ഓര്‍മയുണ്ടോ ജൂണ്‍ 16, മെസ്സിയുടെ അരങ്ങേറ്റം, അര്‍ജന്റീനയുടെ ആറു ഗോള്‍ ആറാട്ട്; ആവര്‍ത്തിക്കുമോ?
മോസ്‌കോ: റഷ്യ ലോകകപ്പില്‍ അര്‍ജന്റീന ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ ദിവസമാണ് ലയണല്‍ മെസ്സി തന്റെ ആദ്യ ലോകകപ്പ് മത്സരം കളിക്കാനിറങ്ങിയത്. അന്ന് കഷ്ടി പതിനെട്ടു വയസ് പ്രായമുണ്ടായിരുന്ന മെസ്സി താരമായി അറിയപ്പെട്ടു തുടങ്ങിയിരുന്നില്ല.
2006 ജൂണ്‍ പതിനാറിന് സെര്‍ബിയ മോണ്ടിനെഗ്രോയയ്‌ക്കെതിരെയായിരുന്നു മെസ്സിയുടെ ലോകകപ്പ് അരങ്ങേറ്റം. കോച്ച് പെക്കര്‍മാന്‍ വിശ്വാസം കുറവായിരുന്ന കൗമാര താരത്തെ മാക്‌സി റോഡ്രിഗസിന് പകരക്കാരനായി 75-ാം മിനിറ്റിലായിരുന്നു ഇറക്കുന്നത്. കളത്തിലിറങ്ങി പതിമൂന്ന് മിനിറ്റുകള്‍ക്കുശേഷം ഗോളടിച്ച് മെസ്സി ലോക ഫുട്‌ബോളിലേക്കുള്ള വരവറിയിക്കുകയും ചെയ്തു.

അന്ന് ആറു ഗോളുകള്‍ക്കാണ് അര്‍ജന്റീന പ്രതിരോധത്തിന്റെ കരുത്തുമായെത്തിയ സെര്‍ബിയയെ തുരത്തിയത്. 24 പാസുകള്‍ക്കൊടുവില്‍ കാംബിയാസോ നേടിയ വിഖ്യാത ഗോളും ഇതേ കളിയില്‍ പിറന്നു. ജൂണ്‍ 16ന് ഒരിക്കല്‍ക്കൂടി അര്‍ജന്റീന ലോകകപ്പിന്റെ കളത്തിലിറങ്ങുമ്പോള്‍ പഴയ ഓര്‍മകള്‍ പ്രചോദനമാകുമെന്നുറപ്പ്.
ഇക്കുറി കരുത്ത് തെളിയിച്ചെത്തിയ ഐസ്‌ലന്‍ഡാണ് എതിരാളികള്‍. ഉയരക്കാരുടെ ടീമായി അറിയപ്പെടുന്ന ഐസ്‌ലന്‍ഡിനെതിരെ അര്‍ജന്റീനയ്ക്ക് വിജയം എളുപ്പമാകില്ല. കുറിയ പാസുകളാല്‍ ഉയരക്കാരെ മറികടക്കാനാകും അര്‍ജന്റീനയുടെ ശ്രമം. ഇന്ത്യന്‍ സമയം വൈകിട്ട് 6.30നാണ് ഇരുടീമുകളുടെ മത്സരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications