Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സി വേറെ ലെവലാണ്; ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിനെ ഗോളില്‍ മുക്കി ബാഴ്‌സയുടെ തേരോട്ടം

സ്വപ്‌നതുല്യമായ ഗോളുമായി മെസ്സി

ബാഴ്‌സലോണ: ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ ആദ്യ പാദത്തില്‍ ലയണല്‍ മെസ്സിയുടെ ഗംഭീരമായ ഗോള്‍ ഉള്‍പ്പെടെ മൂന്നു ഗോളുകള്‍ക്ക് ബാഴ്‌സലോണ ലിവര്‍പൂളിനെ തോല്‍പ്പിച്ചു. ബാഴ്‌സയുടെ മൈതാനമായ നൗക്യാമ്പില്‍ നടന്ന മത്സരത്തില്‍ മെസ്സി ഇരട്ടഗോളുകളുമായി തിളങ്ങിയപ്പോള്‍ സുവാരസിന്റെ വകയായിരുന്നു മറ്റൊരു ഗോള്‍.

messi

ഏറ്റവും കരുത്തരായ പ്രതിരോധനിരയുമായെത്തിയ ലിവര്‍പൂളിനെതിരെ സ്വപ്‌നതുല്യമായ ഗോളുമായാണ് മെസ്സി കളംനിറഞ്ഞത്. ലിവര്‍പൂള്‍ ഗോളി അലിസ്സനെ ഞെട്ടിച്ചുകൊണ്ട് ഇരുപത്തിയഞ്ച് വാര അകലെ നിന്നും മെസ്സിയെടുത്ത ഫ്രീകിക്ക് വലയില്‍ തൊടുമ്പോള്‍ അവിശ്വസനീയം എന്നേ പറയേണ്ടതുള്ളൂ. മെസ്സി എന്തുകൊണ്ട് സമകാലിക ഫുട്‌ബോളിലെ ചക്രവര്‍ത്തിയാകുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു ഗോള്‍.

മത്സരത്തിന്റെ 26-ാം മിനിറ്റില്‍ സുവാരസിലൂടെയാണ് ബാഴ്‌സ ആദ്യം ലീഡെടുത്തത്. കടുത്ത മാര്‍ക്കിങ്ങിന് വിധേയനായ മെസ്സിക്ക് കാര്യമായ മുന്നേറ്റമുണ്ടക്കാന്‍ ലിവര്‍പൂള്‍ അവസരമൊരുക്കിയിരുന്നില്ല. എന്നാല്‍, കളിയുടെ അവസാനമാകുമ്പോഴേക്കും മെസ്സി ലിവര്‍പൂള്‍ പ്രതിരോധത്തെ കീറിമുറിച്ചു. 75-ാം മിനിറ്റില്‍ മെസ്സി തുടങ്ങിവെച്ച ഒരു മുന്നേറ്റം ഗോളില്‍ കലാശിക്കുകയായിരുന്നു. സുവാരസിന്റെ ഒരു റീബൗണ്ട് പിടിച്ചെടുത്താണ് മെസ്സി വലകുലുക്കിയത്. 82-ാം മിനിറ്റില്‍ മെസ്സിയുടെ ഫ്രീകിക്ക് ഗോളും പിറന്നു. ആദ്യപാദത്തിലെ മൂന്നുഗോള്‍ വിജയം ബാഴ്‌സലോണയ്ക്ക് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഏറെക്കുറെ ഉറപ്പിക്കുന്നതാണ്. രണ്ടാംപാദ സെമി മെയ് ഏഴിന് ലിവര്‍പൂളിന്റെ ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ നടക്കും. നാലുഗോളിനെങ്കിലും ജയിക്കാതെ ലിവര്‍പൂളിന് ഫൈനല്‍ കാണാനാകില്ല.

ബാഴ്‌സലോണയ്ക്കുവേണ്ടി ആദ്യ ഗോളടിച്ച് കൃത്യം പതിനാല് വര്‍ഷം തികയുന്ന ദിവസം മറ്റൊരു നാഴികക്കല്ലും മെസ്സി പിന്നിട്ടു. ക്ലബ്ബിനുവേണ്ടി 600 ഗോളുകളാണ് മെസ്സി നേടിയത്. 2004ല്‍ ബാഴ്‌സയ്ക്കായി അരങ്ങേറിയ മെസ്സി 683 മത്സരങ്ങളില്‍ നിന്നാണ് 600 ഗോള്‍ തികച്ചത്. ഈ സീസണില്‍ മാത്രം 46 മത്സരങ്ങളില്‍ നിന്ന് 48 ഗോള്‍ നേടിക്കഴിഞ്ഞു.

Story first published: Thursday, May 2, 2019, 9:13 [IST]
Other articles published on May 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+