Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വീമ്പിളക്കിയിട്ട് എന്തായി?; വീട്ടിലേക്ക് മടങ്ങിയില്ലേ?; നെയ്മറെ ചൊറിഞ്ഞ് മെക്‌സിക്കന്‍ താരം

കസാന്‍: ബ്രസീല്‍ ക്യാപ്റ്റന്‍ നെയ്മര്‍ക്ക് ഇപ്പോള്‍ ട്രോളിന്റെ പെരുമഴയാണ്. ഫുട്‌ബോള്‍ ലോകകപ്പില്‍ പങ്കെടുക്കാനെത്തിയ നെയ്മര്‍ നടത്തിയ അഭിനയപ്രകടനമാണ് ഈ ട്രോളുകള്‍ക്ക് ഒരു പരിധി വരെ കാരണമായത്. ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തോട് തോറ്റ് മടങ്ങിയതോടെ ട്രോളുകള്‍ക്ക് പുറമെ നെയ്മറിനെ കുത്തിനോവിക്കാന്‍ മറ്റ് ചില താരങ്ങളും എത്തിയിട്ടുണ്ട്. മെക്‌സിക്കോ മിഡ്ഫീല്‍ഡര്‍ ആന്ദ്രെസ് ഗ്വാര്‍ഡാഡോയാണ് ഇതില്‍ മുന്നില്‍.

'അവര്‍ ഒരുപാട് സംസാരിച്ചു, ഇപ്പോള്‍ അവര്‍ വീട്ടിലേക്കാണ് പോകുന്നത്', ഇതായിരുന്നു രണ്ടാം റൗണ്ടില്‍ മെക്‌സിക്കോയെ 2-0ന് തോല്‍പ്പിച്ച ശേഷം നെയ്മറുടെ അഭിപ്രായപ്രകടനം. എന്നാല്‍ ക്വാര്‍ട്ടറില്‍ ഫെര്‍ണാണ്ടിനോയുടെ സെല്‍ഫ് ഗോളും, കെവിന്‍ ഡി ബ്രയ്‌നിന്റെ ഗോളും ചേര്‍ത്താണ് ബെല്‍ജിയം ബ്രസീലിന് യാത്രയയപ്പ് നല്‍കിയത്. റെനാറ്റോ അഗസ്‌റ്റോയുടെ ഏക ഗോളാണ് മടക്കയാത്രയില്‍ ടീമിന് ആശ്വാസമായത്.

neymar

ബ്രസീല്‍ തോറ്റ് മടങ്ങിയപ്പോള്‍ ആരാധകര്‍ നിരാശരായെങ്കിലും എതിരാളികള്‍ ആഹ്ലാദത്തിലാണ്. 'ഇപ്പോള്‍ ആരാണ് വീട്ടിലേക്ക് പോകുന്നത്?', എന്നായിരുന്നു പ്ലേമേക്കറായ ഗ്വാര്‍ഡാഡോയുടെ പരിഹാസം. നെയ്മര്‍ ബാഴ്‌സലോണയ്ക്ക് വേണ്ടി കളത്തിലിറങ്ങുന്ന ഘട്ടത്തില്‍ വലെന്‍സിയ താരമായിരുന്നു ഗ്വാര്‍ഡാഡോ. ബ്രസീല്‍ തോറ്റതോടെ ചോദ്യവുമായി താരം ഇന്‍സ്റ്റാഗ്രാമിലെത്തി.

ഈ ലോകകപ്പില്‍ തീര്‍ത്തും നിഷ്പ്രഭമായിരുന്നു നെയ്മറിന്റെ പ്രകടനം. രണ്ടുഗോളുഗള്‍ നേടി. കഴിഞ്ഞദിവസം ബ്രസീല്‍ ഒന്‍പത് ഷോട്ടുകള്‍ തൊടുത്തതില്‍ ഒരെണ്ണം മാത്രമായിരുന്നു നെയ്മറിന്റേതായി ഉണ്ടായിരുന്നത്. ബെല്‍ജിയത്തിന് എതിരെ തോറ്റതോടെ ടൂര്‍ണമെന്റില്‍ അത്ഭുതം സൃഷ്ടിക്കാമെന്ന പ്രതീക്ഷയും അസ്ഥാനത്തായി.



Story first published: Sunday, July 8, 2018, 9:51 [IST]
Other articles published on Jul 8, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+