Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സി രക്ഷകനായി; അവസാന മിനിറ്റ് ഗോളില്‍ യുറുഗ്വയെ തളച്ച് അര്‍ജന്റീന, കാണാം

ടെല്‍ അവീവ്: അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയും യുറുഗ്വയും സമനിലയില്‍ പിരിഞ്ഞു. ഫൈനല്‍ വിസിലിന് തൊട്ടുമുമ്പ് പെനാല്‍റ്റിയിലൂടെ ലയണല്‍ മെസ്സി നേടിയ ഗോളില്‍ 2-2 എന്ന സ്‌കോറിലാണ് ഇരു ടീമുകളും കളിയവസാനിപ്പിച്ചത്. ബ്രസീലിനെതിരെ ഒരു ഗോളിന് ജയിച്ചശേഷം യുറുഗ്വായ്‌ക്കെതിരെയിറങ്ങിയ അര്‍ജന്റീന മിന്നുന്ന പ്രകടനം നടത്തിയെങ്കിലും ജയിച്ചുകയറാനായില്ല.

രക്ഷകനായി മെസ്സി

രക്ഷകനായി മെസ്സി

34-ാം മിനിറ്റില്‍ എഡിന്‍സന്‍ കവാനിയിലൂടെ യുറുഗ്വായ് ആണ് അര്‍ജന്റീനയെ ഞെട്ടിച്ചത്. കവാനി 50-ാം അന്താരാഷ്ട ഗോളാണ് നേടിയത്. 63-ാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോ അര്‍ജന്റീനയ്ക്ക് സമനില നേടിക്കൊടുത്തു. 69-ാം മിനിറ്റില്‍ ലൂയിസ് സുവാരസ് തകര്‍പ്പന്‍ ഫ്രീകിക്കിലൂടെ യുറഗ്വായെ വീണ്ടും മുന്നിലെത്തിച്ചു. യുറുഗ്വായ് ജയം സ്വന്തമാക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് സമനിലഗോള്‍ പിറന്നത്. ബാക്സില്‍ വെച്ച് മാര്‍ട്ടിന്‍ കസിറെസ് പന്ത് കൈക്കൊണ്ട് തടഞ്ഞതിനെ തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റി 90+2-ാം മിനിറ്റില്‍ മെസ്സി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

വിലക്കിന് ശേഷം രണ്ട് ഗോളുകള്‍

വിലക്കിന് ശേഷം രണ്ട് ഗോളുകള്‍

മൂന്നുമാസത്തെ വിലക്കിന് ശേഷം തിരിച്ചെത്തിയ മെസ്സിക്ക് രണ്ട് അന്താരാഷ്ട്ര മത്സരത്തിലും ഗോള്‍ നേടാനായെന്നത് ആശ്വാസമാണ്. കഴിഞ്ഞ ദിവസം ബ്രസീലിനെതിരെ നടന്ന സൗഹൃദ മത്സരത്തിലും മെസ്സി പെനാല്‍റ്റിയിലൂടെ ഗോള്‍ നേടിയിരുന്നു. ലോകകപ്പിനുശേഷം പുതിയ ടീമായി ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്ന അര്‍ജന്റീന യുറുഗ്വായ്‌ക്കെതിരെയും മികവുള്ള കളിയാണ് കാഴ്ചവെച്ചത്.

മുന്നില്‍നിന്നത് അര്‍ജന്റീന

മുന്നില്‍നിന്നത് അര്‍ജന്റീന

പന്തടക്കത്തിലും പാസിങ്ങിലും ഗോളാക്രമണത്തിലും മുന്നിട്ടുനിന്നത് അര്‍ജന്റീനയാണ്. എന്നാല്‍, കൂടുതല്‍ ഗോളുകള്‍ നേടാനായില്ല. മറുവശത്ത് പോസ്റ്റിലേക്ക് തൊടുത്ത രണ്ട് ഷോട്ടുകളും ഗോളുകളാക്കി മാറ്റാന്‍ യുറഗ്വായ്ക്ക് കഴിഞ്ഞു. 16 ഷോട്ടുകള്‍ അര്‍ജന്റീനയുടെ ഭാഗത്തുനിന്നുണ്ടായപ്പോള്‍ കേവലം 5 ഷോട്ടുകളാണ് യുറുഗ്വായുടേത്. അര്‍ജന്റീന 6 ഷോട്ടുകള്‍ ലക്ഷ്യത്തിലേക്ക് തൊടുത്തു. രണ്ടെണ്ണം യുറുഗ്വായും.

പാക് ടീമില്‍ തിരിച്ചുവരാന്‍ എന്ത് ചെയ്യണം? സര്‍ഫറാസിന് ഉപദേശം നല്‍കി ഇമ്രാന്‍ ഖാന്‍

തോല്‍വിയറിയാതെ അര്‍ജന്റീന

തോല്‍വിയറിയാതെ അര്‍ജന്റീന

മത്സരത്തില്‍ 66 ശതമാനവും പന്ത് കൈവശം വെച്ചത് അര്‍ജന്റീനയാണ്. മികച്ച പാസുകള്‍കൊണ്ടും മുന്‍ ലോക ചാമ്പ്യന്മാര്‍ കളംനിറഞ്ഞു. മറുവശത്ത് ലൂയിസ് സുവാരസും എഡിസന്‍ കവാനിയും പന്തുകിട്ടിയപ്പോള്‍ ഭീഷണിയായെങ്കിലും അര്‍ജന്റീനന്‍ പ്രതിരോധം കരുത്തുകാട്ടി. കഴിഞ്ഞ ആറ് അന്താരാഷ്ട്ര മത്സരത്തിലും അര്‍ജന്റീന തോല്‍വിയറിഞ്ഞിട്ടില്ല. മൂന്ന് ജയവും മൂന്ന് സമനിലയുമാണ് ഫലം.

Story first published: Tuesday, November 19, 2019, 9:16 [IST]
Other articles published on Nov 19, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+