Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സിയുടെ ഒരു കാലിന് നൂറ് കിലോ ഭാരം?

റിയോ ഡി ജെനീറോ: 67 കിലോ തൂക്കമേയുള്ളൂ അര്‍ജന്റീനയുടെ ഫുട്‌ബോള്‍ മിശിഹാ ലയണല്‍ മെസ്സിക്ക്. എണ്‍പത് കിലോയുള്ള ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ അപേക്ഷിച്ച് നോക്കിയാല്‍ തീരെ കുറവ്. എന്നാല്‍ ബ്രസീല്‍ സൂപ്പര്‍സ്റ്റാര്‍ നെയമറിനെ വെച്ച് നോക്കിയാല്‍ അല്‍പം ആശ്വാസമുണ്ട്. 64 കിലോയാണ് നെയമ്‌റിന്റെ തൂക്കം.

67 കിലോയേ ഉള്ളൂ എങ്കിലും കാലില്‍ 100 കിലോ ഭാരം ഉള്ളത് പോലെയാണത്രെ ലയണല്‍ മെസ്സിയുടെ ഇപ്പോഴത്തെ തോന്നല്‍. കൂടുതലായി തോന്നുന്ന ഭാരം മറ്റൊന്നുമല്ല, 24 വര്‍ഷത്തിന് ശേഷം ഒരു ലോകകപ്പ് കിരീടം സ്വന്തമാക്കാനുള്ള അര്‍ജന്റീന എന്ന രാജ്യത്തിന്റെ പ്രതീക്ഷകളുടെ ഭാരമാണത്. ലോകം മുഴുവന്‍ മെസി എന്നാല്‍ മിശിഹ എന്ന് പാടി നടക്കുന്ന ഫുട്‌ബോള്‍ ആരാധകരുടെ പ്രതീക്ഷകളുടെ ഭാരം.

messi

മെസ്സിയുടെ കാലുകളില്‍ നൂറ് കിലോയുടെ ഭാരം തോന്നുന്നു എന്ന് മറ്റാരുമല്ല, സൂപ്പര്‍ താരത്തിന്റെ അച്ഛനായ ജോര്‍ജ്ജ് മെസി തന്നെയാണ് പത്രക്കാരോട് പറഞ്ഞത്. ലോകകപ്പിന്റെ ആദ്യഘട്ടങ്ങളില്‍ മിന്നിത്തിളങ്ങിയ മെസിക്ക് കഴിഞ്ഞ രണ്ട് കളികളില്‍ ശോഭിക്കാനായില്ല. ഇതിന്റെ കാരണം ചോദിച്ചപ്പോഴാണ് പ്രതീക്ഷകളുടെ സമ്മര്‍ദ്ദത്തിലാണ് മെസി എന്ന് അച്ഛന്‍ പറഞ്ഞത്.

ലോകകപ്പിലെ ആദ്യ നാല് കളികളിലും മാന്‍ ഓഫ് ദ മാച്ചായിരുന്നു ലയണല്‍ മെസ്സി. നാല് ഗോളുകളും ഈ ലോകകപ്പില്‍ മെസ്സി അടിച്ചു. സെമി ഫൈനലില്‍ വളരെ കുറച്ച് നീക്കങ്ങളില്‍ മാത്രമേ മെസിക്ക് തന്റെ മാജിക് പുറത്തെടുക്കാനായുള്ളൂ. എന്നാല്‍ ടീം ഒന്നടങ്കം ഫോമിലെത്തിയതോടെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ ജയിച്ച് അര്‍ജന്റീന ഫൈനലിലെത്തി. ഷൂട്ടൗട്ടില്‍ ഒരു ഗോള്‍ മെസിയുടെ വകയായിരുന്നു. ഫൈനലില്‍ ജര്‍മനിയാണ് മെസ്സിയുടെയും അര്‍ജന്റീനയുടെയും എതിരാളികള്‍.

Story first published: Friday, July 11, 2014, 13:21 [IST]
Other articles published on Jul 11, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+