ബ്രസീല്‍-മെക്‌സിക്കോ... തകര്‍പ്പന്‍ സേവുകള്‍ കാണാം
ഫോര്‍ട്ടലേസ: ഫോര്‍ട്ടലേസയിലെ സ്‌റ്റേഡിയത്തില്‍ ബ്രസീല്‍-മെക്‌സിക്കോ പോരാട്ടം തുടങ്ങുമ്പോള്‍ ആരാധകരില്‍ പലരും കണക്കുകളുടെ പിറകെയായിരുന്നു. നേര്‍ക്കുനേര്‍ മത്സരങ്ങളിലെ ജയപരാജയങ്ങള്‍ അവര്‍ എണ്ണിപ്പറഞ്ഞു, നെയ്മറിന്റെ വീരഗാഥകള്‍ രചിച്ചു... എന്നാല്‍ കളി തുടങ്ങിയപ്പോള്‍ കഥയാകെ മാറി.
മെക്‌സിക്കോയുടെ സൂപ്പര്‍ ഗോളി ഗില്ലെര്‍മോ ഒക്കോവയായി കളിയിലെ താരം. ബ്രസീലിന്റെ ഗോള്‍ വല കാത്ത ജൂലിയോ സീസറും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അല്ലെങ്കില്‍ ബ്രസീലിന്റെ കാറ്റ് പോയേനെ.
കരുത്തുറ്റതെങ്കിലും മെക്‌സിക്കന്‍ പ്രതിരോധത്തെ പൊളിക്കാന്‍ പലപ്പോഴും ബ്രസീലിന്റെ ചുണക്കുട്ടികള്‍ക്ക് കഴിഞ്ഞിരുന്നു. അവര്‍ പോസ്റ്റിലേക്ക് ബോള്‍ തൊടുത്തുവിടുകയും ചെയ്തു. പക്ഷേ എല്ലാം ഒക്കോവയുടെ കയ്യില്‍ സുരക്ഷിതമായി അവസാനിച്ചു.

ഇതാണ് നുമ്മ പറഞ്ഞ ഗോളി
ബ്രസീലിനെതിരെയുള്ള പോരാട്ടത്തില്‍ മെക്‌സിക്കോയുടെ താരം ഗോളി ഗില്ലെര്‍മോ ഒക്കോവ തന്നെയായിരുന്നു. തിയാഗോ സില്‍വയുടെ തകര്‍പ്പന്‍ ഹെഡ്ഡര്‍ ഒക്കോവ സേവ് ചെയ്യുന്നു.

ഗോളി കളിച്ച കളി
ബ്രസീല്‍ സ്‌ട്രൈക്കര്‍മാര്‍ പോസ്റ്റിലേക്കടിച്ച ഗോളുകളെല്ലാം തന്നെ ഒക്കോവ തടുത്തിട്ടു.

സീസറും മോശമല്ല
മോശം പ്രതിരോധത്തിന്റെ ഭാരം പേറുന്ന മഞ്ഞപ്പടക്ക് ആശ്വാസമായത് പരിചയ സമ്പന്നനായ ഗോളി ജൂലിയോ സീസറിന്റെ പ്രകടനമായിരുന്നു. പോസ്റ്റിനുള്ളിലേക്ക് ഇരച്ച് കയറേണ്ടിയിരുന്ന ഒരു ഫ്രീകിക്ക് സീസര്‍ സേവ് ചെയ്യുന്നു.

വായുവില്‍ ഒരു സേവ്
മെക്‌സിക്കന്‍ താരം തൊടുത്തുവിട്ട പന്ത് സേവ് ചെയ്യാനുള്ള ശ്രമത്തില്‍ ബ്രസീലിന്റെ ഗോളി ജൂലിയോ സീസര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications