Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇതാണ് കളി, ഇതാണ് ലോകകപ്പ്

കഴിഞ്ഞ ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് പകരമായി ഗോളുകള്‍ അടിച്ചുകൂട്ടി ഹോളണ്ട്. ആറ് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തോല്‍വിയില്‍ മുഖം കുനിച്ച് സ്‌പെയിന്‍. കാമറൂണിനെ ഏകപക്ഷീയമായ ഒരു ഗോളിന് തുരത്തി മെക്‌സിക്കോ, ഓസ്‌ട്രേലിയയെ തോല്‍പിച്ച് ചിലി ... സംഭവ ബഹുലമായ രണ്ടാം ദിവസത്തോടെ ലോകകപ്പ് ലോകപ്പായി മാറി.

ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഓറഞ്ച് പട സ്‌പെയിനിന്റെ കാളക്കൂറ്റന്മാരെ വീഴ്ത്തിയത്. സൂപ്പര്‍ താരങ്ങളായ വാന്‍ പേഴ്‌സിയും ആര്യന്‍ റോബനും ഒരുജോഡി ഗോളുകളോടെ ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് മധുര പ്രതികാരം വീട്ടി. ആദ്യ ദിവസത്തെ തണുപ്പന്‍ കളിക്ക് ശേഷം ലോകകപ്പ് ആവേശത്തിലേക്കെത്തുന്ന കാഴ്ചയാണ് ബ്രസീലില്‍.

ഇംഗ്ലണ്ടും ഇറ്റലിയും മരണഗ്രൂപ്പില്‍ ഇന്ന് മുഖാമുഖം വരുമ്പോള്‍ ലോകകപ്പിന്റെ ആവേശം അതിരുവിടും. രണ്ടാം ദിവസത്തെ ലോകകപ്പ് കാഴ്ചകളിലേക്ക്.

ഇന്നാ ഇത് പിടി

ഇന്നാ ഇത് പിടി

നാലുവര്‍ഷം മുമ്പുള്ള കണക്കുതീര്‍ക്കല്‍ കളിയില്‍ ഹോളണ്ടിന്റെ ഗോള്‍പ്പെരുമഴയ്ക്ക് തുടക്കമിട്ട് നായകന്‍ വാന്‍പേഴ്‌സിയുടെ ഹെഡ്ഡര്‍ വലയിലേക്ക്.

ഞാനെന്താ മോശമാ

ഞാനെന്താ മോശമാ

സ്റ്റാര്‍ സ്‌ട്രൈക്കര്‍ ആര്യന്‍ റോബനും മോശമാക്കിയില്ല. എണ്ണം പറഞ്ഞ ഒരു ജോഡി ഗോളുകളോടെ റോബനും തുടക്കം ഗംഭീരമാക്കി.

ഇത് റോബന്‍ സ്‌റ്റൈല്‍

ഇത് റോബന്‍ സ്‌റ്റൈല്‍

സ്‌പെയിനിനെതിരെ ഗോള്‍ നേടിയ ശേഷം ഹോളണ്ട് താരം ആര്യന്‍ റോബന്‍ ആരാധകരെ അഭിവാദ്യം ചെയ്യുന്നു

അങ്ങനങ്ങ് പോയാലോ

അങ്ങനങ്ങ് പോയാലോ

സ്‌പെയിനിന്റെ ഡേവിഡ് സില്‍വയെ വട്ടം പിടിക്കുന്ന ഹോളണ്ട് താരം ബ്രൂണോ മാര്‍ട്ടിന്‍സ്.

തല്‍ക്കാലം ഇത് മതി

തല്‍ക്കാലം ഇത് മതി

സ്‌പെയിനിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത ശേഷം ഹോളണ്ട് ടീമംഗങ്ങള്‍

നൊടിയിട ആഘോഷം

നൊടിയിട ആഘോഷം

ചിലിക്കെതിരെ ഗോള്‍ നേടുന്ന ഓസ്‌ട്രേലിയന്‍ താരം ടിം കാഹില്‍. കളി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ചിലി ജയിച്ചു

വാട്ട് എ ഷോട്ട്

വാട്ട് എ ഷോട്ട്

ചിലിയുടെ ആദ്യ ഗോള്‍ നേടുന്ന അലക്‌സിസ് സാഞ്ചെസ്. ഗ്രൂപ്പ് ബിയില്‍ ഓസീസിനെ തോല്‍പിച്ച് ചിലി തുടക്കം മനോഹരമാക്കി.

ജസ്റ്റ് മിസായി

ജസ്റ്റ് മിസായി

കാമറൂണിനെതിരെ ഗോള്‍ നേടാനുള്ള മെക്‌സികോയുടെ റൗള്‍ ജിമിന്‍സിന്റെ വിഫല ശ്രമം.

പന്തെവിടെ

പന്തെവിടെ

കാമറൂണിന്റെ സ്റ്റീഫന്‍ മിയ മെക്‌സിക്കോയുടെ ഹെക്ടര്‍ ഹേരെരെ, ജോസ് വാക്വേസ് എന്നിവരോട് പന്തിനായുള്ള പോരാട്ടത്തില്‍

Story first published: Saturday, June 14, 2014, 9:46 [IST]
Other articles published on Jun 14, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+