Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പെനല്‍റ്റിയില്‍ കള്ളക്കളി; മെസ്സിക്ക് മഞ്ഞക്കാര്‍ഡ്!

ജര്‍മനിയോട് ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക് തോറ്റ ബ്രസീല്‍ ഫാന്‍സിന് അടങ്ങിയിരിക്കാന്‍ പറ്റുമോ. പെനല്‍റ്റി ഷൂട്ടൗട്ടില്‍ ജയിച്ച ജയമൊന്നും ഒരു ജയമല്ല എന്നാണ് അര്‍ജന്റീനയ്‌ക്കെതിരായ വിമര്‍ശനം. മാത്രമല്ല, ഹോളണ്ടിനെതിരെ പെനല്‍റ്റി കിക്ക് വലയിലെത്തിച്ചെങ്കിലും അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസി അത്ര ക്ലീനല്ല എന്ന് വിമര്‍ശകര്‍ തെളിവ് സഹിതം ചൂണ്ടിക്കാട്ടുന്നു.

പെനല്‍റ്റി ഷൂട്ടൗട്ടില്‍ കള്ളത്തരം കാട്ടിയതിന് മെസ്സിക്ക് മഞ്ഞക്കാര്‍ഡ് കിട്ടിയ വീഡിയോ കാണിച്ചാണ് ഇത്. സംഗതി സത്യമാണെങ്കിലും വീഡിയോ ഹോളണ്ടിനെതിരായ ലോകകപ്പ് സെമിയില്‍ നിന്നല്ല. ബാഴ്‌സലോണയ്ക്ക് വേണ്ടി കളിക്കുമ്പോള്‍ എ സി മിലാനെതിരെ പെനല്‍റ്റി വലയിലെത്തിക്കാന്‍ വേണ്ടി കുസൃതി കാണിച്ചതിനാണ് മെസ്സിക്ക് മഞ്ഞക്കാര്‍ഡ് കിട്ടിയത്.

messi

പെനല്‍റ്റി സ്‌പോട്ടിലേക്ക് ഓടിവന്ന ശേഷം ആദ്യം കിക്കെടുക്കുന്നതായി കാണിച്ച് ഗോളിയുടെ സ്ഥാനം നിരീക്ഷിച്ച ശേഷം പന്ത് വലയിലെത്തിക്കുകയായിരുന്നു മെസി. ഗോളി പന്ത് പിടിച്ചില്ലെങ്കിലും മിലാന്‍ താരങ്ങള്‍ റഫറിയുടെ അടുക്കല്‍ പരാതിയുമായെത്തി. കുസൃതിക്കാരന്‍ മെസിയെ അടുത്തുവിളിച്ച് റഫറി മഞ്ഞക്കാര്‍ഡും എടുത്ത് വീശി.

2011 നവംബര്‍ 23 നായിരുന്നു ബാഴ്‌സയും എ സി മിലാനും തമ്മിലുള്ള ഈ കളി. ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ് എച്ചിലെ കളിയിലായിരുന്നു നാടകീയ നിമിഷങ്ങള്‍ അരങ്ങേറിയത്. വീഡിയോ കാണൂ.

Story first published: Thursday, July 10, 2014, 15:32 [IST]
Other articles published on Jul 10, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+