Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ജര്‍മനിക്കെതിരായ ലോകകപ്പ് വിജയാഘോഷം മെക്‌സിക്കോ നഗരത്തില്‍ ഭൂമികുലുക്കമുണ്ടാക്കി'

മെക്‌സിക്കോ സിറ്റി: റഷ്യ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ചാമ്പ്യന്മാരുടെ പകിട്ടുമായെത്തിയ ജര്‍മനിയെ അട്ടിമറിച്ചത് മെക്‌സിക്കോ നിവാസികള്‍ കുറച്ചൊന്നുമല്ല ആഘോഷിച്ചത്. തോല്‍വി ഉറപ്പിച്ചാണ് കളത്തിലിറങ്ങിയതെങ്കിലും ടീം ജയം നേടിയത് മെക്‌സിക്കന്‍ ജനത ശരിക്കും ആഘോഷിക്കുകതന്നെ ചെയ്തു.

എന്നാല്‍, ഇത്തരമൊരു ആഘോഷം മെക്‌സിക്കോ നഗരത്തില്‍ ഭൂമികുലുക്കമുണ്ടാക്കിയതായാണ് പറയപ്പെടുന്നത്. ജിയോഗ്രഫിക്കല്‍ അറ്റ്‌മോസ്ഫിയറിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ട്വീറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒട്ടേറെ പേര്‍ ഒരുമിച്ച് തുള്ളിയതിനാല്‍ ചെറിയരീതിയിലുള്ള തരംഗങ്ങള്‍ രേഖപ്പെടുത്തിയെന്ന് അവര്‍ പറഞ്ഞു.

fifaworldcuprussia

അതേസമയം, മെക്‌സിക്കോ സര്‍ക്കാര്‍ ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചിട്ടില്ല. ഒരുകൂട്ടം ആളുകള്‍ ഒരുമിച്ചു തുള്ളുമ്പോള്‍ ഭൂമിയില്‍ ഉണ്ടാകുന്ന തരംഗങ്ങള്‍ മീറ്ററില്‍ രേഖപ്പെടുത്തിയതായിരിക്കാമെന്നാണ് ഒരു ഗവേഷകന്‍ പറയുന്നത്. ഇത് സ്വാഭാവികമാണ്. 60,000ത്തോളം പേര്‍ ഒരുമിച്ച് തുള്ളുമ്പോള്‍ ഭൂമിയില്‍ തരംഗങ്ങള്‍ ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ബാഴ്‌സലോണ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിനടുത്തുള്ള സ്പാനിഷ് ജിയോളജിസ്റ്റും ഇക്കാര്യം ശരിവെക്കുന്നുണ്ട്. ബാഴ്‌സലോണ ഓരോ തവണ ഗോളടിക്കുമ്പോഴും ചെറിയ തരംഗങ്ങള്‍ കാണാമെന്നാണ് അദ്ദേഹം പറയുന്നത്. എന്തായാലും ജര്‍മനിക്കെതിരായ മെക്‌സിക്കോയുടെ വിജയം രാജ്യം ഇപ്പോഴും ആഘോഷിച്ചുകൊണ്ടിരിക്കുയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Story first published: Wednesday, June 20, 2018, 15:07 [IST]
Other articles published on Jun 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+