For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാക് ടീമില്‍ തിരിച്ചുവരാന്‍ എന്ത് ചെയ്യണം? സര്‍ഫറാസിന് ഉപദേശം നല്‍കി ഇമ്രാന്‍ ഖാന്‍

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് പുറത്തുപോയെ മുന്‍ ക്യാപ്റ്റന്‍ സര്‍ഫറാസ് അഹ്മദ് ദേശീയ ടീമില്‍ മടങ്ങിയെത്താനുള്ള ഉപദേശം നല്‍കി പാക് പ്രധാന മന്ത്രിയും മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ ഇമ്രാന്‍ ഖാന്‍. ആഭ്യന്തര ക്രിക്കറ്റില്‍ ശ്രദ്ധ നല്‍കി മികച്ച പ്രകടനം പുറത്തെടുത്താല്‍ സര്‍ഫറാസിന് ദേശീയ ടീമിലേക്ക് മടങ്ങിയെത്താം എന്നാണ് ഇമ്രാന്‍ ഖാന്‍ പറഞ്ഞത്.

ശ്രീലങ്കയ്‌ക്കെതിരായി സ്വന്തം നാട്ടില്‍ നടന്ന ട്വന്റി20 പരമ്പരയില്‍ പാകിസ്താന്‍ നാണം കെട്ട് തോറ്റതോടെയാണ് സര്‍ഫറാസിന്റെ ക്യാപ്റ്റന്‍സി തെറിച്ചത്. ബാറ്റിങ്ങിലും ഫോം കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ സര്‍ഫറാസിന് മാറ്റാന്‍ സെലക്ടര്‍മാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. നായകസ്ഥാനമല്ല മികച്ച പ്രകടനം തീരുമാനിക്കുന്നതെന്നും ആഭ്യന്തര ടെസ്റ്റ്, ഏകദിന മത്സരങ്ങളില്‍ ശ്രദ്ധ നല്‍കുകയാണ് ഇപ്പോള്‍ സര്‍ഫറാസ് ചെയ്യേണ്ടതെന്നും പറഞ്ഞ ഇമ്രാന്‍ ഖാന്‍ പുതിയ പരിശീലകന്‍ മിസ്ബാഹ് ഉല്‍ഹഖിനെ പുകഴ്ത്തുകയും ചെയ്തു.

sarfraz ahmed

മിസ്ബാഹിന് കീഴില്‍ പാകിസ്താന് ഉയര്‍ച്ച മാത്രമേ ഉണ്ടാവുകയുള്ളൂവെന്നും നായകനായിരിക്കെ പാകിസ്താനെ മികച്ച നേട്ടങ്ങളിലെത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നുവെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. പാകിസ്താന് ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിക്കൊടുത്ത ക്യാപ്റ്റനാണ് സര്‍ഫറാസ്. ശ്രീലങ്കന്‍ പരമ്പരയിലെ തോല്‍വിയോടെ സര്‍ഫറാസിനെതിരേ പാക് ആരാധകരുടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

Story first published: Tuesday, November 19, 2019, 8:38 [IST]
Other articles published on Nov 19, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+