുട്‌ബോള്‍ ലോകത്തെ കൂടുമാറ്റ ചര്‍ച്ചകള്‍ സജീവമാണ്. പല സൂപ്പര്‍ താരങ്ങളും ടീമുകള്‍ മാറാന്‍ തയ്യാറെടുക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സൂപ്പര്‍ താരം മുഹമ്മദ് സലാഹ് ലിവര്‍പൂള്‍ വിടാനൊരുങ്ങുകയാണ്. റെക്കോഡ് തുകയ്ക്ക് ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി സലാഹിനെ വാങ്ങാന്‍ രംഗത്തുണ്ടെന്നാണ് വിവരം. ഏറെ നാളുകളായി സലാഹ് ലിവര്‍പൂളിന്റെ ഭാഗമാണ്.

എന്നാല്‍ ഇപ്പോള്‍ കൂടുമാറ്റത്തിന് സലാഹിനും താല്‍പര്യമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. അങ്ങനെ വന്നാല്‍ ഫുട്‌ബോള്‍ ലോകത്തെ വമ്പന്‍ കൈമാറ്റങ്ങളിലൊന്നായി ഇത് മാറാനും സാധ്യതയുണ്ട്. മൂന്ന് വര്‍ഷത്തെ കരാറാണ് സലാഹിന് മുന്നില്‍ പിഎസ്ജി വെച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. റാഷ്‌ഫോര്‍ഡും പുതിയ ക്ലബ്ബിനെ തേടുകയാണെന്നാണ് വിവരം. മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള ബന്ധം അവസാനിപ്പിച്ച് പുതിയ ടീമിലേക്കെത്താന്‍ താരം തന്നെ താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നാണ് ദി സണ്ണിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കാസമിറോയും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടാനുള്ള ഒരുക്കത്തിലാണ്.

കൂടുമാറ്റം എങ്ങോട്ടാണെന്ന് വ്യക്തമായിട്ടില്ല. പല ക്ലബ്ബുകളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് വിവരം. റയല്‍ മാഡ്രിഡിന് ലിവര്‍പൂള്‍ താരം അലക്‌സാണ്ടര്‍ അര്‍ണോള്‍ഡിനെ നോട്ടമുണ്ടെന്നാണ് മാര്‍ക്കയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ലിവര്‍പൂള്‍ കൈമാറ്റത്തിന് സമ്മതിച്ചില്ലെങ്കില്‍ അടുത്ത സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയ്ക്കായി കാത്തിരിക്കാനാണ് റയലിന്റെ പദ്ധതി. അങ്ങനെ വന്നാല്‍ ഫ്രീ ട്രാന്‍സ്ഫറായി താരത്തെ കൊണ്ടുവരാനാണ് റയലിന്റെ പദ്ധതി.

ആഴ്‌സണല്‍ നിക്കോ വില്യംസ്, അലക്‌സാണ്ടര്‍ ഇസാക്ക് എന്നിവരെയാണ് നോട്ടമിടുന്നത്. ഇരുവരുമായി ധാരണയിലെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മാര്‍ച്ചില്‍ അത്‌ലറ്റിക്കോ മാഡ്രിഡില്‍ നിന്ന് പടിയിറങ്ങാന്‍ ആലോചിക്കുന്നതായാണ് അന്റോണിയോ ഗ്രിസ്മാന്‍ നല്‍കുന്ന സൂചന. എല്ലാവരും വലിയ പ്രതീക്ഷയോടെ നോക്കുന്ന കൂടുമാറ്റങ്ങളിലൊന്നായിരുന്നു ലയണല്‍ മെസിയുടേത്. മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് മെസിയെത്തുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

lionel messi

എന്നാല്‍ ഇത്തരമൊരു കൂടുമാറ്റം ഉണ്ടാകില്ലെന്ന് മാഞ്ചസ്റ്റര്‍ സിറ്റി ടീം വൃത്തങ്ങള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക് മെസി എത്തിയാല്‍ അത് എല്ലാവരേയും ഞെട്ടിപ്പിക്കുന്ന കൂടുമാറ്റമാകുമായിരുന്നു. ബാഴ്‌സലോണയിലെ പഴയ ആശാനായ പെപ് ഗാര്‍ഡിയോളയുമായി വീണ്ടും മെസി ഒന്നിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും മെസിയുടെ വമ്പന്‍ പ്രതിഫലം ഇപ്പോള്‍ താങ്ങാന്‍ ക്ലബ്ബിനാവില്ല. അതുകൊണ്ടുതന്നെ ഈ കൂടുമാറ്റം നടക്കില്ല.

നിലവില്‍ അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്കൊപ്പമാണ് മെസിയുള്ളത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കൂടുമാറ്റ റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇതിനും സാധ്യത കുറവാണ്. സൗദി ക്ലബ്ബിനൊപ്പം റൊണാള്‍ഡോ തുടരുമെന്നാണ് നിലവില്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Story first published: Wednesday, January 1, 2025, 21:36 [IST]
Other articles published on Jan 1, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+