Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സി കളംവിട്ടിട്ടും ബാഴ്‌സ ഗോളടി തുടര്‍ന്നു... കഷ്ടക്കാലം തീരാതെ റയല്‍, തോല്‍വി തന്നെ

ബാഴ്‌സലോണ/മാഡ്രിഡ്: സൂപ്പര്‍താരം ലയണല്‍ മെസ്സി പരിക്കേറ്റ് കളംവിട്ടിട്ടും തകര്‍പ്പന്‍ വിജയവുമായി കരുത്തുകാട്ടി ബാഴ്‌സലോണ. സ്പാനിഷ് ലീഗില്‍ സെവിയ്യയെ 2-4നാണ് നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ബാഴ്‌സലോണ തകര്‍ത്തത്. എന്നാല്‍, ബദ്ധവൈരികളും മുന്‍ ചാംപ്യന്‍മാരുമായ റയല്‍ മാഡ്രിഡിന് വീണ്ടും അടിതെറ്റി. ലെവന്റെയാണ് 2-1ന് ഹോംഗ്രൗണ്ടില്‍ റയലിനെ പരാജയപ്പെടുത്തിയത്. മറ്റു പ്രധാന മല്‍സരങ്ങളില്‍ അത്‌ലറ്റികോ മാഡ്രിഡിനെ 1-1ന് വിയ്യാറയലും വലന്‍സിയയെ 1-1ന് ലെഗനസും സമനിലയില്‍ തളച്ചു.

ബാഴ്‌സലോണ 4- സെവിയ്യ 2

ബാഴ്‌സലോണ 4- സെവിയ്യ 2

കളിയുടെ 26ാം മിനിറ്റിലാണ് ബാഴ്‌സ ക്യാപ്റ്റന്‍ കൂടിയായ മെസ്സി പരിക്കുമൂലം കളംവിട്ടത്. വലതുകൈക്കേറ്റ പരിക്കാണ് മെസ്സിക്ക് വിനയായത്. പരിക്കുമൂലം മുന്നാഴ്ചത്തോളം താരത്തിന് കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവരും. മെസ്സി കളംവിടുന്നതിനു മുമ്പ് തന്നെ ബാഴ്‌സ രണ്ട് ഗോളുകള്‍ സെവിയ്യയുടെ പോസ്റ്റിലേക്ക് അടിച്ചുകയറ്റിയിരുന്നു. പരിക്കേല്‍ക്കുന്നതിന് മുമ്പ് ഒരു ഗോള്‍ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത് മെസ്സി മികച്ച ഫോമിലായിരുന്നു. രണ്ടാം മിനിറ്റില്‍ മെസ്സിയുടെ അസിസ്റ്റില്‍ ഫിലിപ്പെ കുട്ടീഞ്ഞോയാണ് ബാഴ്‌സയുടെ ആദ്യ ഗോള്‍ നേടിയത്. 13ാം മിനിറ്റില്‍ ഗോളിലൂടെ മെസ്സി ബാഴ്‌സയുടെ ലീഡ് രണ്ടാക്കി വര്‍ധിപ്പിക്കുകയും ചെയ്തു. 63ാം മിനിറ്റില്‍ സൂപ്പര്‍താരം ലൂയിസ് സുവാറസും 88ാം മിനിറ്റില്‍ ഇവാന്‍ റാക്റ്റിച്ചും ബാഴ്‌സയുടെ ഗോള്‍നേട്ടത്തില്‍ പങ്കാളികളായി. പാബ്ലോ സറാബിയയും ലുയിസ് മുറിയെലുമാണ് സെവിയ്യയുടെ സ്‌കോറര്‍മാര്‍. വിജയത്തോടെ ബാഴ്‌സ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചു. ഒമ്പത് മല്‍സരങ്ങളില്‍ നിന്ന് 18 പോയിന്റാണ് ബാഴ്‌സയുടെ അക്കൗണ്ടിലുള്ളത്.

ലെവന്റെ 2- റയല്‍ മാഡ്രിഡ് 1

ലെവന്റെ 2- റയല്‍ മാഡ്രിഡ് 1

സ്പാനിഷ് ലീഗില്‍ കഷ്ടക്കാലം വിട്ടുമാറാതെ വിഷമിക്കുകയാണ് റയല്‍ മാഡ്രിഡ്. സ്വന്തം കാണികള്‍ക്കു മുന്നില്‍ മികച്ച പ്രകടനം നടത്തിയിട്ടും ലെവന്റെക്കെതിരേ റയലിന് വിജയം നേടാനായില്ല. അവസാന അഞ്ച് മല്‍സരങ്ങളില്‍ നിന്ന് റയലിന്റെ നാലാം തോല്‍വി കൂടിയായിരുന്നു ഇത്. ലെവന്റെയ്ക്കു വേണ്ടി ജോസ് ലുയിസ് മൊറലെസും റോജര്‍ മാര്‍ട്ടിയും ലക്ഷ്യംകണ്ടപ്പോള്‍ മാര്‍സെലോയാണ് റയലിന്റെ ആശ്വാസ ഗോള്‍ മടക്കിയത്. 14 പോയിന്റുമായി നിലവില്‍ ലീഗില്‍ അഞ്ചാം സ്ഥാനത്താണ് റയല്‍. വിജയത്തോടെ ലെവന്റെ പട്ടികയില്‍ 13ാം സ്ഥാനത്തേക്ക് കയറി.

അതേസമയം, ഫിലിപ്പെ ലുയിസിലൂടെ മുന്നിലെത്തിയ അത്‌ലറ്റികോ മാഡ്രിഡിനെ മാരിയോ ഗാസ്പാറിലൂടെ വിയ്യാറയല്‍ സമനിലയില്‍ തളയ്ക്കുകയായിരുന്നു. അലാവസ്, സെവിയ്യ എന്നിവര്‍ക്കു പിറകിലായി പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് അത്‌ലറ്റികോ.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ..

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ..

കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.

Story first published: Sunday, October 21, 2018, 12:13 [IST]
Other articles published on Oct 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+