കളത്തിനു പുറത്തും മെസ്സി സ്റ്റാറാ... കുഞ്ഞ് ആരാധകന്റെ കണ്ണീരൊപ്പി ഇതിഹാസം, വീഡിയോ
മൊണ്ടെവിഡിയോ (ഉറുഗ്വേ): ഫുട്‌ബോള്‍ മാന്ത്രികനും അര്‍ജന്റീനയുടെ ഇതിഹാസതാരവുമായ ലയണല്‍ മെസ്സിയിലെ പ്രതിഭയുടെ കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. എന്നാല്‍ കളിക്കളത്തിന് അകത്തു മാത്രമല്ല, പുറത്തും താനൊരു സ്റ്റാറാണെന്ന് മെസ്സി തെളിയിച്ചു. വെള്ളിയാഴ്ച ഉറുഗ്വേയ്‌ക്കെതിരായ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ട് മല്‍സരത്തിനു മുന്നോടിയായി ഉറുഗ്വേയില്‍ എത്തിയപ്പോഴായിരുന്നു മെസ്സിയുടെ മനസ്സിന്റെ നന്‍മ ലോകം കണ്ടത്.

പരിശീലനസെഷന്‍ കഴിഞ്ഞ് ഗ്രൗണ്ടില്‍ നിന്നു മെസ്സി ടീം താമസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. തന്റെ വീരനായകനെ കാണാന്‍ ഒരു കുഞ്ഞ് ആരാധകന്‍ ഹോട്ടലിലേക്കുള്ള വഴിയില്‍ നില്‍ക്കുന്നുണ്ടായിരുന്നു. ചുറ്റും സുരക്ഷാ ജീവനക്കാരുടെ അകമ്പടിയോടെ മെസ്സി വന്നപ്പോള്‍ സുരക്ഷാ ജീവനക്കാരിലൊരാള്‍ കുട്ടിയെ പിടിച്ചുപുറത്തേക്കു കൊണ്ടുപോയി.

ഇതില്‍ അമ്പരന്നുപോയ കുട്ടി എന്താണ് താന്‍ ചെയ്ത അപരാധം എന്തെന്നറിയാതെ പൊട്ടിക്കരഞ്ഞു. ഇതു ശ്രദ്ധയില്‍പ്പെട്ട മെസ്സി ഉടന്‍ വഴിയില്‍ തന്നെ നിന്ന ശേഷം കുട്ടിയെ തന്റെ അടുത്തേക്കു വിളിച്ചുകൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ഒടുവില്‍ ഈ കുഞ്ഞ് ആരാധകനെ ചേര്‍ത്തു നിര്‍ത്തി ആശ്വസിപ്പിച്ച് മെസ്സി തിരിച്ചയക്കുകയായിരുന്നു. അതുവരെ കണ്ണീര്‍ വാര്‍ത്ത കുട്ടി ലോകം കീഴടക്കിയവന്റെ ആത്മവിശ്വാസത്തോടെയാണ് മടങ്ങിപ്പോയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications