Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസി, റൊണാള്‍ഡോ, ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ കൂടുതല്‍ ഫാന്‍സ് ആര്‍ക്ക്? പരിശോധിക്കാം

ഫുട്‌ബോള്‍ ലോകത്തെ പകരം വെക്കാനില്ലാത്ത ഇതിഹാസങ്ങളാണ് ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. രണ്ട് പേരും ആധുനിക ഫുട്‌ബോളിലെ വിസ്മയങ്ങളാണ്. ഇവരിലാരാണ് കേമനെന്നത് ഏറെക്കാലമായുള്ള സംശയമാണ്. കണക്കുകളില്‍ മെസിക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്. എട്ട് തവണ ബാലന്‍ദ്യോര്‍ നേടിയ മെസി അര്‍ജന്റീനയെ അവസാന ഫുട്‌ബോള്‍ ലോകകപ്പില്‍ കിരീടത്തിലേക്കുമെത്തിച്ചു. ഇതോടെ മെസി റൊണാള്‍ഡോയേക്കാള്‍ എന്തുകൊണ്ടും ഒരുപടി മുന്നിലാണ്.

മെസിയുടെ ഫുട്‌ബോളിലെ കഴിവുകള്‍ ജന്മസിദ്ധമായതാണ്. എന്നാല്‍ റൊണാള്‍ഡോയുടെ മികവ് അദ്ദേഹം പരിശീലനത്തിലൂടെ വളര്‍ത്തിയെടുത്തതാണ്. അതുകൊണ്ടുതന്നെ കഠിനാധ്വാനത്തിന്റെയും പ്രയത്‌നത്തിന്റേയും പ്രതിരൂപമായാണ് റൊണാള്‍ഡോയെ എല്ലാവരും കാണുന്നത്. മെസിക്കും റൊണാള്‍ഡോക്കും വലിയ ആരാധക പിന്തുണയാണുള്ളത്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ കൂടുതല്‍ ആരാധക പിന്തുണ ഇവരില്‍ ആര്‍ക്കാണ്?. പരിശോധിക്കാം.

സച്ചിന്‍ മെസി ഫാന്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ലയണല്‍ മെസിയുടെ കടുത്ത ആരാധകനാണ്. ഇക്കാര്യം പല അഭിമുഖങ്ങളിലൂടെ സച്ചിന്‍ തുറന്ന് പറഞ്ഞിട്ടുള്ളതാണ്. എന്നെപ്പോലെയാണ് മെസിയെന്നാണ് ഒരിക്കല്‍ സച്ചിന്‍ പറഞ്ഞത്. ക്രിക്കറ്റില്‍ നിരവധി മികച്ച ബാറ്റ്‌സ്മാന്‍മാരുണ്ടെങ്കിലും സച്ചിന്‍ ഇവരെക്കാളെല്ലാം വ്യത്യസ്തമാണ്. ജന്മസിദ്ധമായ ശൈലികൊണ്ടാണ് സച്ചിന്‍ ഇത്രയും വലിയ കരിയര്‍ ക്രിക്കറ്റില്‍ സൃഷ്ടിച്ചത്. മെസിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാക്കുന്നതും ഇതേ ശൈലിയാണെന്ന് പറയാം.

cristiano ronaldo

കോലിയുടെ ഹീറോ റോണോ

ഇന്ത്യയുടെ മുന്‍ നായകനും സൂപ്പര്‍ താരവുമായ വിരാട് കോലിയുടെ ഇഷ്ട താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ്. വിരാട് കോലി ഫിറ്റ്‌നസിന് വലിയ പ്രാധാന്യം നല്‍കുന്ന കളിക്കാരനാണ്. അതുകൊണ്ടുതന്നെ റൊണാള്‍ഡോയെ ഇഷ്ടപ്പെടുക സ്വാഭാവികമാണ്. മെസിയെക്കാളും ഉയര്‍ന്ന ഫിറ്റ്‌നസ് നിലവാരം റൊണാള്‍ഡോയ്ക്കുണ്ട്.

ഏത് സാഹചര്യത്തിലും ഫിറ്റ്‌നസ് സംരക്ഷിക്കുന്ന കാര്യത്തില്‍ റൊണാള്‍ഡോയും കോലിയും വിട്ടുവീഴ്ച ചെയ്യാറില്ല. കൃത്യമായ വ്യായാമം നടത്തുന്ന ഇരുവരും കഠിനമായ പരിശീലനത്തിലൂടെയാണ് കരിയര്‍ ഇത്രയും വളര്‍ത്തിയത്. പല കാര്യത്തിലും കോലിയുടേയും റൊണാള്‍ഡോയും കരിയര്‍ തമ്മില്‍ വലിയ സാമ്യതകള്‍ കണ്ടെത്താനായേക്കും.

രോഹിത്തിന്റെ ഹീറോ സിദാന്‍

ഇന്ത്യയുടെ നിലവിലെ നായകനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയുടെ ഹീറോ ലയണല്‍ മെസ്സിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമല്ല. അത് സിനദിന്‍ സിദാനാണ്. റയല്‍ മാഡ്രിഡിനെയാണ് ഇഷ്ട ക്ലബ്ബായി രോഹിത് പറഞ്ഞിട്ടുള്ളത്. റൊണാള്‍ഡോയേയും മെസിയേയും രോഹിത് ശര്‍മക്ക് ഇഷ്ടമാണെങ്കിലും ഹീറോ സിദാനാണ്. മുന്‍ ഫ്രാന്‍സ് സൂപ്പര്‍ താരം ഇപ്പോള്‍ പരിശീലക റോളില്‍ സജീവമായി തിളങ്ങുന്നുണ്ട്. വലിയ ആരാധക പിന്തുണ സിദാനുണ്ടെന്ന് പറയാം.

ശ്രേയസിന് ഇഷ്ടം റൊണാള്‍ഡോയെ

ഇന്ത്യയുടെ യുവതാരങ്ങളിലൊരാളാണ് ശ്രേയസ് അയ്യരുടെ ഇഷ്ട താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ്. ഒരിക്കല്‍ അഭിമുഖത്തില്‍ ഇഷ്ട ഫുട്‌ബോള്‍ താരമായി റൊണാള്‍ഡോയെയാണ് ഇഷ്ടമെന്നും റൊണാള്‍ഡോയുടെ കഠിനാധ്വാനം എല്ലാ കായിക താരങ്ങള്‍ക്കും മാതൃകയാണെന്നും ശ്രേയസ് പറഞ്ഞിട്ടുണ്ട്. റൊണാള്‍ഡോയെ കൂടുതല്‍ പേരും ആരാധിക്കാനുള്ള കാരണം വളരെ താഴ്ന്ന സാഹചര്യങ്ങളോട് പടവെട്ടി അദ്ദേഹം ഇത്രയും ഉയരങ്ങളിലേക്കെത്തിയെന്നതാണ്. മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തികിന്റെ ഇഷ്ടതാരം മെസിയാണ്.

Story first published: Saturday, October 12, 2024, 15:38 [IST]
Other articles published on Oct 12, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+