For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മെസി -റൊണാള്‍ഡോ, മികച്ചവനാര്? ഡേവിഡ് വിയ്യ തിരഞ്ഞെടുക്കുന്നു

ലോക ഫുട്‌ബോളിലെ ഇതിഹാസങ്ങളാണ് ലയണല്‍ മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും. രണ്ട് പേരും തങ്ങളുടേതായ മികവുകൊണ്ട് ലോകത്തിന്റെ കൈയടി വാങ്ങിയവരാണ്. മെസി ബാഴ്‌സലോണക്കായി അരങ്ങുവാണപ്പോള്‍ റയല്‍ മാഡ്രിഡിനൊപ്പമായിരുന്നു റൊണാള്‍ഡോയുടെ സുവര്‍ണ്ണ കാലഘട്ടം. ഇപ്പോള്‍ രണ്ട് പേരും കരിയറിന്റെ അവസാന സമയത്തിലൂടെയാണ് കടന്ന് പോകുന്നത്. മെസി ഇന്റര്‍ മിയാമിയിലും റൊണാള്‍ഡോ സൗദി ക്ലബ്ബായ അല്‍ നാസറിനൊപ്പവുമാണുള്ളത്.

രണ്ട് പേരിലാരാണ് മികച്ചവനെന്ന ചോദ്യത്തിന് പലര്‍ക്കും പല ഉത്തരമാണ് നല്‍കാനാവുക. പ്രതിഭ വിലയിരുത്തുമ്പോള്‍ മെസിയാണ് കേമന്‍. ജന്മസിദ്ധമായി ഫുട്‌ബോളിന്റെ കഴിവ് ലഭിച്ചിട്ടുള്ള താരം മെസിയാണെന്ന് നിസംശയം പറയാം. എന്നാല്‍ റൊണാള്‍ഡോ കഠിനാധ്വാനത്തിലൂടെ തന്റെ ഫുട്‌ബോള്‍ മികവിനെ വളര്‍ത്തിക്കൊണ്ടുവന്നവനാണ്. മെസി എട്ട് തവണ ബാലന്‍ദ്യോര്‍ നേടിയപ്പോള്‍ അഞ്ച് തവണയാണ് റൊണാള്‍ഡോക്ക് ബാലന്‍ദ്യോര്‍ നേടാനായത്.

ഇവരില്‍ ആരാണ് കേമനെന്നത് സംബന്ധിച്ച് പലരും തങ്ങളുടെ അഭിപ്രായം തുറന്ന് പറഞ്ഞിട്ടുണ്ട്. മുന്‍ ബാഴ്‌സലോണ താരവും സ്പാനിഷ് സൂപ്പര്‍ താരവുമായ ഡേവിഡ് വിയ്യയും ഒരിക്കല്‍ മെസി, റൊണാള്‍ഡോ എന്നിവരിലെ ബെസ്റ്റിനെ തിരഞ്ഞെടുത്തിരുന്നു. മെസിയാണ് മികച്ചവനെന്നാണ് വിയ്യ പറഞ്ഞത്. ബാഴ്‌സലോണയില്‍ മെസിയോടൊപ്പം ഏറെ നാള്‍ കളിച്ച താരമാണ് ഡേവിഡ് വിയ്യ. അന്ന് മെസിയും വിയ്യയും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കിയിട്ടുണ്ട്.

ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളുമാണ്. ബാഴ്‌സലോണയിലെ ബന്ധം ഇപ്പോഴും തുടരുന്നവരാണ് മെസിയും വിയ്യയും. റൊണാള്‍ഡോ റയലില്‍ കളിക്കുമ്പോള്‍ ബാഴ്‌സലോണ ജേഴ്‌സിയില്‍ നിരവധി തവണ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ റൊണാള്‍ഡോ വിയ്യയുടെ പട്ടികയില്‍ ശത്രു പക്ഷത്താണ്. അതേ സമയം മുന്‍ ബാഴ്‌സലോണ താരമായ ഇനിയസ്റ്റ റൊണാള്‍ഡോയാണ് മെസിയെ കൂടുതല്‍ മികച്ചവനാക്കുന്നതെന്ന് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.

cristiano ronaldo

റൊണാള്‍ഡോയെ തോല്‍പ്പിക്കാനുള്ള മെസിയുടെ ആവേശമാണ് അദ്ദേഹത്തെ മികച്ചവനാക്കുന്നതെന്നാണ് ഇനിയസ്റ്റ പറയുന്നത്. മെസി അടുത്ത ഫുട്‌ബോള്‍ ലോകകപ്പ് കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. അര്‍ജന്റീനയയുടെ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ക്കുള്ള ടീമില്‍ മെസി ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ റൊണാള്‍ഡോയ്ക്ക് അടുത്ത ലോകകപ്പ് കളിക്കാന്‍ സാധിക്കുമോയെന്നത് കണ്ടറിയണം.

സമീപകാലത്തായി റൊണാള്‍ഡോ വിരമിക്കല്‍ സൂചനയടക്കം നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ റൊണാള്‍ഡോയുടെ ഭാവി എന്താണെന്ന് കണ്ടറിയണം. റൊണാള്‍ഡോ അല്‍ നാസര്‍ വിട്ടേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. എന്തായാലും കണക്കുകള്‍ പ്രകാരം മെസി റൊണാള്‍ഡോയേക്കാള്‍ ഒരുപടി മുകളിലാണെന്ന് നിസംശയം തന്നെ പറയാം.

Story first published: Saturday, February 1, 2025, 16:25 [IST]
Other articles published on Feb 1, 2025
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+