Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

EPL: ലിവര്‍പൂള്‍ രക്ഷപ്പെട്ടു, സലാ ഹാട്രിക്കില്‍ ചാംപ്യന്‍മാര്‍ക്കു ത്രസിപ്പിക്കുന്ന വിജയം

1

ലണ്ടന്‍: നിലവിലെ ജേതാക്കളായ ലിവര്‍പൂള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിന്റെ പുതിയ സീസണിലെ കന്നി മല്‍സരത്തില്‍ കഷ്ടിച്ചു രക്ഷപ്പെട്ടു. ഹോം മാച്ചില്‍ ലീഗിലെ അരങ്ങേറ്റക്കാരായ ലീഡ്‌സ് യുനൈറ്റഡിനെതിരേയാണ് റെഡ്‌സ് നേടിയ വിജയവുമായി തടിതപ്പിയത്. ഗോള്‍മഴ കണ്ട മല്‍സരത്തില്‍ മൂന്നിനെതിരേ നാലു ഗോളുകള്‍ക്ക് ലീഡ്‌സിനെ ലിവര്‍പൂള്‍ മറികടക്കുകയായിരുന്നു. ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ന്യൂകാസില്‍ യുനൈറ്റഡ് 2-0ന് വെസ്റ്റ്ഹാം യുനൈറ്റഡിനെയും ക്രിസ്റ്റല്‍ പാലസ് 1-0ന് സതാംപ്റ്റണിനെയും തോല്‍പ്പിച്ചു.

അതേസമയം, സ്പാനിഷ് ലാ ലിഗയില്‍ ഗ്രനാഡ 2-0ന് അത്‌ലറ്റിക് ബില്‍ബാവോയെയും ഒസാസുന 2-0ന് കാഡിസിനെയും പരാജയപ്പെടുത്തി. ഫ്രഞ്ച് ലീഗ് വണ്ണില്‍ മോണ്ട്‌പെല്ലിയര്‍ 3-1ന് നീസിനെയും സെന്റ് എറ്റിനെ 2-0ന് സ്ട്രാസ്‌ബെര്‍ഗിനെയും തോല്‍പ്പിച്ചു.

ഈജിഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലായുടെ ഹാട്രിക്കാണ് ലീഡ്‌സിനെതിരേ ലിവര്‍പൂളിനെ രക്ഷിച്ചത്. താരത്തിന്റെ രണ്ടു ഗോളും പെനല്‍റ്റിയില്‍ നിന്നായിരുന്നു. നാല്, 33, 88 മിനിറ്റുകളിലാണ് സലാ ഹാട്രിക് പൂര്‍ത്തിയാക്കിയത്. പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഒരു സീസണിലെ ആദ്യ കളിയില്‍ തന്നെ ഹാട്രിക്ക് കുറിച്ച ആദ്യത്തെ ലിവര്‍പൂള്‍ താരമെന്ന റെക്കോര്‍ഡും സലാ തന്റെ പേരില്‍ കുറിച്ചു.

2

ഈ സീസണില്‍ പ്രീമിയര്‍ ലീഗിലെ ആദ്യത്തെ ഹാട്രിക്കിനും അദ്ദേഹം അവകാശിയായി. ഹാട്രിക് നേടുക മാത്രമല്ല മല്‍സരത്തില്‍ സലാ കളം നിറഞ്ഞു കളിക്കുക തന്നെ ചെയ്തു. കൂടുതല്‍ ടച്ചുകള്‍ (87), കൂടുതല്‍ ഗോള്‍ ഷോട്ടുകള്‍ (9), കൂടുതല്‍ ഗോളവസരങ്ങള്‍ സൃഷ്ടിച്ച താരം (4), ടാര്‍ജറ്റിലേക്കു കൂടുതല്‍ ഷോട്ടുകള്‍ (3) എന്നിവയും ഈജിപ്ഷ്യന്‍ താരത്തിന്റെ പേരിലായിരുന്നു. ജാക് ഹാരിസണ്‍, പാട്രിക് ബാംഫോര്‍ഡ്, മറ്റെയൂസ് ക്ലിച്ച് എന്നിവരാണ് ലീഡ്‌സിന്റെ ഗോളുകള്‍ മടക്കിയത്.

ലിവര്‍പൂളിന്റെ ജയത്തേക്കാളുപരി ലീഡ്‌സിന്റെ പ്രകടനമാണ് കൈയടി അര്‍ഹിക്കുന്നത്. രണ്ടാം ഡിവിഷനില്‍ നിന്നും പ്രൊമോഷന്‍ ലഭിച്ച് പ്രീമിയര്‍ ലീഗിലെത്തിയ ലീഡ്‌സ് ചാംപ്യന്‍മാരെ വിറപ്പിക്കുന്ന കളിയാണ് പുറത്തെടുത്തത്. മുന്‍ അര്‍ജന്റീന കോച്ച് മാര്‍സെലോ ബിയേല്‍സ പരിശീലിപ്പിക്കുന്ന ലീഡ്‌സ് 16 വര്‍ഷത്തിനു ശേഷമാണ് പ്രീമിയര്‍ ലീഗില്‍ തിരിച്ചെത്തിയത്.

3

മല്‍സരത്തില്‍ ലിവര്‍പൂള്‍ അനായാസം ജയിക്കുമെന്നായിരുന്നുനേരത്തേയുള്ള പ്രവചനങ്ങള്‍. എന്നാല്‍ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന കളിയാണ് ലീഡ്‌സ് കാഴ്ചവച്ചത്. കളിയില്‍ മൂന്നു തവണയും പിന്നിട്ടുനിന്ന ശേഷമാണ് ഗോളുകള്‍ മടക്കി അവര്‍ ഒപ്പമെത്തിയത്. പക്ഷെ സലായുടെ നാലാം ഗോളിനു അവര്‍ക്കു മറുപടിയില്ലായിരുന്നു.

Story first published: Sunday, September 13, 2020, 10:02 [IST]
Other articles published on Sep 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+