മൂന്നുനില വീട് മുഴുവന്‍ നീലയും വെള്ളയും പെയിന്റടിച്ച് അര്‍ജന്റീനന്‍ ആരാധകന്‍
കൊല്‍ക്കത്ത: റഷ്യയില്‍ ലോകകപ്പിന്റെ കാഹളം മുഴങ്ങവെ ഫുട്‌ബോള്‍ ആരാധകര്‍ ലോകത്തിലെ ഏറ്റവും വലിയ ഉത്സവത്തിനായുള്ള ഒരുക്കത്തിലാണ്. ബ്രസീല്‍, അര്‍ജന്റീന ടീമുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ ആരാധകരുള്ളത്. ഫുട്‌ബോള്‍ ഭ്രമം ബാധിച്ച കേരളത്തിലും ബംഗാളിലും സ്ഥിതി വ്യത്യസ്തമല്ല.

ടീമിനോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ ആരാധകര്‍ പലവിധത്തിലുള്ള കാര്യങ്ങളും ചെയ്യുന്നുണ്ട്. കൊല്‍ക്കത്തക്കാരനായ ഒരു അര്‍ജന്റീനന്‍ ആരാധകന്‍ തന്റെ മൂന്നു നിലയുള്ള വീട് മുഴുവന്‍ നീലയും വെള്ളയും വരകളുമായി പെയിന്റടിച്ചാണ് സ്‌നേഹപ്രകടനം നടത്തിയിരിക്കുന്നത്. ടീ സ്റ്റാള്‍ ഉടമയായ ഷിബ് ശങ്കര്‍ പത്രയുടേതാണ് വീട്.
ലോകകപ്പില്‍ അര്‍ജന്റീനയുടെ മത്സരം നേരിട്ട് കാണുന്നതിനായി 60,000 ഇയാള്‍ സമ്പാദിച്ചുവെച്ചിരുന്നു. എന്നാല്‍, ഇത്രയും തുക റഷ്യയിലേക്കുള്ള യാത്രാ ചെലവിനായി മതിയാകില്ലെന്ന് അറിയിച്ചതോടെയാണ് ആ പണം കൊണ്ട് പെയിന്റടിക്കാന്‍ തീരുമാനിച്ചത്. വീട് അര്‍ജന്റീനയുടെ നിറമായതോടെ ഷിബ് ശങ്കര്‍ പത്ര ദേശീയ മാധ്യമങ്ങളില്‍ ഇടംപിടിക്കുകയും ചെയ്തു.
തനിക്ക് യാതൊരു ദുശ്ശീലവുമില്ലെന്ന് ഷിബ് ശങ്കര്‍ പറയുന്നു. മദ്യപാനമോ പുകവലിയോ ഇല്ല. അര്‍ജന്റീനയോടും മെസ്സിയോടും ഉള്ള അതിരുകവിഞ്ഞ ആരാധനമാത്രമാണ് തനിക്കുള്ളത്. ലോകകപ്പ് വരുമ്പോള്‍ സമ്പാദ്യത്തിലെ ഒരു പങ്ക് ചെലവഴിക്കുന്നതില്‍ സന്തോഷം മാത്രമേ ഉള്ളൂ. അര്‍ജന്റീന കപ്പെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
മെസ്സിയുടെ പിറന്നാളിന് കേക്ക് മുറിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നവരാണ് പത്രയുടെ കുടുംബം. അന്നേദിവസം സാമൂഹ്യ പ്രവര്‍ത്തനവും നടത്തുന്നു. അര്‍ജന്റീന ടീം കൊല്‍ക്കത്തയില്‍ സൗഹൃദ മത്സരത്തിനെത്തിയപ്പോള്‍ കളി നേരിട്ടുകണ്ട് പത്ര തന്റെ സ്വപ്‌നം സഫലമാക്കിയിരുന്നു. റഷ്യ ലോകകപ്പ് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് പ്ത്ര ഉള്‍പ്പെടെയുള്ള ആരാധകര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications