Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സി മുത്താണ്; മെസ്സിയുടെ ഫേസ്ബുക്ക് പോസ്റ്റ് വീഡിയോയില്‍ മലയാളി ആരാധകരും

മോസ്‌കോ: അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസ്സിക്ക് ലോകമെങ്ങും ആരാധകരാണ്. ഇങ്ങിവിടെ മലയാളക്കരയിലും മെസ്സിക്ക് വമ്പന്‍ ആരാധകപ്പടതന്നെയുണ്ട്. മലയാളികളുടെ ഫുട്‌ബോള്‍ പ്രേമം പ്രമുഖ ഫുട്‌ബോള്‍ ലീഗ് ടീമുകള്‍ക്കൊക്കെയും അറിയാവുന്നതുമാണ്. ഇപ്പോഴിതാ, മെസ്സി തന്റെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ട വീഡിയോയില്‍ മലയാളികളും.

lionelmessi

ലോകകപ്പില്‍ മത്സരങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് മെസ്സി വീഡിയോ പുറത്തുവിട്ടത്. വീഡിയോയില്‍ പലഭാഗത്തും മെസ്സിയുടെ മലയാളി ആരാധകരുടെ ആവേശം കാണാം. മെസ്സിയുടെ കട്ടൗട്ടും അര്‍ജന്റീനയുടെ പതാകയും ആഘോഷ പ്രകടനങ്ങളുമെല്ലാമുണ്ട്. മലയാളികള്‍ കൂടാതെ ലോകത്തെ മറ്റു ഭാഗത്തെ ആരാധകരും വീഡിയോയിലുണ്ട്.

മെസ്സിയുടെ മലയാളി ആരാധന വീഡിയോ കേരളത്തിലെ ആരാധകര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും വാട്‌സ്ആപ്പിലുമൊക്കെ പങ്കുവെക്കുന്ന തിരക്കിലാണ്. ക്രൊയേഷ്യയ്‌ക്കെതിരെ വ്യാഴാഴ്ച നിര്‍ണായക പോരാട്ടത്തിന് അര്‍ജന്റീന ഇറങ്ങുമ്പോള്‍ ലോകമെങ്ങുമുള്ള ആരാധകരുടെ ആവേശം മെസ്സിയുടെ ആത്മവിശ്വാസമുയര്‍ത്തും. കടുത്ത മാനസിക സംഘര്‍ഷത്തിലാണ് മെസ്സിയെന്ന് മാധ്യമങ്ങള്‍ പറയുമ്പോഴും ആരാധകര്‍ അത് തള്ളിക്കളയുകയാണ്.


Story first published: Thursday, June 21, 2018, 12:17 [IST]
Other articles published on Jun 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+