Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചരിത്രമായി മാര്‍ക്വേസിന്റെ അഞ്ചാം ലോകകപ്പ്; മയക്കുമരുന്ന് മാഫിയ കളങ്കം ഇല്ലാതാക്കി

മോസ്‌കോ: അഞ്ചാം ലോകകപ്പിനിറങ്ങി മെക്‌സിക്കോയുടെ റാഫേല്‍ മാര്‍ക്വേസ് ചരിത്രത്തില്‍ ഇടം പിടിച്ചു. അഞ്ചു ലോകകപ്പുകള്‍ കളിച്ച മൂന്നാമനാണ് ഇപ്പോള്‍ മാര്‍ക്വേസ്. മെക്സിക്കോയുടെ തന്നെ അന്റോണിയോ കാര്‍ബാജല്‍, മുന്‍ ജര്‍മന്‍ നായകന്‍ ലോതര്‍ മത്തേവൂസ് എന്നിവരാണ് ഇതിന് മുന്‍പ് അഞ്ച് ലോകകപ്പുകളില്‍ കളിക്കാനിറങ്ങിയത്.

1997 മുതല്‍ തന്നെ ദേശീയ ടീമില്‍ ഇടം നേടിയ പ്രതിരോധനിരതാരം ഇരുപത്തിയൊന്ന് വര്‍ഷം നീണ്ട കരിയറില്‍ 143 മത്സരങ്ങളില്‍ രാജ്യത്തിന്റെ കുപ്പായമണിഞ്ഞു. മെക്സിക്കന്‍ ഫുട്ബോളിലെ ഏറ്റവും മികച്ച ഡിഫന്‍ഡര്‍മാരില്‍ ഒരാളെന്ന് വിശേഷിപ്പിക്കപ്പെടുന്ന താരം 19 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്.

rafaelmarquez

കഴിഞ്ഞദിവസം റഷ്യയിലെ ലുഷ്‌നിക്കി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എഴുപത്തിനാലാം മിനിറ്റില്‍ ഗ്വാര്‍ഡാഡോയുടെ പകരക്കാരനായാണ് മാര്‍ക്വേസ് ഇറങ്ങിയത്. മത്സരത്തില്‍ മെക്‌സിക്കോ ജര്‍മനിയെ തോല്‍പ്പിക്കുകകൂടി ചെയ്തതോടെ മാര്‍ക്വേസിന്റെ റെക്കോര്‍ഡിന് ഇരട്ടിമധുരമായി.

2002, 2006, 2010, 2014, 2018 ലോകകപ്പുകളില്‍ കളിച്ച മാര്‍ക്വേസ് കഴിഞ്ഞവര്‍ഷം മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ളയാളാണെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ, കള്ളപ്പണം വെളുപ്പിക്കുന്ന സംഘവുമായും താരത്തിന് അടുത്തബന്ധമുണ്ട്. ഇതേതുടര്‍ന്ന് റഷ്യ ലോകകപ്പില്‍ കളിക്കാന്‍ അവസരം ലഭിക്കില്ലെന്നായിരുന്നു കരുതിയത്. എന്നാല്‍, പരിചയ സമ്പന്നനായ താരത്തെ കോച്ച് യുവാന്‍ കാര്‍ലോസ് ഒസോറിയോ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

Story first published: Monday, June 18, 2018, 14:12 [IST]
Other articles published on Jun 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+