റോണോയും മെസ്സിയും സൂക്ഷിച്ചോ... തൊട്ടരികില്‍ സലായുണ്ട്!! പുരസ്‌കാരം ആര് നേടും? അലിസണും ലിസ്റ്റില്‍
പാരീസ്: ആധുനിക ഫുട്‌ബോളിലെ ഇതിഹാസങ്ങളായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെയും ലയണല്‍ മെസ്സിയെയും വെല്ലുവിളിക്കാവുന്ന താരമെന്ന നിലയിലേക്ക് വളരുകയാണ് ഈജിപ്ഷ്യന്‍ സെന്‍സേഷനായ മുഹമ്മദ് സലാ. യുവേഫ ചാംപ്യന്‍സ് ലീഗിലെ കഴിഞ്ഞ സീസണിലെ മികച്ച ഫോര്‍വേഡിനുള്ള മൂന്നംഗ സാധ്യതാപട്ടികയില്‍ സലായും ഇടംപിടിച്ചുകഴിഞ്ഞു.റൊണാള്‍ഡോയും മെസ്സിയുമാണ് മറ്റു രണ്ടു പേര്‍. ഈ മാസം 30നാണ് വിജയികളെ പ്രഖ്യാപിക്കുന്നത്.
തന്റെ ക്ലബ്ബായ ലിവര്‍പൂളിനു വേണ്ടി നടന്ന അവിസ്മരണീയ പ്രകടനമാണ് സലായെ അന്തിമ സാധ്യതാ പട്ടികയില്‍ എത്തിച്ചത്. ലിവര്‍പൂളിനെ ചാംപ്യന്‍സ് ലീഗിന്റെ ഫൈനലിലെത്തിക്കുന്നതിനു ചുക്കാന്‍ പിടിച്ചത് സലായായിരുന്നു. 10 ഗോളുകളാണ് താരത്തിന്റെ സമ്പാദ്യം.

റൊണാള്‍ഡോ മുന്നില്‍
നിലവിലെ ജേതാവ് കൂടിയായ യുവന്റസിന്റെ പുതിയ സൂപ്പര്‍ താരം റൊണാള്‍ഡോയാണ് ഇത്തവണയും മുന്നിലുള്ളത്. കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡിനെ തുടര്‍ച്ചയായി മൂന്നാം തവണയും വിജയികളാക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിരുന്നു. 15 ഗോളുകളാണ് റോണോ അടിച്ചുകൂട്ടിയത്.

മെസ്സി മൂന്നാമത്
ഗോള്‍വേട്ടയില്‍ റൊണാള്‍ഡോയ്ക്കും സലായ്ക്കും പിറകില്‍ മൂന്നാംസ്ഥാനത്താണ് മെസ്സി. ആറു ഗോളുകള്‍ മാത്രമാണ് ബാഴ്‌സ ഇതിഹാസത്തിനു നേടാനായത്. ചെല്‍സിക്കെതിരായ പ്രീക്വാര്‍ട്ടര്‍ ഫൈനലിന്റെ ഇരുപാദത്തിലും താരം ലക്ഷ്യം കണ്ടിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇറ്റാലിയന്‍ ടീമായ എഎസ് റോമയോട് പരാജയപ്പെട്ട് ബാഴ്‌സ പുറത്താവുകയായിരുന്നു.
മികച്ച ഗോളിയാവാന്‍ അലിസണ്‍
മികച്ച ഗോള്‍കീപ്പര്‍ക്കുള്ള സാധ്യതാ പട്ടികയില്‍ ഇപ്പോള്‍ ലിവര്‍പൂളിന്റെ താരവും കഴിഞ്ഞ സീസണില്‍ എഎസ് റോമയുടെ കാവല്‍ക്കാരനുമായിരുന്ന ബ്രസീലിന്റെ അലിസണുമുണ്ട്.
അലിസണിനെക്കൂടാതെ ചാംപ്യന്‍സ് ലീഗ് വിജയികളായ റയലിന്റെ ഗോള്‍കീപ്പറായ കെയ്‌ലര്‍ നവാസ്, കഴിഞ്ഞ സീസണ്‍ വരെ യുവന്റസിനൊപ്പമായിരുന്ന ജിയാന്‍ ലൂയിജി ബഫണ്‍ എന്നിവരും സാധ്യതാ ലിസ്റ്റില്‍ ഇടംപിടിച്ചു.

ക്രൂസും മോഡ്രിച്ചും
മികച്ച മിഡ്ഫീല്‍ഡര്‍മാര്‍ക്കുള്ള സാധ്യതാ പട്ടികയില്‍ റയലിന്റെ ടോണി ക്രൂസും ലൂക്കാ മോഡ്രിച്ചുമുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡിബ്രൂയ്‌നാണ് പട്ടികയിലെ മൂന്നാമന്‍.
മികച്ച ഡിഫന്‍ഡര്‍ക്കുള്ള സാധ്യതാ ലിസ്റ്റിലെ മൂന്നു പേരും റയലില്‍ നിന്നുള്ളവരാണ്. മാര്‍സെലോ, സെര്‍ജിയോ റാമോസ്, റാഫേല്‍ വറാന്‍ എന്നിവരാണ് അവാര്‍ഡിനായി രംഗത്ത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications