Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അര്‍ജന്റീനയ്ക്ക് വേണ്ടത് മെസ്സിക്കൂട്ടത്തെയല്ല, ടീമിനെ!! തുറന്നടിച്ച് വെറോണ്‍

മെസ്സിയ്‌ക്കെതിരെ തുറന്നടിച്ച് വെറോൺ | Oneindia Malayalam

ബ്യൂണസ് ഐറിസ്: അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ടീമിന്റെ ഇപ്പോഴത്തെ രീതിക്കെതിരേ രൂക്ഷവിമര്‍ശനവുമായി മുന്‍ ഡിഫന്‍ഡര്‍ യുവാന്‍ സെബാസ്റ്റിയന്‍ വെറോണ്‍ രംഗത്ത്. റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീന പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റു പുറത്തായിരുന്നു. ഫ്രാന്‍സിനോടാണ് അര്‍ജന്റീന പരാജയപ്പട്ടത്.

ഇതിഹാസ താരം ലയണല്‍ മെസ്സിക്കു കീഴില്‍ കന്നി ലോകകിരീടം സ്വപ്‌നം കണ്ടെത്തിയ അര്‍ജന്റീന റഷ്യയില്‍ കളിച്ച നാലു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമേ ജയിച്ചുള്ളൂ. ടീമിനു നേരിട്ട ഈ ദുരന്തമാണ് വെറോണിനെ ചൊടിപ്പിച്ചത്.

മെസ്സിയെ അമിതമായി ആശ്രയിക്കരുത്

മെസ്സിയെ അമിതമായി ആശ്രയിക്കരുത്

മെസ്സിയെ മാത്രം ആശ്രയിച്ചു കളിക്കുന്നതാണ് അര്‍ജന്റൈന്‍ ടീമിന്റെ ഇപ്പോഴത്തെ ദയനീയ അവസ്ഥയ്ക്കു കാരണമെന്നു വെറോണ്‍ ചൂണ്ടിക്കാട്ടുന്നു. ഇനിയെങ്കിലും ഈ രീതി മാറ്റാന്‍ അര്‍ജന്റീന തയ്യാറാവണം. എങ്കില്‍ മാത്രമേ ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്നു കരകയറാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പൊക്കെറ്റിനോ കോച്ചാവണം

പൊക്കെറ്റിനോ കോച്ചാവണം

ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തെ തുടര്‍ന്ന് ജോര്‍ജെ സാംപോളി അര്‍ജന്റീനയുടെ പരിശീലകസ്ഥാനം രാജിവച്ചിരുന്നു. ഇപ്പോള്‍ ഇംഗ്ലീഷ് ക്ലബ്ബായ ടോട്ടനം ഹോട്‌സ്പറിനെ പരിശീലിപ്പിക്കുന്ന മൗറീഷ്യോ പൊക്കെറ്റിനോയെ അര്‍ജന്റീനയുടെ കോച്ചാക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് വെറോണ്‍ പറഞ്ഞു.
ടീമിന്റെ താല്‍ക്കാലിക പരിശീലകരായി കഴിഞ്ഞ ദിവസം മുന്‍ താരങ്ങളായ ലയണല്‍ സ്‌കലോനിയെയും പാബ്ലോ അയ്മറിനെും നിയമിച്ചിരുന്നു.

 മികച്ച ടീമിനെ വാര്‍ത്തെടുക്കണം

മികച്ച ടീമിനെ വാര്‍ത്തെടുക്കണം

മെസ്സിക്കു ചുറ്റും കറങ്ങുന്ന ഉപഗ്രഹമായി മറ്റു താരങ്ങള്‍ മാറുന്നത് നിര്‍ത്തി മികച്ചൊരു ടീമിനെ തയ്യാറാക്കാനാണ് അര്‍ജന്റീന ഇനി ശ്രമിക്കേണ്ടതെന്ന് വെറോണ്‍ നിര്‍ദേശിച്ചു. ദേശീയ ടീമിനു വേണ്ടി കളിക്കണമെന്ന് മെസ്സി ഇപ്പോഴും ആഗ്രഹിക്കുന്നുണ്ടാവും. അമിതമായി ആശ്രയിക്കാതെ വെറുമൊരു താരമായി മാത്രം മെസ്സിയെ ടീമിന് ഉപയോഗിക്കാമെന്നും വെറോണ്‍ വ്യക്തമാക്കി.

ആരും രക്ഷിക്കുമെന്ന് കരുതരുത്

ആരും രക്ഷിക്കുമെന്ന് കരുതരുത്

ഏതെങ്കിലുമൊരു താരം തങ്ങളുടെ രക്ഷകരാവുമെന്ന് പ്രതീക്ഷിച്ച് ടീമിനെ തയ്യാറാക്കുന്നത് അര്‍ജന്റീന അവസാനിപ്പിക്കണം. നല്ല ഒത്തിണക്കമുള്ള സംഘത്തെ വളര്‍ത്തിയെടുക്കാനാണ് അര്‍ജന്റീന ശ്രമിക്കേണ്ടത്. ലോകകപ്പില്‍ മറ്റു ടീമുകളെ നോക്കൂ. അവരെല്ലാം ടീം ഗെയിമിലാണ് മുന്‍തൂക്കം നല്‍കിയത്. അര്‍ജന്റീനയും അവരെപ്പോലെ ചിന്തിച്ചു തുടങ്ങണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും വെറോണ്‍ ചൂണ്ടിക്കാട്ടി.

പൊക്കെറ്റിനോ ഏറ്റവും അനുയോജ്യന്‍

പൊക്കെറ്റിനോ ഏറ്റവും അനുയോജ്യന്‍

അര്‍ജന്റീനയുടെ സ്ഥിരം കോച്ചായി ഏറ്റവും അനുയോജ്യനായ വ്യക്തി പൊക്കെറ്റിനോയാണ്. അദ്ദേഹത്തിന് പലതും ടീമിന് സംഭാവന ചെയ്യാന്‍ കഴിയും. ഇതിനായി പൊക്കെറ്റിനോയ്ക്ക് ഒരു അവസരം നല്‍കുകയാണ് അര്‍ജന്റീന ചെയ്യേണ്ടത്. അര്‍ജന്റീനയെ വീണ്ടും ലോക ഫുട്‌ബോളിലെ ശക്തികളാക്കി മാറ്റാന്‍ അദ്ദേഹത്തിനാവുമെന്ന് ഉറപ്പുണ്ടെന്നും വെറോണ്‍ പറയുന്നു.

Story first published: Friday, August 3, 2018, 14:23 [IST]
Other articles published on Aug 3, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+