എംഎല്‍എമാര്‍ അര്‍ജന്റീന, പത്രക്കാര്‍ ബ്രസീല്‍
തിരുവനന്തപുരം: ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശം നിയമസഭ സമ്മേളനത്തിനിടയിലും എത്തിയപ്പോള്‍ അത് സമാജികരും പത്രപ്രവര്‍ത്തകരും തമ്മിലുള്ള മത്സരത്തിലാണ് കലാശിച്ചത്. ചോദ്യങ്ങളെറിഞ്ഞ് രാഷ്ട്രീക്കാരെ തറപറ്റിക്കുന്ന പത്രപ്രവര്‍ത്തകര്‍ക്ക് പക്ഷേ കാലിടറി. മത്സരത്തില്‍ എംഎല്‍എമാരുടെ ടീമിന് വിജയം.
അര്‍ജന്റീനയുടെ ജേഴ്‌സിയണിഞ്ഞാണ് എംഎല്‍എമാര്‍ ഗ്രൗണ്ടില്‍ ഇറങ്ങിയത്. പത്രപ്രവര്‍ത്തകര്‍ക്ക് ബ്രസീലിന്റെ കുപ്പായവും. 90 മിനിട്ടില്‍ ഒരുഗോളുപോലും വീഴാതെ വന്നപ്പോള്‍ കളി ഷൂട്ടൗട്ടിലേക്ക് നീങ്ങി. അടിച്ച നാല് പന്തും പോസ്റ്റിലിട്ട എംഎല്‍എമാര്‍ ജയിച്ചു. രണ്ടെണ്ണം മാത്രം ലക്ഷ്യത്തിലെത്തിച്ച പത്രക്കാര്‍ തോറ്റു.
മന്ത്രി കെ ബാബുവായിരുന്നു എംഎല്‍എ ടീമിന്റെ ക്യാപ്റ്റന്‍. ഷൂട്ടൗട്ടില്‍ ഒരു ഗോള്‍ നേടാനും മന്ത്രിക്ക് കഴിഞ്ഞു. രാഷ്ട്രീയ വൈര്യമില്ലാതെ സാമാജികര്‍ തോളോട് തോള്‍ ചേര്‍ന്ന് പന്ത് തട്ടിയത് കാണികള്‍ക്കും ആവേശമായി. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ആഭ്യന്തര മന്ത്രിയും സ്പീക്കറും എല്ലാം കളികാണാനെത്തിയിരുന്നു.

വീണുപോയാലെങ്ങനാ...?
കിംസ് ട്രോഫിക്ക് വേണ്ടി പത്രപ്രവര്‍ത്തകരും എംഎല്‍മാരും തമ്മില്‍ നടത്തിയ ഫുട്‌മോള്‍ മത്സരത്തിനിടെ വി ശിവന്‍കുട്ടി എംഎല്‍എ നിലത്ത് വീണപ്പോള്‍.

കളി ഞങ്ങളോടും വേണ്ട
പന്തിനായി ഓടുന്ന ടിവി രാജേഷ് എംഎല്‍എ

പ്രതാപ കാലം
ടിഎന്‍ പ്രതാപന് ഫുട്‌ബോള്‍ പണ്ടേ ഭ്രമമാണ്. ഗ്രൗണ്ടില്‍ ഓടി നടന്ന് കളിക്കാന്‍ അതുകൊണ്ട് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല.

മാറിക്കോ മോനേ...
വിഎസ് സുനില്‍ കുമാര്‍ എംഎല്‍എ ഒരു ബുള്ളറ്റ് ഷോട്ട് പായിക്കാനുള്ള ശ്രമത്തിലാണ്. ഒഴിഞ്ഞുമാറാതെ പത്രപ്രവര്‍ത്തകര്‍ക്ക് രക്ഷയില്ല.

ഷാഫിയോടാ കളി
നിയമസഭാ സാമാജികരില്‍ ഏറ്റവും മികച്ച സ്‌പോര്‍ട്‌സ് മാന്‍ ഷാഫി പറമ്പില്‍ ആയിരിക്കും. പഠനകാലത്ത് ഫുട്‌ബോളിലും ക്രക്കറ്റിലും കോളേജ് ടീം അംഗമായിരുന്നു ഷാഫി.

ഗപ്പടിച്ചേ...
പത്രകപ്രവര്‍ത്തകരെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പിച്ച എംഎല്‍എമാരുടെ ടീം മുഖ്യമന്ത്രിയില്‍ നിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു.

ഇതാണ് നമ്മുടെ ക്യാപ്റ്റന്‍
കളി ജയിച്ചതിന് ശേഷം ടീം അംഗങ്ങള്‍ ക്യാപ്റ്റനും എക്‌സൈസ് മന്ത്രിയുമായ കെ ബാബുവിനെ എടുത്തുയര്‍ത്തുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications