Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗ്രൂപ്പ് ചാമ്പ്യന്മാരാകാന്‍ മെക്‌സിക്കോ, ജര്‍മനിയെ മറികടക്കാന്‍ സ്വീഡന്‍; പ്രവചനം

മോസ്‌കോ: ലോകകപ്പ് ഗ്രൂപ്പ് എഫ് ലെ അന്തിമ റൗണ്ട് പോരാട്ടത്തില്‍ മെക്‌സിക്കോ സ്വീഡനുമായി ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി 7.30ന് എക്തറിന്‍ബര്‍ഗ് അരീനയിലാണ് മത്സരം. ഗ്രൂപ്പ് ചാമ്പ്യന്മാരാകാന്‍ മെക്‌സിക്കോയും പ്രീക്വാര്‍ട്ടറില്‍ ഇടം പിടിക്കാനായി സ്വീഡനും നേര്‍ക്കുനേര്‍ വരുമ്പോള്‍ മത്സരം തീപാറുമെന്നുറപ്പ്.

mexico

ആദ്യ മത്സരത്തില്‍ ജര്‍മനിയെ അട്ടിമറിച്ച് തുടങ്ങിയ മെക്‌സിക്കോ രണ്ടാം മത്സരത്തില്‍ സൗത്ത് കൊറിയയെയും തോല്‍പ്പിച്ച് പ്രീക്വാര്‍ട്ടറില്‍ ഇടം നേടിയിരുന്നു. മൂന്നാം മത്സരം ജയിച്ചാല്‍ ഗ്രൂപ്പ് ചാമ്പ്യന്മാരാകാം. പ്രീക്വാര്‍ട്ടറില്‍ മിക്കവാറും ബ്രസീല്‍ എതിരാളികളായി എത്തുമെന്നതിനാല്‍ അത് ഒഴിവാക്കാനാകും മെക്‌സിക്കോയുടെ ശ്രമം. അതുകൊണ്ടുതന്നെ ഒന്നാംനിര താരങ്ങളെ അണിനിരത്തിയാകും ടീം ഇറങ്ങുക.

ആദ്യ മത്സരത്തില്‍ ദക്ഷിണ കൊറിയയെ തോല്‍പ്പിച്ചെങ്കിലും രണ്ടാം മത്സരത്തില്‍ ജര്‍മനിയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ സ്വീഡന്‍ തോറ്റാല്‍ പുറത്താകുന്ന സ്ഥിതിയിലാണ്. മെക്‌സിക്കോയെ തോല്‍പ്പിക്കാനായാല്‍ പ്രീക്വാര്‍ട്ടര്‍ സാധ്യതയുണ്ട്. കഴിഞ്ഞ കളിയിലെ താരങ്ങളെ അതേ രീതിയില്‍ അണിനിരത്തിയാകും സ്വീഡന്‍ കളിക്കിറങ്ങുക. മത്സരം സമനിലയിലാകുമെന്നാണ് പ്രവചനം.


Story first published: Wednesday, June 27, 2018, 10:04 [IST]
Other articles published on Jun 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+