Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സി വിരമിച്ചത് വിശ്വസിക്കാതെ ആരാധകര്‍.. കണ്ണീരോടെ അവര്‍ പറയുന്നു, തിരിച്ചു വാ...!

ഒരു ലോകകപ്പെങ്കിലും അര്‍ജന്റീനയ്ക്ക് നേടിക്കൊടുക്കാതെ ലയണല്‍ മെസ്സി വിരമിക്കുമോ.. കളി നിര്‍ത്താനുള്ള പ്രായമൊന്നും ആയില്ലല്ലോ.. 29 വയസല്ലേ ആയുള്ളൂ.. തീരുമാനം പുനപരിശോധിക്കുമായിരിക്കും.. മെസ്സി തിരിച്ചുവരുമായിരിക്കും. ട്വിറ്ററും ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും എന്ന് വേണ്ട സമൂഹ മാധ്യമങ്ങളിലെല്ലാം ഇത് മാത്രമേ കേള്‍ക്കാനുള്ളൂ. ചിലിയുടെ കോപ്പ കിരീടമല്ല ലയണല്‍ മെസ്സിയുടെ വിരമിക്കലാണ് തിങ്കളാഴ്ചത്തെ വാര്‍ത്ത.

അര്‍ജന്റീനയ്‌ക്കൊപ്പം കിരീടം സ്വന്തമാക്കാനുള്ള അവസാന അവസരവും പാഴാക്കി ലയണല്‍ മെസ്സി വിരമിക്കുമ്പോള്‍ അക്ഷരാര്‍ഥത്തില്‍ കരയുകയാണ് ആരാധകര്‍. ഫൈനലില്‍ അര്‍ജന്റീന തോറ്റതിന്റെ ആഘാതം മാറും മുമ്പേയാണ് മെസ്സി വിരമിക്കുന്ന വാര്‍ത്തയെത്തിയത്. ആദ്യമൊന്നും ഇങ്ങനെ ഒരു കാര്യം വിശ്വസിക്കാനേ ആരാധകര്‍ തയ്യാറായില്ല. മെസ്സി തന്നെ മനസുതുറന്നതോടെ ആ സംശയവും മാറി.

messi

ലയണല്‍ മെസ്സി വിരമിക്കുകയോ.. ഫുട്‌ബോളിന്റെ അവസാനം എന്നാണ് ട്വിറ്ററില്‍ ആരാധകര്‍ പ്രതികരിച്ചത്. ട്വിറ്ററില്‍ രാവിലെ മുതല്‍ ട്രെന്‍ഡ് ചെയ്യുന് ഹാഷ് ടാഗും മെസ്സി തന്നെ. ഒരു ഷൂട്ടൗട്ടില്‍ തോല്‍ക്കുമ്പോഴേക്കും വിരമിക്കണോ എന്ന് ചോദിക്കുന്നവരാണ് കൂടുതല്‍. വിരമിച്ചാലും ലയണല്‍ മെസ്സി തന്നെയാണ് തങ്ങളുടെ ഹീറോ അതങ്ങനെ തന്നെയാകും എന്ന് തന്നെയാണ് അവര്‍ പറയുന്നത്.

Read Also: വിരമിച്ചാലും മെസ്സിയെ ട്രോളന്മാർ വെറുതെ വിടില്ല.. നിങ്ങളൊക്കെ ഫുട്ബോൾ ഫാൻസ് തന്നെയാണോ?

മെസ്സി ഇല്ലെങ്കില്‍ അര്‍ജന്റീന ഇല്ല എന്ന് തന്നെയാണ് ആരാധകര്‍ കരുതുന്നത്. എന്നാല്‍ മെസ്സി ഇല്ലാതെ തന്നെ അര്‍ജന്റീനയ്ക്ക് മുന്നോട്ട് പോയേ പറ്റൂ. ലോകകപ്പ് യോഗ്യതാ മത്സരങ്ങളും ഒളിംപിക്‌സും മുന്നിലുണ്ട്. അര്‍ജന്റീനയ്ക്ക് വേണ്ടി കളിക്കുന്നത് നിര്‍ത്തിയാലും മെസ്സി മാജിക് ക്ലബ്ബ് ഫുട്‌ബോളില്‍ കാണാമല്ലോ എന്ന ആശ്വാസം ബാക്കിയുണ്ട്. സ്പാനിഷ് ലീഗില്‍ മുന്‍നിര ക്ലബ്ബായ ബാഴ്‌സയുടെ കുന്തമുനയാണ് ലിയോ മെസ്സി.

Story first published: Monday, June 27, 2016, 16:38 [IST]
Other articles published on Jun 27, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+