Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രസീലിനെ മെക്‌സിക്കോ ഗോള്‍ രഹിത സമനിലയില്‍ തളച്ചു

ഫോര്‍ട്ടലേസ: ലോകകപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് എ യിലെ രണ്ടാം റൗണ്ട് മത്സരത്തില്‍ മുന്‍ ലോക ചാമ്പ്യന്‍മാരായ ബ്രസീലിനെ മെക്‌സിക്കോ സമനിലയില്‍ തളച്ചു. മെക്‌സിക്കന്‍ ഗോളി ഗില്ലെര്‍മോ ഒക്കോവയുടെ തകര്‍പ്പന്‍ പ്രകടനമായിരുന്നു മത്സരത്തിന്റെ ഹൈലൈറ്റ്.

ഒന്നിനോടൊന്ന് മെച്ചമായിരുന്നു കളിക്കളത്തില്‍ ഇരുടീമുകളുടേയും പ്രകടനം. അതുകൊണ്ട് തന്നെ മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. ലഭിച്ച സുവര്‍ണാവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സ്‌കൊളാരിയുടെ കുട്ടികള്‍ക്ക് കഴിഞ്ഞതുമില്ല.

Brazil Mexico

പ്രതിരോധനിരയില്‍ ബ്രസീലിന്റെ വിള്ളലുകള്‍ ഈ മത്സരത്തിലും പ്രകടമായിരുന്നു. എന്നാല്‍ മെക്‌സിക്കന്‍ പ്രതിരോധത്തിന്റെ കോട്ട തകര്‍ക്കാന്‍ കാനറികള്‍ക്ക് കഴിഞ്ഞതേയില്ല. പ്രതിരോധത്തെ തുളച്ച് തൊടുത്തുവിട്ട ഷോട്ടുകള്‍ ഒക്കോവയുടെ കൈകളില്‍ സുരക്ഷിതമായിരുന്നു.

കളം നിറഞ്ഞ് ഓടിക്കളിച്ചെങ്കിലും നെയ്മര്‍ക്ക് ഇത്തവണ കാര്യമായൊന്നും ചെയ്യാനായില്ല. ലഭിച്ച അവസരങ്ങള്‍ മുതലാക്കാനും കഴിഞ്ഞില്ല. നെയ്മറിന് ചുറ്റും എപ്പോഴും മെക്‌സിക്കന്‍ കരുത്തിന്റെ കോട്ട തന്നെ ഉണ്ടായിരുന്നു.

പോസ്റ്റിന് മുന്നില്‍ ഗോള്‍ കിട്ടിയിട്ടും ഗോളാക്കാന്‍ കഴിയാതെപോയ നിമിഷങ്ങളെ ബ്രസീല്‍ ശപിക്കേണ്ടി വരുമെന്ന് ഉറപ്പാണ്. എന്നാല്‍ കരുത്തരില്‍ കരുത്തരായ ബ്രസീലിനെ ഞെട്ടിച്ചുകൊണ്ട് സമനില നേടിയത് മെക്‌സിക്കോക്ക് അടുത്ത മത്സരത്തില്‍ കൂടുതല്‍ ആത്മവിശ്വാസം പകരും.

ക്രൊയേഷ്യക്കെതിരെ ഇറങ്ങിയ ടീമില്‍ നിന്ന് ചെറിയ മാറ്റത്തോടെയാണ് മഞ്ഞപ്പട മെക്‌സിക്കോക്കെതിരെ കളിക്കാനിറങ്ങിയത്. ഹല്‍ക്കിന് റിസര്‍വ് ബെഞ്ചില്‍ ഇരിക്കേണ്ടി വന്നു. കഴിഞ്ഞ കളിയിലേതെന്നതുപോലെ ഫ്രെഡ് വെറും കാഴ്ചക്കാരനായി.

രണ്ട് കളികളില്‍ നിന്ന് നാല് പോയന്റുകള്‍ വീതം നേടിയ ബ്രസീലും മെക്‌സിക്കോയും ഇപ്പോള്‍ ഗ്രൂപ്പില്‍ പോയന്റ് നിലയില്‍ ഒന്നാമതാണ്. ഈ കളിയില്‍ ജയിച്ചിരുന്നെങ്കില്‍ ആ ടീമിന് പ്രീക്വാര്‍ട്ടര്‍ ബര്‍ത്ത് നേടാമായിരുന്നു.

Story first published: Wednesday, June 18, 2014, 3:18 [IST]
Other articles published on Jun 18, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+