Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളി നാല്, നാലിലും കേമന്‍ 'ലയണ്‍ മെസ്സി'

നാല് കളിയില്‍ നാല് മാന്‍ ഓഫ് ദ മാച്ച്, നാല് ഗോളുകള്‍, സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ എണ്ണം പറഞ്ഞ പാസിലൂടെ ഡി മരിയയെക്കൊണ്ട് ഗോളും അടിപ്പിച്ചു. അര്‍ജന്റീനയുടെ ക്യാപ്റ്റന്‍ ലയണല്‍ മെസ്സി ഈ ലോകകപ്പ് തന്റേതാക്കുകയാണ്. തട്ടിയും തടഞ്ഞും പിടിച്ചുനില്‍ക്കുന്ന അര്‍ജന്റീനയുടെ ക്യാപ്റ്റന്‍ പക്ഷേ ടീമിനേക്കാള്‍ എത്രയോ മേലെയാണ് പറക്കുന്നത്.

പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ എക്‌സ്ട്രാ ടൈമിന്റെ അവസാന മിനുട്ടുകളിലാണ് ഡി മരിയ സ്വിസിന്റ വല കുലുക്കിയത്. വിംഗിലൂടെ ഒട്ടേറെ നീക്കങ്ങള്‍ നടത്തിയ ഡി മരിയ ഗോളടിക്കുന്നതില്‍ മാത്രമായിരുന്നു ഇന്നലെ പരാജയപ്പെട്ടത്. എന്നാല്‍ ക്യാപ്റ്റന്‍ മെസിയുടെ പാസ് വലയിലെത്തിച്ച് ഏഞ്ചല്‍ ഡി മരിയ ആ പിഴവും തീര്‍ത്തു.

പൊരുതിക്കളിച്ച സ്വിറ്റ്‌സര്‍ലന്‍ഡിന് ജയം മാത്രം അകലെയായി. കളി എക്‌സ്ട്രാ ടൈമിന്റെ അവസാന നിമിഷങ്ങള്‍ വരെയെത്തിയതില്‍ അഭിമാനിച്ചാണ് സ്വിസ് ടീം തിരിച്ചുപോകുന്നത്.

ഒരു ഗോള്‍ മതി

ഒരു ഗോള്‍ മതി

താരതമ്യേന ദുര്‍ബലരായ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ ഒരൊറ്റ ഗോള്‍ നേടാനേ അര്‍ജന്റീനയ്ക്ക് കഴിഞ്ഞുള്ളൂ, പക്ഷേ കളി ജയിക്കാന്‍ ആ ഒരു ഗോള്‍ മതിയായിരുന്നു.

മരിയ, നീ മാലാഖ

മരിയ, നീ മാലാഖ

കളി അവസാനിക്കാന്‍ വെറും രണ്ട് മിനുട്ട് ബാക്കി നില്‍ക്കേയായിരുന്നു അര്‍ജന്റീനയുടെ റിയര്‍ മാഡ്രിഡ് താരം ഏഞ്ചല്‍ ഡി മരിയയുടെ ഗോള്‍. വിജയഗോള്‍ നേടിയ ഡി മരിയയുടെ ആഘോഷം

ക്യാപ്റ്റന്റെ കളി

ക്യാപ്റ്റന്റെ കളി

പ്രതിരോധക്കാര്‍ പൂട്ടിയിട്ട മെസിക്ക് ഗോളടുക്കാനായില്ല. എന്നാല്‍ മനോഹരമായ ഒരു പാസിലൂടെ ഡി മരിയയെക്കൊണ്ട് മെസി ഗോള്‍ അടിപ്പിച്ചു.

നാലില്‍ നാല്

നാലില്‍ നാല്

ലോകകപ്പില്‍ മെസി ഇതുവരെ നാല് ഗോളുകള്‍ നേടി. നാല് കളികളിലായി മെസിയുടെ നാലാമത്തെ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരമായിരുന്നു സ്വിസിനെതിരെ.

കളി ഇത് പോര

കളി ഇത് പോര

തട്ടിയും മുട്ടിയും ക്വാര്‍ട്ടറിലെത്തി. പക്ഷേ ഈ കളിയും കൊണ്ട് പോയാല്‍ അര്‍ജന്റീന കുറച്ച് കഷ്ടപ്പെടും. ക്വാര്‍ട്ടറില്‍ ബെല്‍ജിയമാണ് അര്‍ജന്റീനയുടെ എതിരാളികള്‍.

വിവാ സ്വിറ്റ്‌സര്‍ലന്‍ഡ്

വിവാ സ്വിറ്റ്‌സര്‍ലന്‍ഡ്

കരുത്തരായ അര്‍ജന്റീനയോട് തോറ്റ് പുറത്തായെങ്കിലും മനോഹരമായ കളിയാണ് സ്വിസ് ടീം കാഴ്ചവെച്ചത്. ക്യാപ്റ്റന്‍ മെസിയെ പൂട്ടിയിട്ട സ്വിസ് അര്‍ജന്റീനയെക്കൊണ്ട ഗോളടിപ്പിക്കാതെ 118 മിനുട്ട് പിടിച്ചുനിന്നു.

Story first published: Wednesday, July 2, 2014, 11:08 [IST]
Other articles published on Jul 2, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+