വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

അര്‍ജന്റീനയ്ക്ക് വേണ്ടി ഐസ്‌ലാന്‍ഡിനെ തോല്‍പ്പിക്കുമെന്ന് ലൂക്കാ മോഡ്രിച്ച്

സോച്ചി: അര്‍ജന്റീന ലോകകപ്പില്‍ നിന്നും പുറത്താകുന്നത് കാണാന്‍ ആര്‍ക്കൊക്കെ താല്‍പര്യം കാണും?. എതിരാളികള്‍ പോലും ലോകമെമ്പാടും ആരാധകരുള്ള മെസ്സിപ്പട പുറത്താകാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ക്രൊയേഷ്യന്‍ ക്യാപ്റ്റന്റെ വാക്കുകള്‍ തെളിയിക്കുന്നത്. ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരത്തില്‍ ഐസ്‌ലാന്‍ഡിനെ തോല്‍പ്പിക്കുമെന്നാണ് ഈ 10-ാം നമ്പറുകാരന്റെ വാഗ്ദാനം. എല്ലാം അര്‍ജന്റീനയ്ക്ക് വേണ്ടിയാണെന്നും ലൂക്കാ മോഡ്രിച്ച് കൂട്ടിച്ചേര്‍ക്കുന്നു.

ക്രൊയേഷ്യക്കെതിരെ 3-0ന്റെ തോല്‍വി ഏറ്റുവാങ്ങിയതോടെ 2018 ലോകകപ്പില്‍ അര്‍ജന്റീനയുടെ ഭാവി തുലാസിലായിരുന്നു. മറ്റുള്ള ടീമുകളുടെ ജയവും തോല്‍വിയുമാണ് ഇപ്പോള്‍ ഇവരുടെ ആകെയുള്ള പിടിവള്ളി. മോഡ്രിച്ച് ബോക്‌സിന് പുറത്ത് നിന്നും തൊടുത്ത ഷോട്ട് അര്‍ജന്റീനയുടെ വലയില്‍ ചെന്നുപതിച്ചതോടെയാണ് ക്രൊയേഷ്യയുടെ സ്‌കോര്‍ രണ്ടിലെത്തിയത്. എന്നാല്‍ ലോകകപ്പിലെ ഫേവറിറ്റുകളെ തോല്‍പ്പിച്ചതിന്റെ അഹങ്കാരമൊന്നും മത്സരത്തിന് ശേഷം നല്‍കിയ അഭിമുഖത്തില്‍ ക്യാപ്റ്റന്‍ പ്രകടിപ്പിച്ചില്ല.

modric

മെസ്സിയെ പുകഴ്ത്തിയതോടൊപ്പം അര്‍ജന്റീനയ്ക്ക് എല്ലാ ഭാവുകങ്ങളും നേരാനും മോഡ്രിച്ച് ശ്രദ്ധിച്ചു. എന്നു മാത്രമല്ല അടുത്ത മത്സരത്തില്‍ ഐസ്‌ലാന്‍ഡിനെ തോല്‍പ്പിച്ച് അര്‍ജന്റീനയെ രണ്ടാം റൗണ്ടില്‍ എത്താന്‍ സഹായിക്കുമെന്നും ക്യാപ്റ്റന്‍ വ്യക്തമാക്കി. 'മെസ്സി ഒരു അതിശയിപ്പിക്കുന്ന താരമാണ്, എന്നാല്‍ എല്ലാ കാര്യങ്ങളും അദ്ദേഹത്തിന് ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയില്ല. ഫുട്‌ബോളില്‍ ആരുടെയെങ്കിലും സഹായം ആവശ്യമാണ്, എത്ര മഹാനായാലും ഇത് വേണം', മോഡ്രിച്ച് വിശദീകരിച്ചു.

അര്‍ജന്റീനയെ തോല്‍പ്പിച്ച മത്സരത്തില്‍ തങ്ങളുടെ ടീമിന്റെ മികവാര്‍ന്ന പ്രകടനം സഹായകമായെന്നും മോഡ്രിച്ച് കൂട്ടിച്ചേര്‍ത്തു. ജാവിയര്‍ മഷെരാനോ പന്ത് പാസ് ചെയ്യുന്നത് തടയുകയാണ് ആദ്യം ചെയ്തത്. താളം കണ്ടെത്തിയതോടെ കാര്യങ്ങള്‍ എളുപ്പമായി, ക്രൊയേഷ്യന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി. എന്നാല്‍ പ്രമുഖ താരങ്ങളെ വിശ്രമിപ്പിച്ച് അര്‍ജന്റീനയുടെ വഴി തടയുകയാണ് ലക്ഷ്യമെന്ന് കോച്ച് സ്ലാട്‌കോ ഡാലിക് നേരത്തെ സൂചിപ്പിച്ചിരുന്നു.

Story first published: Saturday, June 23, 2018, 16:57 [IST]
Other articles published on Jun 23, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X